CWC2023 | വാങ്ക്ഡേയില്‍ 'മാക്സി'മം ഷോ; അഫ്ഗാനെതിരെ ഓസ്ട്രേലിയക്ക് ത്രസിപ്പിക്കുന്ന ജയം, മാക്സ്വെല്ലിന് ഇരട്ട സെഞ്ചുറി

CWC2023 | വാങ്ക്ഡേയില്‍ 'മാക്സി'മം ഷോ; അഫ്ഗാനെതിരെ ഓസ്ട്രേലിയക്ക് ത്രസിപ്പിക്കുന്ന ജയം, മാക്സ്വെല്ലിന് ഇരട്ട സെഞ്ചുറി

91-7 എന്ന നിലയിലേക്ക് വീണ ഓസീസിനെ മാക്സ്വെല്‍ ഒറ്റയ്ക്ക് വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു

മാക്സ്വെല്‍ മാക്സിമം പവർ! ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഗ്ലെന്‍ മാക്സ്വെല്ലിന്റെ ഇരട്ട സെഞ്ചുറി മികവില്‍ അഫ്ഗാനിസ്താനെതിരെ ഓസ്ട്രേലിയക്ക് ത്രസിപ്പിക്കുന്ന ജയം. 292 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന് 91-7 എന്ന നിലയിലേക്ക് വീണ ഓസീസിനെ മാക്സ്വെല്‍ ഒറ്റയ്ക്ക് വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. 128 പന്തില്‍ 21 ഫോറും പത്ത് സിക്സും ഉള്‍പ്പടെ 201 റണ്‍സെടുത്താണ് താരം പുറത്താകാതെ നിന്നത്. ഏകദിന ചരിത്രത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ഓസ്ട്രേലിയന്‍ താരമാകാനും മാക്സിക്കായി.

292 റണ്‍സ് വിജയലക്ഷ്യം ഓസ്ട്രേലിയന്‍ ബാറ്റർമാർക്ക് താണ്ടാവുന്നതിന് അപ്പുറമുള്ള ഒന്നായിരുന്നില്ല. പക്ഷേ അലസത നിറഞ്ഞതും ഉത്തരവാദിത്ത പൂർണമല്ലാത്തതുമായ ഷോട്ടുകള്‍ ഓസീസ് ബാറ്റർമാർക്ക് തുടക്കം മുതല്‍ തിരിച്ചടിയായി. അപകടകാരിയായ ട്രാവിസ് ഹെഡിനെ പൂജ്യത്തിനും മിച്ചല്‍ മാർഷിനെ (24) പുറത്താക്കി നവീന്‍ ഉള്‍ ഹഖാണ് ഓസീസിന്റെ തകർച്ചയ്ക്ക് തുടക്കമിട്ടത്.

CWC2023 | വാങ്ക്ഡേയില്‍ 'മാക്സി'മം ഷോ; അഫ്ഗാനെതിരെ ഓസ്ട്രേലിയക്ക് ത്രസിപ്പിക്കുന്ന ജയം, മാക്സ്വെല്ലിന് ഇരട്ട സെഞ്ചുറി
CWC2023 | ഇബ്രാഹിം സദ്രാന് ചരിത്ര സെഞ്ചുറി, റാഷിദിന്റെ വെടിക്കെട്ട്; ഓസ്ട്രേലിയക്കെതിരെ അഫ്ഗാനിസ്താന്‍ 291-5

അടുത്തത് അസ്മത്തുള്ള ഒമർസായിയുടെ ഊഴമായിരുന്നു. ഇരയായത് ഫോമിലുള്ള ഡേവിഡ് വാർണറും (18) ജോഷ് ഇംഗ്ലിസും (0). അതും തുടരെയുള്ള പന്തുകളില്‍. മാർനസ് ലെബുഷെയിന്‍ (14) റണ്ണൗട്ടായതും മാർക്കസ് സ്റ്റോയിനിസ് റാഷിദ് ഖാന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതും ഓസ്ട്രേലിയയെ 87-6 എന്ന നിലയിലേക്ക് എത്തിച്ചു. പിന്നാലെ എത്തിയ മിച്ചല്‍ സ്റ്റാർക്കിനും (3) റാഷിദിനെ അതിജീവിക്കാനായില്ല.

മാക്സ്വെല്‍ മാസ്

ഏഴ് വിക്കറ്റ് വീണ് തോല്‍വിയെ മുഖാമുഖം കണ്ടു നിന്ന ഓസ്ട്രേലിയക്ക് പ്രതീക്ഷയുടെ ഷോട്ടുകള്‍ സമ്മാനിക്കുകയായിരുന്നു ഗ്ലെന്‍ മാക്സ്വെല്‍. സ്പിന്നിനെതിരായുള്ള തന്റെ കരുത്ത് മാക്സ്വെല്‍ അഫ്ഗാനെതിരെ പ്രയോഗിച്ചു. റാഷിദും നൂർ അഹമ്മദും മുജീബ് ഉർ റഹ്മാനും താരത്തിന്റെ കൂറ്റനടികള്‍ക്ക് മുന്നില്‍ ഉത്തരമില്ലാതെ നിന്നു.

രണ്ട് തവണ മാക്സ്വെല്ലിനെ പുറത്താക്കാന്‍ ലഭിച്ച അവസരം കൈവിട്ടു കളഞ്ഞിരുന്നു അഫ്ഗാനിസ്താന്‍. മറുവശത്ത് നായകന്‍ കമ്മിന്‍സിന്റെ അവസരോചിതമായ കളി മാക്സ്വല്ലിന് തുണയായി. 76 പന്തില്‍ മാക്സ്വെല്‍ മൂന്നക്കം തൊട്ടു. കാലിനേറ്റ പരുക്കിനോടും പൊരുതിയായിരുന്നു താരത്തിന്റെ ഇന്നിങ്സ്. പലതവണ മാക്സ്വെല്ലിനെ പരിചരിക്കാന്‍ ഓസീസ് ഫിസിഷ്യന് കളത്തിലെത്തേണ്ടി വന്നു.

CWC2023 | വാങ്ക്ഡേയില്‍ 'മാക്സി'മം ഷോ; അഫ്ഗാനെതിരെ ഓസ്ട്രേലിയക്ക് ത്രസിപ്പിക്കുന്ന ജയം, മാക്സ്വെല്ലിന് ഇരട്ട സെഞ്ചുറി
CWC2023 | ടൈംഡ് ഔട്ട് വിവാദത്തിന് പിന്നാലെ ഷാക്കിബ് അല്‍ ഹസന്‍ ലോകകപ്പില്‍ നിന്ന് പുറത്ത്

സെഞ്ചുറി കടന്നതോടെ മാക്സ്വെല്ലിന്റെ ഇന്നിങ്സ് ബൗണ്ടറികളിലേക്ക് ചുരുങ്ങി. പിന്നീടുള്ള 52 പന്തിലാണ് താരം രണ്ടാം സെഞ്ചുറിയിലേക്ക് എത്തിയത്. 128 പന്തില്‍ മാക്സ്വെല്‍ 200 കടന്നതും ഓസ്ട്രേലിയ വിജയത്തിലേക്ക് എത്തിയതും ഒരുമിച്ചായിരുന്നു. നിര്‍ണായക മത്സരത്തിലെ ജയം ഓസീസിനെ സെമി ഫൈനലിലേക്കും എത്തിച്ചു. ഓസ്ട്രേലിയക്ക് ആവശ്യമായിരുന്ന 292 റണ്‍സില്‍ 201ഉം മാക്സ്വെല്‍ ഒറ്റയ്ക്ക് നേടി.

നേരത്തെ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇബ്രാഹിം സദ്രാന്റെ ചരിത്ര സെഞ്ചുറിയുടെ മികവില്‍ ഓസ്ട്രേലിയക്കെതിരെ അഫ്ഗാന്‍ മികച്ച സ്കോർ കണ്ടെത്തി. നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സാണ് ടീം നേടിയത്. സദ്രാന് (129*) പുറമെ 18 പന്തില്‍ 35 റണ്‍സെടുത്ത റാഷിദ് ഖാനാണ് അഫ്ഗാന്‍ ഇന്നിങ്സിന് കരുത്തുപകർന്നത്.

logo
The Fourth
www.thefourthnews.in