ഭാര്യയുടെ  ക്രൂര മാനസികപീഡനമെന്ന പരാതി; ശിഖര്‍ ധവാന് വിവാഹ മോചനം അനുവദിച്ച് ഡല്‍ഹി കോടതി

ഭാര്യയുടെ ക്രൂര മാനസികപീഡനമെന്ന പരാതി; ശിഖര്‍ ധവാന് വിവാഹ മോചനം അനുവദിച്ച് ഡല്‍ഹി കോടതി

രണ്ട് വർഷമായി ഇരുവരും വേർപിരിഞ്ഞ് ജീവിക്കുകയായിരുന്നു, മകനെ കാണാൻ അനുവദിക്കാതിരുന്നത് ധവാന് കടുത്ത മാനസിക സമ്മർദ്ദമുണ്ടാക്കിയിരുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന് വിവാഹ മോചനം അനുവദിച്ച് ഡല്‍ഹി കുടുംബ കോടതി. കഴിഞ്ഞ രണ്ട് വർഷക്കാലമായി വേര്‍പിരിഞ്ഞ് ജീവിക്കുകയായിരുന്ന ഭാര്യ അയേഷ മുഖര്‍ജിയില്‍ നിന്നും ക്രൂരതയും മാനസിക പീഡനവും നിരന്തരമായി ഹർജിക്കാരനായ ശിഖർ ധവാൻ അനുഭവിച്ചിരുന്നതായി നിരീക്ഷിച്ച കോടതി ധവാന് വിവാഹമോചനം നൽകുകയായിരുന്നു.

ഭാര്യ കാരണം മാനസികമായ വലിയ കഷ്ടതകള്‍ ധവാന്‍ സഹിക്കേണ്ടി വന്നതായി കോടതി വിധിയില്‍ വ്യക്തമാക്കി. ഭാര്യ അയേഷയ്‌ക്കെതിരെ ഡല്‍ഹി കുടുംബ കോടതിയില്‍ ധവാന്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ജഡ്ജി ഹരീഷ് കുമാര്‍ ശരിവെച്ചു.

വിവാഹ മോചനത്തിനായി കോടതിയിൽ ഭാര്യ അയേഷ മുഖര്‍ജിക്കെതിരെ ധവാൻ സമർപ്പിച്ച ഹർജിയിൽ പറയുന്ന ആരോപണങ്ങൾ ആയിഷ നിഷേധിക്കുകയോ സ്വന്തം രീതിയില്‍ ആ വാദങ്ങളെ തള്ളുന്ന മറുവാദങ്ങളോ ഉന്നയിക്കാതിരുന്നതോടെയാണ് വിഹാഹ മോചനം കോടതി അംഗീകരിച്ചത്. 2020 ഓഗസ്റ്റ് മുതൽ ഇരുവവരും വേർപിരിഞ്ഞ് കഴിയുകയായിരുന്നു.

2012 ലായിരുന്നു ധവാനും അയേഷയും വിവാഹിതരായത്
2012 ലായിരുന്നു ധവാനും അയേഷയും വിവാഹിതരായത്

ധവാനും അയേഷക്കും 10 വയസ്സ് പ്രായമുള്ള മകനുണ്ട്, സൊരാവർ ധവാൻ. സൊരാവർ ഓസ്‌ട്രേലിയൻ പൗരനാണ്. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ തുടങ്ങിയതുമുതൽ വർഷങ്ങളായി മകനെ തന്റെ അടുത്ത് നിന്നും അകറ്റി നിർത്തി കടുത്ത മാനസിക സമ്മർദ്ദങ്ങൾക്ക് വിധേയനാക്കി എന്നാണ് ധവാന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. അയേഷയുടെ ഈ പ്രവൃത്തിയെ കോടതി കുറ്റപ്പെടുത്തുകയും ചെയ്തു.

2020 ഓഗസ്റ്റ് എട്ട് മുതൽ അയേഷ മകനെയുംകൊണ്ട് ഓസ്ട്രേലിയയിലേക്ക് പോകുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. ഇതിനുശേഷം ധവാനെ മകനോടൊപ്പം താമസിക്കാനോ മകനെ കാണണോ അയേഷ അനുവദിച്ചിട്ടില്ല. ഇത് താരത്തെ കടുത്ത മാനസിക സംഘർഷത്തിലേക്ക് നയിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു.

ഭാര്യയുടെ  ക്രൂര മാനസികപീഡനമെന്ന പരാതി; ശിഖര്‍ ധവാന് വിവാഹ മോചനം അനുവദിച്ച് ഡല്‍ഹി കോടതി
'സ്വന്തം മണ്ണില്‍ കളിക്കുന്ന അനുഭവം'; ഇന്ത്യയെക്കുറിച്ച് ബാബര്‍ അസം

ഈ അടുത്ത് കോടതി ഇടപെട്ട് മകനെ കാണാനുള്ള അനുമതി ധവാന് നൽകിയിരുന്നെങ്കിലും, അദ്ദേഹത്തോടൊപ്പം കുട്ടിയെ വിടാൻ ഭാര്യ വിസമ്മതിക്കുകയായിരുന്നു.

നിലവിലെ ഉത്തരവിൽ, സ്കൂള്‍ അവധിക്കാലത്തിന്റെ പകുതി സമയം ധവാനും കുടുംബത്തിനുമൊപ്പം ചെലവഴിക്കാനായി കുട്ടിയെ ഇന്ത്യയില്‍ അയക്കണമെന്നാണ് നിർദേശം. മകന്റെ സ്ഥിരമായ കസ്റ്റഡി ആര്‍ക്കെങ്കിലും വിട്ടുകൊടുക്കുന്ന ഉത്തരവ് കോടതിയില്‍ നിന്നുണ്ടായില്ല. ധവാന് എപ്പോള്‍ വേണമെങ്കിലും മകനെ കാണാനുള്ള അനുമതിയുണ്ട്, ഇന്ത്യയിലോ ഓസ്‌ട്രേലിയയിലോ വെച്ച് ഇത് സാധ്യമാകും.

രണ്ട് വർഷം മുൻപ് വേർപിരിഞ്ഞതിനെ തുടർന്ന് ആയേഷ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ്
രണ്ട് വർഷം മുൻപ് വേർപിരിഞ്ഞതിനെ തുടർന്ന് ആയേഷ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ്

2012 ലാണ് ധവാൻ തന്നെക്കാൾ 12 വയസ്സ് കൂടുതലുള്ള അയേഷയെ വിവാഹാം കഴിക്കുന്നത്. ഓസ്‌ട്രേലിയൻ പൗരയായ അയേഷ മെൽബണിൽ കിക്ക്‌ ബോക്സറായിരുന്നു. ആദ്യ വിവാഹത്തിൽ അയേഷക്ക് രണ്ട് പെണ്മക്കളുണ്ട്. വിവാഹശേഷം അയേഷ ഓസ്ട്രേലിയയിലേക്ക് മടങ്ങി. ആദ്യ വിവാഹത്തിലെ രണ്ട് പെൺമക്കൾക്കൊപ്പം താമസിക്കാനാണ് ഓസ്ട്രേലിയയിലേക്ക് പോയത്. ധവാനോട് ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കാൻ ആയിഷ ആവശ്യപ്പെട്ടിരുന്നു എന്നാൽ ക്രിക്കറ്റ് കരിയർ മുന്നോട്ട് കൊണ്ട് പോകാനായി ഇന്ത്യയിൽ തുടരാനായിരുന്നു ധവാന്റെ തീരുമാനം. വിവാഹത്തിന് മുൻപ് ധവാനൊപ്പും ഇന്ത്യയിൽ താമസിക്കാമെന്ന് ഉറപ്പ് നൽകിയ അയേഷ വിവാഹത്തിന് ശേഷം തീരുമാനം മാറ്റുകയായിയുന്നു.

ഭാര്യയുടെ  ക്രൂര മാനസികപീഡനമെന്ന പരാതി; ശിഖര്‍ ധവാന് വിവാഹ മോചനം അനുവദിച്ച് ഡല്‍ഹി കോടതി
ക്രിക്കറ്റ് മാമാങ്കത്തിന് ഇന്ന് കൊടിയേറ്റം; ഉദ്ഘാടനപ്പോരില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും നേര്‍ക്കുനേര്‍
logo
The Fourth
www.thefourthnews.in