ടി 20: ചരിത്രം കുറിച്ച് അമേരിക്ക, ബംഗ്ലാദേശിനെതിരെ രണ്ടാം ജയം, പരമ്പര പിടിച്ചെടുത്തു

ടി 20: ചരിത്രം കുറിച്ച് അമേരിക്ക, ബംഗ്ലാദേശിനെതിരെ രണ്ടാം ജയം, പരമ്പര പിടിച്ചെടുത്തു

മൂന്ന് വിക്കറ്റ് നേടിയ അലി ഖാന്റെ മികച്ച പ്രകടനമാണ് അമേരിക്കയുടെ വിജയത്തിന് അടിത്തറയിട്ടത്.

ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ലോകം ഒരുങ്ങുമ്പോള്‍ വരവറിയിച്ച് ടീം യുഎസ്എ. ബംഗ്ലാദേശിനെതിരായ ട്വന്റി 20 സീരീസ് അനായാസം സ്വന്തമാക്കിയാണ് അമേരിക്ക കരുത്ത് തെളിയിക്കുന്നത്. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ ആറ് റണ്‍സിന് യുഎസ്എ പരാജയപ്പെടുത്തി. ഇതോടെ മൂന്ന് മത്സരങ്ങളുള്ള സീരീസില്‍ രണ്ട് മത്സരങ്ങളും യുഎസ്എ സ്വന്തമാക്കി.

ടെക്‌സാസില്‍ നടന്ന മത്സരത്തില്‍ ബാറ്റ് ചെയ്ത യുഎസ്എ 144 റണ്‍സ് സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കരുത്തരായ ബംഗ്ലാദേശിനെ ലക്ഷ്യത്തിന് ആറ് റണ്‍സ് ബാക്കിനില്‍ക്കെ 19.3 ഓവറില്‍ യുഎസ്എ പിടിച്ചുകെട്ടുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ അലി ഖാന്റെ മികച്ച പ്രകടനമാണ് അമേരിക്കയുടെ വിജയത്തിന് അടിത്തറയിട്ടത്. 25 റണ്‍സ് വിട്ടുനല്‍കി മൂന്നു വിക്കറ്റാണ് അലി ഖാൻ വിഴ്ത്തിയത്. ഷെഡ്ലി, സൗരഭ് നേത്രാവല്‍ക്കര്‍ എന്നിവര്‍ രണ്ടു വിക്കറ്റെടുത്തു.

ടി 20: ചരിത്രം കുറിച്ച് അമേരിക്ക, ബംഗ്ലാദേശിനെതിരെ രണ്ടാം ജയം, പരമ്പര പിടിച്ചെടുത്തു
സ്വീഡിഷ് മുന്‍താരം മൈക്കല്‍ സ്റ്റാറെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ കോച്ച്; കരാര്‍ 2026വരെ

ബംഗ്ലാദേശ് നിരയില്‍ ക്യാപ്റ്റന്‍ നജ്മുള്‍ ഹുസൈന്‍ ഷാന്റോ (36), ഷാക്കിബ് അല്‍ ഹസന്‍ (30), തൗഹിദ് ഹൃദോയ് (25) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. നേരത്തേ ക്യാപ്റ്റന്‍ മൊണാങ്ക് പട്ടേല്‍ (42), ആരോണ്‍ ജോണ്‍സ് (35), സ്റ്റീവന്‍ ടെയ്ലര്‍ (31) എന്നിവരുടെ ഇന്നിങ്‌സിലൂടെ ആയിരുന്നു യുഎസ്എയ്ക്ക് സ്‌കോര്‍ കെട്ടിപടുത്തത്.

ബംഗ്ലാദേശിന് എതിരായ പരമ്പര വിജയത്തോടെ ടി 20 ക്രിക്കറ്റ് ചരിത്രത്തിലെ സുപ്രധാന നാഴിക കല്ലുകൂടിയാണ് അമേരിക്ക പിന്നിടുന്നത്. ലോകത്തെ ഏറ്റവും മികച്ച പത്ത് ടി 20 ടീമുകളില്‍ ഒന്നിന് എതിരായ ആദ്യ വിജയമായിരുന്നു ഒന്നാം മത്സരത്തിലെ വിജയത്തോടെ യുഎസ്എ കരസ്ഥമാക്കിയത്. ഇതോടെ ഈ മുന്നേറ്റം വരാനിരിക്കുന്ന ലോകകപ്പിനുള്ള ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യും.

logo
The Fourth
www.thefourthnews.in