ചികിത്സാപ്പിഴവിനാല്‍ പിതാവിന്റെ മരണം, പിന്നാലെ ജ്യേഷ്ഠനേയും നഷ്ടമായി; ആകാശ് ദീപ് പ്രതിസന്ധികള്‍ മറികടന്ന പ്രതിഭ

ചികിത്സാപ്പിഴവിനാല്‍ പിതാവിന്റെ മരണം, പിന്നാലെ ജ്യേഷ്ഠനേയും നഷ്ടമായി; ആകാശ് ദീപ് പ്രതിസന്ധികള്‍ മറികടന്ന പ്രതിഭ

ജസ്പ്രിത് ബുംറയുടെ അഭാവം തിരിച്ചറിയാത്ത വിധം ആകാശിന് മികവ് പുലർത്താനായി. താരത്തിന്റെ പേസ് വേരിയേഷനുകള്‍ ഇംഗ്ലണ്ട് ബാറ്റർമാർക്ക് അപ്രതീക്ഷിതമായിരുന്നു

ഇന്നലെ റാഞ്ചി ജെഎസ്‌സിഎ അന്താരാഷ്ട്ര സ്റ്റേഡയത്തിലെ ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്റെ ആദ്യ മണിക്കൂറുകള്‍ ആകാശ് ദീപിന്റേതായിരുന്നു. തന്റെ ആറ് ഓവറുകള്‍ക്കുള്ളില്‍ മൂന്ന് ഇംഗ്ലണ്ട് ബാറ്റർമാരെ കൂടാരം കയറ്റി അരങ്ങേറ്റം ഗംഭീരമാക്കി. ജസ്പ്രിത് ബുംറയുടെ അഭാവം തിരിച്ചറിയാത്ത വിധം ആകാശിന് മികവ് പുലർത്താനായി. താരത്തിന്റെ പേസ് വേരിയേഷനുകള്‍ ഇംഗ്ലണ്ട് ബാറ്റർമാർക്ക് അപ്രതീക്ഷിതമായിരുന്നു. ഹെഡ്‌ലൈനില്‍ പേര് നിറയുമ്പോള്‍ കയറ്റിറക്കങ്ങള്‍ നിറഞ്ഞ ആകാശിന്റെ കരിയറിനെ പരാമർശിക്കാതെ പോകാനാകില്ല.

ആകാശിനെ സംബന്ധിച്ച് ഏറ്റവുമധികം പ്രതിസന്ധികള്‍ നിറഞ്ഞ വർഷമായിരുന്നു 2015. ആകാശിന്റെ പിതാവിന് പക്ഷാഘാതം സംഭവിക്കുകയും പിന്നാലെ ചികിത്സാപ്പിഴവ് മൂലം മരിക്കുകയും ചെയ്തു. പിതാവിന് പുറമെ മുതിർന്ന സഹോദരന്റെ മരണത്തിനും അതേ വർഷം തന്നെ ആകാശിന് സാക്ഷ്യം വഹിക്കേണ്ടതായി വന്നു. ഇംഗ്ലണ്ടിനെതിരായ പ്രകടനം പിതാവിനായിരുന്നു ആകാശ് സമർപ്പിച്ചത്.

"ജീവിതത്തില്‍ ഞാന്‍ എന്തെങ്കിലും ചെയ്യണമെന്ന് എന്റെ പിതാവിന്റെ വലിയ ആഗ്രഹമായിരുന്നു. അദ്ദേഹം ജീവനോടെയിരുന്നപ്പോള്‍ എനിക്കതിന് സാധിച്ചില്ല," നിറകണ്ണുകളോടെ ആകാശ് പറഞ്ഞു.

ചികിത്സാപ്പിഴവിനാല്‍ പിതാവിന്റെ മരണം, പിന്നാലെ ജ്യേഷ്ഠനേയും നഷ്ടമായി; ആകാശ് ദീപ് പ്രതിസന്ധികള്‍ മറികടന്ന പ്രതിഭ
WPL 2024 | സെന്‍സേഷണല്‍ സജന! സമ്മർദത്തെ അതിജീവിച്ച അവിശ്വസനീയ അരങ്ങേറ്റം

ആകാശ് പഠനത്തിലൂടെ ജീവിതത്തില്‍ മുന്നേറണമെന്നായിരുന്നു അധ്യാപകനായിരുന്ന പിതാവിന് ആഗ്രഹം. ക്രിക്കറ്റിനോട് പ്രിയമുണ്ടായിരുന്നെങ്കിലും ഗ്രാമത്തിലെ സൗകര്യങ്ങളുടെ അഭാവം ആകാശിന്റെ അതിവേഗ വളർച്ചയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചു. റെഡ് ബോള്‍ കൈകളിലേക്ക് എത്താന്‍ 18-ാം വയസുവരെ കാത്തിരിക്കേണ്ടി വന്നു. ഒന്‍പത് വർഷത്തിനിപ്പുറം ഇന്ത്യന്‍ പേസ് നിരയിലെ സുപ്രധാന സാന്നിധ്യമാകാനൊരുങ്ങുകയാണ് ആകാശിപ്പോള്‍.

"ക്രിക്കറ്റ് കളിക്കുന്ന എതൊരു കുട്ടിയേയും പോലെ ഇന്ത്യയ്ക്കുവേണ്ടി ടെസ്റ്റ് കളിക്കുകയെന്നത് എന്റെയും സ്വപ്നമായിരുന്നു. അതൊരിക്കല്‍ യാഥാർഥ്യമാകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല," ആകാശ് കൂട്ടിച്ചേർത്തു.

ബംഗാള്‍ രഞ്ജി ട്രോഫി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതാണ് ആകാശിന്റെ ജീവിതത്തിലെ വഴിത്തിരിവായത്. ലഭിച്ച അവസരം കൃത്യമായി വിനിയോഗിച്ച് ആകാശ് രണ്ട് വർഷത്തിനുള്ളില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിലൂടെ ഇന്ത്യന്‍ പ്രീമിയർ ലീഗിലേക്കും (ഐപിഎല്‍) ചുവടുവെച്ചു. ഓസ്ട്രേലിയന്‍ പേസർ ജോഷ് ഹെയ്‌സല്‍വുഡിന്റേയും വിരാട് കോഹ്ലിയുടേയും നിർദേശങ്ങളും കരിയറില്‍ ഗുണകരമായി.

ചികിത്സാപ്പിഴവിനാല്‍ പിതാവിന്റെ മരണം, പിന്നാലെ ജ്യേഷ്ഠനേയും നഷ്ടമായി; ആകാശ് ദീപ് പ്രതിസന്ധികള്‍ മറികടന്ന പ്രതിഭ
ഡബ്ല്യുപിഎല്‍ വെയിറ്റിങ്! 'ബിഗ് ഹിറ്റര്‍' റോളിലേക്ക് വയനാട്ടുകാരി; സജന സജീവന്‍ അഭിമുഖം

എല്ലാ അവസരവും പരമാവധി പ്രയോജനപ്പെടുത്തണമെന്ന തരത്തിലാണ് തന്റെ ജീവിതം മുന്നോട്ടുപോകുന്നതെന്നും ആകാശ് പറഞ്ഞു.

അരങ്ങേറ്റത്തിന് മുന്‍പ് ജസ്പ്രിത് ബുംറയുടെ ഉപദേശം തേടിയാണ് ആകാശ് കളത്തിലേക്ക് എത്തിയത്. "ബാക്ക് ഓഫ് ദ ലെങ്ത് പന്തുകളെറിയാനാണ് ബുംറ ഭായ് ഉപദേശിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബാറ്റർമാർ മുന്നോട്ടെത്തി പന്തുനേരിടാന്‍ സാധ്യതയുള്ളതിനാല്‍ അത്തരം പന്തുകളാണ് നല്ലെതെന്നും ഭായ് പറഞ്ഞു," ആകാശ് വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in