ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്കിടെ ബിസിസിഐ സംഘം പാകിസ്താനിൽ, ഇന്ത്യന്‍ പ്രതിനിധികളുടെ സന്ദര്‍ശനം 17 വര്‍ഷത്തിന് ശേഷം

ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്കിടെ ബിസിസിഐ സംഘം പാകിസ്താനിൽ, ഇന്ത്യന്‍ പ്രതിനിധികളുടെ സന്ദര്‍ശനം 17 വര്‍ഷത്തിന് ശേഷം

2008 ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം ബിസിസിഐ പ്രതിനിധികള്‍ ആദ്യമായാണ് പാകിസ്താനിലെത്തുന്നത്

ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ ഉള്‍പ്പെടെ ആരംഭിക്കാനിരിക്കെ ഒന്നര പതിറ്റാണ്ടിന് ശേഷം ബിസിസിഐ സംഘം പാകിസ്താനില്‍. പാക് ക്രിക്കറ്റ് ബോഡിന്റെ ക്ഷണം സ്വീകരിച്ചാണ് ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി വൈസ് പ്രസിഡന്റ് രാജീവ് ശുക്ല തുടങ്ങിയവര്‍ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ലാഹോറിലെത്തിയത്. പതിനേഴ് വര്‍ഷത്തിന് ശേഷമാണ് ബിസിസിഐ സംഘം പാക് സന്ദര്‍ശനത്തിനെത്തുന്നത്.

ഏഷ്യാ കപ്പ് മത്സരങ്ങള്‍ ശ്രീലങ്കയിലും പാകിസ്താനിലുമായി പുരോഗമിക്കെ ഇന്ത്യന്‍ സംഘത്തിന്റെ സന്ദര്‍ശനം ഏറെ പ്രാധാന്യത്തോടെയാണ് കായിക ലോകം വീക്ഷിക്കുന്നത്. ശ്രീലങ്കയില്‍ തുടരുന്ന മഴ മത്സരത്തെ ബാധിക്കുമെന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ വേദി മാറ്റം ഉള്‍പ്പെടെ ഇന്ത്യന്‍ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ചര്‍ച്ചയായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്താനില്‍ കളിക്കാനാകില്ലെന്ന് നേരത്തെ ഇന്ത്യന്‍ ടീം നിലപാട് എടുത്തിരുന്നു.

കാലാവസ്ഥയുടെ കാര്യത്തിൽ ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഏഷ്യാ കപ്പ് ക്രിക്കറ്റ് ബോർഡ് (എസിസി) ശ്രീലങ്ക ക്രിക്കറ്റ് ബോർഡുമായും (എസ്‌എൽ‌സി) പാകിസ്താൻ ക്രിക്കറ്റ് ബോർഡുമായും (പിസിബി) വേദി മാറ്റം സംബന്ധിച്ച് ചർച്ചകൾ നടത്തുന്നത്. ടൂർണമെന്റിൽ പങ്കെടുക്കുന്ന ആറ് ടീമുകളെയും വേദി മാറ്റാൻ സാധ്യതയുള്ള കാര്യം അറിയിച്ചിട്ടുണ്ട്. നിലവിൽ പല്ലക്കെലെ, ദാംബുള്ള, ഹമ്പൻതോട്ട എന്നിങ്ങനെ മൂന്ന് വേദികളാണ് നിലവിൽ പരിഗണയിലുള്ളത്. സെപ്റ്റംബർ 9 മുതൽ അഞ്ച് സൂപ്പർ ഫോർ മത്സരങ്ങളും ഫൈനലുമാണ് കൊളംബോയിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്കിടെ ബിസിസിഐ സംഘം പാകിസ്താനിൽ, ഇന്ത്യന്‍ പ്രതിനിധികളുടെ സന്ദര്‍ശനം 17 വര്‍ഷത്തിന് ശേഷം
മുത്തയ്യ മുരളീധരന്റെ ബയോപിക് വരുന്നു; ട്രെയിലർ സച്ചിൻ തെണ്ടുൽക്കർ റിലീസ് ചെയ്യും

ഏഷ്യ കപ്പ് ടൂര്‍ണമെന്റില്‍ പാകിസ്താനില്‍ നടക്കുന്ന ശ്രീലങ്ക–അഫ്ഗാനിസ്ഥാൻ മത്സരവും സൂപ്പർ ഫോറിലെ ആദ്യ മത്സരവും കാണാൻ ബിസിസിഐ സംഘം വീക്ഷിക്കും. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. പാക് ക്രിക്കറ്റ് ബോർഡ് ഒരുക്കുന്ന അത്താഴ വിരുന്നിലും ബിസിസിഐ പങ്കെടുക്കും. ഇന്ത്യ മാത്രമല്ല ഏഷ്യാ കപ്പിൽ പങ്കെടുക്കുന്ന മറ്റ് ടീമുകളുടെ പ്രതിനിധി സംഘങ്ങളും വിരുന്നിനെത്തുമെന്നാണ് സൂചന. 2008 ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം ബിസിസിഐ പ്രതിനിധികള്‍ ആദ്യമായാണ് പാകിസ്താനിലെത്തുന്നത്. അതേസമയം സന്ദർശനത്തിൽ നിന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വിട്ടു നിന്നത് ശ്രദ്ധേയമായി.

logo
The Fourth
www.thefourthnews.in