18ആം വയസില്‍ വിരമിക്കല്‍ പ്രഖ്യാപനം; ആരാധകരെ ഞെട്ടിച്ച് അയിഷ നസീം

18ആം വയസില്‍ വിരമിക്കല്‍ പ്രഖ്യാപനം; ആരാധകരെ ഞെട്ടിച്ച് അയിഷ നസീം

മതപരമായ ചിട്ടയോടെ ജീവിക്കാനാണ് കളി മതിയാക്കുന്നതെന്ന് ആയിഷ ക്രിക്കറ്റ് മതിയാക്കുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്

ക്രിക്കറ്റ് ആരാധകരെ ഒന്നടകം ഞെട്ടിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് പാകിസ്താന്‍ വനിതാ ക്രിക്കറ്റ് താരം അയിഷ നസീം. പതിനെട്ടാമത്തെ വയസിലാണ് ആയിഷയുടെ വിരമിക്കല്‍ പ്രഖ്യാപനം. മതപരമായ വിശ്വാസങ്ങളുമായി മുന്നോട്ടു പോകാനാണ് ക്രിക്കറ്റ് മതിയാക്കുന്നതെന്നും, ഇക്കാര്യം പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ അറിയിച്ചതായും അയിഷ വ്യക്തമാക്കി.

അയിഷയെ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ടീം ക്യാപ്റ്റൻ നിദാ ദാറും പാകിസ്താൻ ക്രിക്കറ്റ് ബോർഡും ശ്രമിച്ചെങ്കിലും അത് ഫലം കണ്ടില്ല

മിക്ക കളിക്കാരും തങ്ങളുടെ കരിയറിന് തുടക്കം കുറിക്കുന്ന കാലത്താണ് അയിഷ വിരമിക്കാനെരുങ്ങുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. അയിഷയെ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ടീം ക്യാപ്റ്റൻ നിദാ ദാറും പാകിസ്താൻ ക്രിക്കറ്റ് ബോർഡും (പിസിബി) ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. തന്റെ തീരുമാനം തികച്ചും വ്യക്തിപരമാണെന്നും, ഇസ്‌ലാമിക പ്രബോധനങ്ങൾക്കനുസരിച്ച് മുസ്‌ലിം ആയി ജീവിക്കാനാണ് താനാഗ്രഹിക്കുന്നതെന്നും ബോർഡിനെ ആയിഷ അറിയിച്ചു.

വനിത ട്വന്റി 20 ലോകകപ്പിൽ ഇന്ത്യക്കെതിരെ 25 പന്തിൽ 43 റൺസും ഓസ്‌ട്രേലിയക്കെതിരെ 20 പന്തിൽ 24 റൺസും നേടി അയിഷ ഏറെ ശ്രദ്ധ നേടിയിരുന്നു

ക്രിക്കറ്റ് പ്രതിഭയെന്ന് പാകിസ്താൻ മുൻ ക്യാപ്റ്റനും ഇതിഹാസ താരവുമായിരുന്ന വസിം അക്രം വിശേഷിപ്പിച്ച താരമാണ് അയിഷ. വനിത ട്വന്റി 20 ലോകകപ്പിൽ ഇന്ത്യക്കെതിരെ 25 പന്തിൽ 43 റൺസും ആസ്ട്രേലിയക്കെതിരെ 20 പന്തിൽ 24 റൺസും നേടി അയിഷ ഏറെ ശ്രദ്ധ നേടിയിരുന്നു. രാജ്യത്തിന് വേണ്ടി നാല് ഏകദിനങ്ങളിലും 30 ട്വന്റി 20കളിലും കളത്തിലിറങ്ങിയ അയിഷ ട്വന്റി 20യിൽ 369 റൺസ് നേടിയിട്ടുണ്ട്.

2023ൽ ആസ്ട്രേലിയക്കെതിരെയായിരുന്നു അവസാന മത്സരം

2020 വനിതാ ട്വന്റി 20 ലോകകപ്പിൽ തായ്‌ലൻഡിനെതിരെയാണ് ആദ്യ രാജ്യാന്തര മത്സരം കളിച്ചത്. അന്ന് 15 വയസ്സ് മാത്രമായിരുന്നു അയിഷയുടെ പ്രായം. 2023ൽ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു അവസാന മത്സരം. ഇതിൽ മൂന്നു പന്തുകൾ നേരിട്ട അയിഷ റണ്ണൊന്നും നേടാനാകാതെ പുറത്തായിരുന്നു.

logo
The Fourth
www.thefourthnews.in