വാമികയ്ക്ക് കൂട്ടായി കുഞ്ഞനുജൻ 'അകായ്'; വിരാട് കോഹ്‌ലി - അനുഷ്‌ക ദമ്പതികള്‍ക്ക്‌ ആൺകുട്ടി

വാമികയ്ക്ക് കൂട്ടായി കുഞ്ഞനുജൻ 'അകായ്'; വിരാട് കോഹ്‌ലി - അനുഷ്‌ക ദമ്പതികള്‍ക്ക്‌ ആൺകുട്ടി

അകായ് എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്. വിരാട് കോഹ്‌ലി തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്

അഭ്യൂഹങ്ങൾക്ക് വിരാമം. ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്കും ബോളിവുഡ് താരം അനുഷ്‌ക ശർമ്മയ്ക്കും രണ്ടാമത്തെ കുട്ടി പിറന്നു. 'അകായ്‌' എന്നാണ് കുഞ്ഞിന് പേര് നൽകിയിട്ടുള്ളത്. 'വാമികയുടെ കുഞ്ഞ് സഹോദരനെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്യുന്നു' എന്ന സന്തോഷ വാർത്ത വിരാട് കോഹ്‌ലി തന്നെയാണ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. 2017 ൽ വിവാഹിതരായ താരദമ്പതികളുടെ ആദ്യ മകളാണ് വാമിക. 2021 ജനുവരിയിൽ ജനിച്ച വാമികയുടെ വരവും ഇരുവരും ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് അറിയിച്ചത്.

കുഞ്ഞു പിറന്നു എന്ന വാർത്ത അറിയിച്ചുകൊണ്ടുള്ള വിരാടിന്റെ പോസ്റ്റ്.

വാമികയ്ക്ക് കൂട്ടായി കുഞ്ഞനുജൻ 'അകായ്'; വിരാട് കോഹ്‌ലി - അനുഷ്‌ക ദമ്പതികള്‍ക്ക്‌ ആൺകുട്ടി
ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിൽ കോഹ്‌ലിയില്ല; പകരക്കാരനെ ഉടൻ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ

വ്യക്തിപരമായ കാരണങ്ങളാൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളിൽനിന്ന് കോഹ്ലി വിട്ടുനിൽക്കുന്നുവെന്ന് ബിസിസിഐ അറിയിച്ചതിന് പിന്നാലെ രണ്ടാമത്തെ കുട്ടിയ്ക്കായി താര ദമ്പതികൾ കാത്തിരിക്കുന്നുവെന്ന വാർത്തകൾ സജീവമായിരുന്നു. ഈ സമയത്താണ് കോഹ്ലി - അനുഷ്‌ക ദമ്പതികൾ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന് ദക്ഷിണാഫ്രിക്കൻ മുൻ താരവും ബംഗളൂരു റോയൽ ചലഞ്ചേഴ്സിലെ മുൻ സഹതാരവുമായിരുന്നു എ ബി ഡിവില്ലിയേഴ്സ് വെളിപ്പെടുത്തുന്നത്. പിന്നാലെ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകലോകം. 'അനുഷ്കയും തന്‍റെ നല്ല സുഹൃത്തായ കോഹ്ലിയും ഈ വർഷം അവരുടെ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുന്നുവെന്നാണ്' തന്‍റെ യൂട്യൂബ് ചാനലിൽ ഡിവില്ലിയേഴ്സ് വെളിപ്പെടുത്തിയത്.

logo
The Fourth
www.thefourthnews.in