ഏഷ്യാകപ്പ് സൂപ്പര്‍ഫോറില്‍ ആദ്യ വിജയവുമായി പാകിസ്താന്‍; ബംഗ്ലാദേശിനെ തകര്‍ത്തത് ഏഴു വിക്കറ്റിന്

ഏഷ്യാകപ്പ് സൂപ്പര്‍ഫോറില്‍ ആദ്യ വിജയവുമായി പാകിസ്താന്‍; ബംഗ്ലാദേശിനെ തകര്‍ത്തത് ഏഴു വിക്കറ്റിന്

ആറ് ഓവറില്‍ 19 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഹാരിസ് റൗഫ് ആണ് കളിയിലെ താരം.

ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോറിലെ ആദ്യമത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് പാകിസ്താന്‍. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴു വിക്കറ്റിന്റെ വിജയമാണ് പാകിസ്താന്‍ കരസ്ഥമാക്കിയത്. പേസ് ബൗളര്‍മാരുടെ ആക്രമണത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ 38.4 ഓവറില്‍ 193 എന്ന കുറഞ്ഞ സ്‌കോറിന് ബംഗ്ലാദേശ് ഓള്‍ഔട്ടായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ആറ് ഓവറില്‍ 19 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഹാരിസ് റൗഫ് ആണ് കളിയിലെ താരം. നസീം ഷാ 5.4 ഓവറില്‍ 34 റണ്‍സിന് മൂന്നു വിക്കറ്റുകള്‍ നേടിയപ്പോള്‍ ഷഹീന്‍ ഷാ അഫ്രീദി, ഫസീം അഷ്‌റഫ്, ഇഫ്തിക്കര്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഒമ്പതാം തീയതി ശ്രീലങ്കയ്‌ക്കെതിരേയാണ് ബംഗ്ലാദേശിന്റെ അടുത്ത മത്സരം.

ബംഗ്ലാ ക്യാപ്റ്റന്‍ ഷക്കീബ് അല്‍ ഹസന്‍ (53), മുഷ്ഫിക്വര്‍ റഹീം (64) എന്നിവര്‍ മാത്രമാണ് പാകിസ്താന് മുന്നില്‍ പിടിച്ചു നിന്നത്. മികച്ച് ഓപ്പണിങ് കൂട്ടുകെട്ടാണ് പാക്കിസ്ഥാനെ അനായാസ ജയത്തിലേക്ക് നയിച്ചത്. ഇമാം ഉല്‍ ഹഖ് 78 റണ്‍സ് നേടിയപ്പോള്‍ ഫഖര്‍ സമന്‍ 20 റണ്‍സിന് പുറത്തായി. 63 റണ്‍സുമായി മുഹമ്മദ് റിസ്വാന്‍ പുറത്താകാതെ നിന്നതോടെ 39.3 ഓവറില്‍ പാകിസ്താന്‍ വിജയം കണ്ടു. ഒമ്പതാം തീയതി ശ്രീലങ്കയ്‌ക്കെതിരേയാണ് ബംഗ്ലാദേശിന്റെ അടുത്ത മത്സരം.

logo
The Fourth
www.thefourthnews.in