ലോകനെറുകയില്‍ ബുംറ, ഐസിസി റാങ്കിങ്ങില്‍ ഒന്നാമത്; നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ പേസർ

ലോകനെറുകയില്‍ ബുംറ, ഐസിസി റാങ്കിങ്ങില്‍ ഒന്നാമത്; നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ പേസർ

881 പോയിന്റോടയാണ് പട്ടികയുടെ തലപ്പത്ത് ബുംറ എത്തിയത്

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ബൗളർമാരുടെ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തി ഇന്ത്യന്‍ താരം ജസ്പ്രിത് ബുംറ. നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ പേസറാണ് ബുംറ. 881 പോയിന്റോടയാണ് പട്ടികയുടെ തലപ്പത്ത് ബുംറ എത്തിയത്. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പോയിന്റ് നില കൂടിയാണിത്.

851 പോയിന്റുമായി ദക്ഷിണാഫ്രിക്കന്‍ പേസർ കഗിസൊ റബാഡയാണ് രണ്ടാമത്. 841 പോയിന്റുള്ള ഇന്ത്യന്‍ സ്പിന്നർ രവിചന്ദ്രന്‍ അശ്വിനാണ് മൂന്നാം സ്ഥാനത്ത്. ഓസ്ട്രേലിയന്‍ താരങ്ങളായ പാറ്റ് കമ്മിന്‍സും (828) ജോഷ് ഹെയ്‌സല്‍വുഡുമാണ് (818) നാലും അഞ്ചും സ്ഥാനങ്ങളില്‍.

ലോകനെറുകയില്‍ ബുംറ, ഐസിസി റാങ്കിങ്ങില്‍ ഒന്നാമത്; നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ പേസർ
'അത്ഭുത പന്ത്' എറിഞ്ഞു, ചരിത്രം തിരുത്തിയ പ്രകടനങ്ങളും! ബിസിസിഐ 'നോ ബോള്‍' വിളിച്ച കരിയർ

ബാറ്റർമാരുടെ റാങ്കിങ്ങില്‍ ന്യൂസിലന്‍ഡിന്റെ കെയിന്‍ വില്യംസണാണ് ഒന്നാമത്. 864 പോയിന്റാണ് വില്യംസണുള്ളത്. ഇംഗ്ലണ്ട് താരം ജോ റൂട്ടിനെ പിന്തള്ളി ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് (818) രണ്ടാം സ്ഥാനത്തെത്തി. പട്ടികയില്‍ ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരം വിരാട് കോഹ്ലിയാണ്. ഏഴാം സ്ഥാനത്താണ് കോഹ്ലി. ഇന്ത്യന്‍ നായകന്‍ രോഹിത് ശർമ 13-ാം സ്ഥാനത്തുണ്ട്.

ഓള്‍ റൗണ്ടർമാരുടെ റാങ്കിങ്ങില്‍ ആദ്യ അഞ്ചില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളാണുള്ളത്. രവീന്ദ്ര ജഡേജ (416) ഒന്നാമതും രവിചന്ദ്രന്‍ അശ്വിന്‍ (326) രണ്ടാം സ്ഥാനത്തുമാണുള്ളത്. അക്സർ പട്ടേല്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തുമെത്തി.

logo
The Fourth
www.thefourthnews.in