അഗാര്‍ക്കര്‍ ടീം ഇന്ത്യയുടെ ചീഫ് സെലക്ടര്‍ ആയേക്കും

അഗാര്‍ക്കര്‍ ടീം ഇന്ത്യയുടെ ചീഫ് സെലക്ടര്‍ ആയേക്കും

ഇന്ത്യക്കു വേണ്ടി 26 ടെസ്റ്റുകളും 191 ഏകദിനങ്ങളും രണ്ടു ട്വന്റി20 മത്സരവും കളിച്ച താരമാണ് അഗാര്‍ക്കാര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടര്‍ സ്ഥാനത്തേക്ക് മുന്‍ താരം അജിത് അഗാര്‍ക്കര്‍ എത്തുമെന്ന് ഏറെക്കുറേ ഉറപ്പായി. ചീഫ് സെലക്ടറായി അഗാര്‍ക്കറിനെ പരിഗണിക്കുന്നുവെന്ന് ഏതാനും നാളുകളായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ താരം ഔദ്യോഗികമായി സെലക്ടര്‍ സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിച്ചതോടെ അഭ്യൂഹങ്ങള്‍ ശക്തമായി.

ഇക്കഴിഞ്ഞ മാസം 22-നാണ് ചീഫ് സെലക്ടര്‍ സ്ഥാനത്തേക്ക് ബിസിസിഐ അപേക്ഷ ക്ഷണിച്ചത്. ഇന്നലെയായിരുന്നു അവസാന തീയതി. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന ദിനമാണ് അഗാര്‍ക്കര്‍ രംഗത്തുവന്നത്. നേരത്തെ തന്നെ ഈ സ്ഥാനത്തേക്ക് അഗാര്‍ക്കറിനെ പരിഗണിക്കാന്‍ ബിസിസിഐ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അഗാര്‍ക്കര്‍ ടീം ഇന്ത്യയുടെ ചീഫ് സെലക്ടര്‍ ആയേക്കും
ടീം ഇന്ത്യയെ ഇനി ഡ്രീം ഇലവന്‍ സ്‌പോണ്‍സര്‍ ചെയ്യും

കഴിഞ്ഞ ഫെബ്രുവരിയില്‍ ചേതന്‍ ശര്‍മ സ്ഥാനമൊഴിഞ്ഞ ശേഷം ചീഫ് സെലക്ടര്‍ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഐപിഎല്ലിനു പിന്നാലെ ഈ സ്ഥാനത്തേക്ക് പുതിയ ആളെ എത്തിക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നുവെങ്കിലും ലോക ടെസറ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കൂടി കഴിഞ്ഞിട്ടു മതിയെന്ന കാരണത്താല്‍ നീട്ടി വയ്ക്കുകയായിരുന്നു.

ഇന്ത്യക്കു വേണ്ടി 26 ടെസ്റ്റുകളും 191 ഏകദിനങ്ങളും രണ്ടു ട്വന്റി20 മത്സരവും കളിച്ച താരമാണ് അഗാര്‍ക്കാര്‍. ടെസ്റ്റില്‍ 58 വിക്കറ്റുകളും ഏകദിനത്തില്‍ 288 വിക്കറ്റുകളും നേടിയ അഗാര്‍ക്കര്‍ ടി20യില്‍ മൂന്നു വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു സെഞ്ചുറിയടക്കം 571 റണ്‍സും ഏകദിനത്തില്‍ 1269 റണ്‍സും നേടിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in