കാര്യവട്ടത്ത് ഓസ്‌ട്രേലിയയ്ക്ക് ടോസ്; ഇന്ത്യക്ക് ബാറ്റിങ്

കാര്യവട്ടത്ത് ഓസ്‌ട്രേലിയയ്ക്ക് ടോസ്; ഇന്ത്യക്ക് ബാറ്റിങ്

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഓസീസ് നായകന്‍ മാത്യൂ വേഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു

ഇടവേളയ്ക്ക് ശേഷം തലസ്ഥാനത്ത് തിരികെയെത്തിയ രാജ്യാന്തര ക്രിക്കറ്റ് ആഘോഷത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഓസീസ് നായകന്‍ മാത്യൂ വേഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു.

അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിശാഖപട്ടണത്ത് നേടിയ തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിലെ അതേ ഇലവനെ തന്നെ ഇന്ത്യ നിലനിര്‍ത്തിയപ്പോള്‍ ഓസ്‌ട്രേലിയ തിരിച്ചുവരവിന് തയാറെടുക്കുകയാണ് തിരുവനന്തപുരത്ത്. കഴിഞ്ഞ മത്സരത്തില്‍ നിന്ന് രണ്ടു മാറ്റങ്ങളുമായാണ് അവര്‍ ഇറങ്ങുന്നത്.

കഴിഞ്ഞാഴ്ച സമാപിച്ച ഏകദിന ക്രിക്കറ്റ് ലോകകപ്പ് ടീമിലുണ്ടായിരുന്ന സീനിയര്‍ താരങ്ങളായ ഗ്ലെന്‍ മാക്‌സ്‌വെല്‍, സ്പിന്നര്‍ ആദം സാംപ എന്നിവരെ ഇന്ന് ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഓസീസ് തിരിച്ചടിക്ക് ഒരുങ്ങുന്നത്. ഇവര്‍ എത്തിയതോടെ ജേസണ്‍ ബെഹ്‌റന്‍ഡോര്‍ഫ്, ആരോണ്‍ ഹാര്‍ഡി എന്നിവര്‍ പുറത്തുപോയി.

logo
The Fourth
www.thefourthnews.in