ഇന്ത്യയ്ക്കും ലങ്കയ്ക്കും പരുക്ക് ഭീഷണി; അക്സറും തീക്ഷണയും ഏഷ്യാകപ്പ് ഫൈനലില്‍ കളിക്കില്ല

ഇന്ത്യയ്ക്കും ലങ്കയ്ക്കും പരുക്ക് ഭീഷണി; അക്സറും തീക്ഷണയും ഏഷ്യാകപ്പ് ഫൈനലില്‍ കളിക്കില്ല

അക്‌സറിന് പകരം ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ ബാക്കപ്പായി ഏ ഷ്യാകപ്പ് ടീമിനൊപ്പം ചേര്‍ന്നു

നാളെ ഏഷ്യാകപ്പ് ഫൈനലില്‍ ശ്രീലങ്കയെ നേരിടാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ബംഗ്ലാദേശിനെതിരായ അവസാന സൂപ്പര്‍ ഫോര്‍ പോരാട്ടത്തിനിടെ പരുക്കേറ്റ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ ഫൈനലില്‍ കളിക്കില്ല. അക്‌സറിന് പകരം ബാക്കപ്പായി ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ ഏഷ്യാകപ്പ് ടീമിലേക്ക് തിരിച്ചുവിളിച്ചു. ഇന്ത്യയ്‌ക്കെതിരായ ഏഷ്യാകപ്പ് ഫൈനലില്‍ ലങ്കയ്ക്കും പരുക്ക് തലവേദനായകുന്നുണ്ട്. ശ്രീലങ്കന്‍ മിസ്റ്ററി സ്പിന്നര്‍ മഹീഷ് തീക്ഷണ ഫൈനലില്‍ നിന്ന് പരുക്കേറ്റ് പുറത്തായി. തീക്ഷണയുടെ അഭാവം കൊട്ടിക്കലാശത്തില്‍ ലങ്കയ്ക്ക് വലിയ വെല്ലുവിളിയാകും.

അക്‌സറിന്റെ തുടയിലെ പേശികള്‍ക്ക് നിസ്സാരപരുക്കുമാത്രമേ ഉള്ളുവെന്നും ലോകകപ്പിന് മുന്‍പുള്ള മുന്‍കരുതലെന്ന നിലയിലാണ് വിശ്രമം അനുവദിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. ബംഗളൂരുവിലായിരുന്ന സുന്ദര്‍ ഇന്ന് ഇന്ത്യന്‍ സ്‌ക്വാഡിനൊപ്പം ചേര്‍ന്നു. അക്‌സറിന് ഒന്നിലധികം പരുക്കുകള്‍ ഏറ്റിട്ടുണ്ടെന്നും അതിനാലാണ് സുന്ദറിനെ ടീമിലേക്ക് തിരിച്ചു വിളിച്ചതെന്നും ബിസിസിഐയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. കൈവിരലിനേറ്റ പരുക്കിനേക്കാള്‍ മസിലിനേറ്റ പരുക്കാണ് ഭീഷണി ഉയര്‍ത്തുന്നത്. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്കായി താരം മികച്ച ചെറുത്തുനില്‍പ്പ് നടത്തിയിരുന്നു. മത്സരത്തില്‍ ആറ് റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടെങ്കിലും 34 പന്തില്‍ 42 റണ്‍സ് നേടിയ അക്‌സറിന്റെ പ്രകടനം ശ്രദ്ദേയമായിരുന്നു.

ബംഗളൂരുവിലായിരുന്ന സുന്ദര്‍ ഇന്ന് ഇന്ത്യന്‍ സ്‌ക്വാഡിനൊപ്പം ചേര്‍ന്നു.

പാകിസ്താനെതിരായ നിര്‍ണായക സൂപ്പര്‍ ഫോര്‍ പോരാട്ടത്തിനിടെ പരുക്കേറ്റതിനെ തുടര്‍ന്നാണ് തീക്ഷണ പുറത്തായത്. അദ്ദേഹത്തിന് പകരക്കാരനായി സഹന്‍ ചിരാഗെയാണ് ഇന്ത്യയ്‌ക്കെതിരെ ഇറങ്ങുക. തുടര്‍നടപടികള്‍ക്കായി തീക്ഷണ ഹൈ പെര്‍ഫോമന്‍സ് സെന്ററിലേക്ക് മടങ്ങും. സൂപ്പര്‍ഫോര്‍ പോരാട്ടത്തിലെ ശ്രീലങ്ക-പാകിസ്താന്‍ മത്സരത്തില്‍ ജയിക്കുന്ന ഒരു ടീമിന് ഫൈനലില്‍ കളിക്കാമെന്നിരിക്കെ ഇരു ടീമുകള്‍ക്കും മത്സരം നിര്‍ണായകമായിരുന്നു. മഴ വെല്ലുവിളി ഉയര്‍ത്തിയ മത്സരത്തില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമത്തിലൂടെ ശ്രീലങ്ക ജയിക്കുകയായിരുന്നു.

ഇന്ത്യയ്ക്കും ലങ്കയ്ക്കും പരുക്ക് ഭീഷണി; അക്സറും തീക്ഷണയും ഏഷ്യാകപ്പ് ഫൈനലില്‍ കളിക്കില്ല
പാകിസ്താൻ താരം നസീം ഷായ്ക്ക് പരുക്ക്; ലോകകപ്പ് മത്സരങ്ങൾ നഷ്ടമാകാൻ സാധ്യത

പാകിസ്താന്‍ ഇന്നിങ്‌സിന്റെ 34ാം ഓവറില്‍ ഒരു ബൗണ്ടറി തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് താരത്തിന് പരുക്കേറ്റത്. ബൗണ്ടറി സേവ് ചെയ്യാനായി താരം ഡൈവ് ചെയ്‌തെങ്കിലും പരാജയപ്പെട്ടു. എന്നാല്‍ അതിനിടെ തീക്ഷണയുടെ കാലില്‍ പരുക്കേല്‍ക്കുകയും ചെയ്തു. ഇതിന് പിന്നാലെ അദ്ദേഹം മൈതാനം വിട്ടെങ്കിലും വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തുകയും ഓവര്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. പാകിസ്താനെതിരെ ഒന്‍പത് ഓവറുകള്‍ എറിഞ്ഞ താരം 42 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് വീഴത്തിയത്. ഞായറാഴ്ച നടന്ന ത്രില്ലര്‍ സെമിയില്‍ അവസാന പന്തിലാണ് ലങ്ക പാകിസ്താനെ മറികടന്നത്.

സെപ്റ്റംബര്‍ 17-ം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഏഷ്യാകപ്പ ഫൈനല്‍. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള പോരാട്ടം. ഞായറാഴ്ച കൊളംബോയില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. അതിനാല്‍ ഈ മത്സരത്തിന് റിസര്‍വ് ദിനം ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ഞായറാഴ്ച മത്സരം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ കളി തിങ്കളാഴ്ചയിലേക്കും നീളും.

logo
The Fourth
www.thefourthnews.in