CWC2023 | ഒടുവില്‍ ഓസീസിന് ജയം; ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് കീഴടക്കി

CWC2023 | ഒടുവില്‍ ഓസീസിന് ജയം; ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് കീഴടക്കി

2023 ഏകദിന ലോകകപ്പിലെ ശ്രീലങ്കയുടെ മൂന്നാം തോല്‍വിയാണിത്
Updated on
1 min read

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ആദ്യ ജയവുമായി ഓസ്ട്രേലിയ. ശ്രീലങ്ക ഉയര്‍ത്തിയ 210 റണ്‍സ് വിജയലക്ഷ്യം 14.4 ഓവര്‍ ബാക്കി നില്‍ക്കെയാണ് ഓസീസ് മറികടന്നത്. ജോഷ് ഇംഗ്ലിസ് (56), മിച്ചല്‍ മാര്‍ഷ് (52) എന്നിവരുടെ അര്‍ദ്ധ സെഞ്ചുറികളാണ് മുന്‍ ചാമ്പ്യന്മാരുടെ ജയം ഉറപ്പിച്ചത്. ശ്രീലങ്കയുടെ മൂന്നാം തോല്‍വിയാണിത്.

ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയയെ തുടക്കത്തില്‍ സമ്മര്‍ദത്തിലാക്കാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചിരുന്നു. ഡേവിഡ് വാര്‍ണര്‍ (11), സ്റ്റീവന്‍ സ്മിത്ത് എന്നിവരെ ഒരേ ഓവറില്‍ മടക്കി ദില്‍ഷന്‍ മധുഷനകയാണ് ലങ്കയ്ക്ക് പ്രതീക്ഷ സമ്മാനിച്ചത്. മറ്റ് ബൗളര്‍മാര്‍ക്ക് ഓസീസിന് മുകളില്‍ പിന്നീട് സമ്മര്‍ദം വര്‍ധിപ്പിക്കാനാകാതെ പോയത് തിരിച്ചടിയായി.

CWC2023 | ഒടുവില്‍ ഓസീസിന് ജയം; ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് കീഴടക്കി
CWC2023 | 'സാംപ'താളത്തില്‍ ഓസ്ട്രേലിയ; ശ്രീലങ്ക 209 റണ്‍സിന് പുറത്ത്

മിച്ചല്‍ മാര്‍ഷ് - മാര്‍നസ് ലബുഷെയിന്‍ കൂട്ടുകെട്ടാണ് ഓസ്ട്രേലിയയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. മൂന്നാം വിക്കറ്റില്‍ 57 റണ്‍സ് സഖ്യം ചേര്‍ത്തു. 51 പന്തില്‍ 52 റണ്‍സെടുത്ത മാര്‍ഷ് 15-ാം ഓവറില്‍ റണ്ണൗട്ടാവുകയായിരുന്നു. 40 റണ്‍സെടുത്ത ലബുഷെയിന്റെ വിക്കറ്റും മധുഷനകയെടുത്തെങ്കിലും അപ്പോഴേക്കും ഓസീസിന്റെ സ്കോര്‍ 150 കടന്നിരുന്നു.

ലബുഷെയിന്‍ മടങ്ങിയതോടെ എത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ സ്കോറിങ് വേഗത്തിലാക്കി. വിജയം എത്തിപ്പിടിക്കാനുള്ള ശ്രമത്തില്‍ ഇംഗ്ലിസ് ദുനിത് വെല്ലലാഗയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി. 59 പന്തില്‍ 58 റണ്‍സാണ് താരം നേടിയത്. പിന്നീട് മാക്‌സ്‌വെല്ലും (21 പന്തില്‍ 31) മാര്‍ക്കസ് സ്റ്റോയിനിസും (10 പന്തില്‍ 20) ഓസ്ട്രേലിയുടെ വിജയം ഉറപ്പിച്ചു.

CWC2023 | ഒടുവില്‍ ഓസീസിന് ജയം; ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് കീഴടക്കി
CWC2023 | അഫ്ഗാന്‍ അട്ടിമറിയില്‍ വീണ ഇംഗ്ലണ്ടിന്റെ സെമി സാധ്യതകള്‍

നേരത്തെ ഓപ്പണര്‍മാരുടെ കരുത്തില്‍ മികച്ച തുടക്കം ലഭിച്ചെങ്കിലും ബാറ്റിങ് തകര്‍ച്ച നേരിട്ടതാണ് ലങ്കയെ ചെറിയ സ്കോറില്‍ ഒതുക്കിയത്. 125-0 എന്ന ശക്തമായ നിലയില്‍ നിന്ന് 209 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. നാല് വിക്കറ്റെടുത്ത സ്പിന്നര്‍ ആദം സാംപയുടെ പ്രകടനമാണ് ലങ്കയെ പൂട്ടാന്‍ ഓസ്ട്രേലിയക്ക് തുണയായത്. ലങ്കയ്ക്കായി പാതും നിസങ്കയും (61), കുശാല്‍ പെരേരയും (78) മാത്രമാണ് തിളങ്ങിയത്.

logo
The Fourth
www.thefourthnews.in