CWC2023 | ലങ്ക കടന്നാല്‍ സെമി ഉറപ്പിക്കാം; ഏഴാം അങ്കത്തിന് രോഹിതും സംഘവും

CWC2023 | ലങ്ക കടന്നാല്‍ സെമി ഉറപ്പിക്കാം; ഏഴാം അങ്കത്തിന് രോഹിതും സംഘവും

ആറ് കളികളിലും തോല്‍വിയറിയാതെ എത്തുന്ന ഇന്ത്യയെ പരാജയപ്പെടുത്തിയാല്‍ മാത്രമാണ് ശ്രീലങ്കയ്ക്ക് സെമി ഫൈനല്‍ സാധ്യത നിലനർത്താനാകൂ

2011 ഏകദിന ലോകകപ്പ് ഫൈനലിന്റെ ആവർത്തനത്തിന് വാങ്ക്ഡേ സ്റ്റേഡിയം ഇന്ന് സാക്ഷ്യം വഹിക്കും. ഇന്ത്യയുടെ ലക്ഷ്യം സെമി ഫൈനല്‍ ഉറപ്പിക്കുക എന്നതാണെങ്കില്‍ ടൂർണമെന്റില്‍ പിടിച്ചു നില്‍ക്കാനുള്ള പോരാട്ടത്തിനായിരിക്കും ശ്രീലങ്ക മൈതാനിത്തിറങ്ങുക. ഉച്ചതിരിഞ്ഞ് രണ്ട് മണിയ്ക്കാണ് മത്സരം.

ടീം ഘടനയില്‍ മാറ്റങ്ങളില്ലാതെയാകും ഇന്ത്യ ലങ്കയെ നേരിടാനിറങ്ങുക. ഹാർദിക് പാണ്ഡ്യയുടെ പരുക്ക് മാറ്റി നിർത്തിയാല്‍ ഇന്ത്യയ്ക്ക് ആശങ്കപ്പെടാന്‍ ഒന്നും തന്നെയില്ലെന്ന് പറയാം. താരം ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ ബിസിസിഐ വ്യക്തത നല്‍കിയിട്ടില്ല. ഹാർദിക്കിന്റെ അഭാവം അറിയാത്ത വിധമായിരുന്നു ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ ബൗളർമാരുടെ പ്രകടനം.

CWC2023 | ലങ്ക കടന്നാല്‍ സെമി ഉറപ്പിക്കാം; ഏഴാം അങ്കത്തിന് രോഹിതും സംഘവും
CWC 2023 | വൈകി വന്ന വിജയം മതിയാകില്ല; പാകിസ്താന് മുന്നില്‍ കടമ്പകളേറെ

മുഹമ്മദ് സിറാജിന്റേത് നിറം മങ്ങിയ ലോകകപ്പാണെങ്കിലും ജസ്പ്രിത് ബുംറയ്ക്കും മുഹമ്മദ് ഷമിയ്ക്കും ആ പോരായ്മ നികത്താനായിട്ടുണ്ട്. ബുംറ ആറ് കളികളില്‍ നിന്ന് പതിനാലും ഷമി രണ്ട് കളികളില്‍ നിന്ന് ഒന്‍പത് വിക്കറ്റും നേടിയിട്ടുണ്ട്.

ഇരുവരും ഫോം തുടരുകയാണെങ്കില്‍ ശ്രീലങ്കയുടെ സെമി മോഹങ്ങള്‍ക്ക് കർട്ടന്‍ വീഴുമെന്ന് തീർച്ചയാണ്. കുല്‍ദീപ് യാദവ് - രവീന്ദ്ര ജഡേജ സ്പിന്‍ ദ്വയം ഉത്തരവാദിത്തം കൃത്യമായി നിർവഹിക്കുന്നതിനാല്‍ ബൗളിങ് നിരയില്‍ മാറ്റത്തിന് ടീം മാനേജ്മെന്റ് തയാറായേക്കില്ല.

എന്നാല്‍ ബാറ്റിങ് നിരയില്‍ രോഹിത് ശർമ, വിരാട് കോഹ്ലി, കെ എല്‍ രാഹുല്‍ എന്നിവർ മാത്രമാണ് കാര്യമായ സംഭാവന ഇതുവരെ നല്‍കിയിട്ടുള്ളത്. ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും കരുതലോടെ ബാറ്റ് ചെയ്ത് സെമി ഫൈനലിന് മുന്നോടിയായി ആത്മവിശ്വാസം വീണ്ടെടുക്കേണ്ടത് നിർണായകമാണ്. ആറ് കളികളില്‍ നിന്ന് 134 റണ്‍സാണ് ശ്രേയസ് ഇതുവരെ നേടിയത്. ഗില്ലാകട്ടെ നാല് മത്സരങ്ങളില്‍ നിന്ന് 104 റണ്‍സും.

മുഹമ്മദ് സിറാജിന്റേത് നിറം മങ്ങിയ ലോകകപ്പാണെങ്കിലും ജസ്പ്രിത് ബുംറയ്ക്കും മുഹമ്മദ് ഷമിയ്ക്കും ആ പോരായ്മ നികത്താനായിട്ടുണ്ട്

മറുവശത്ത് ആറ് കളികളില്‍ നിന്ന് നാല് പോയിന്റ് മാത്രമായി പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ലങ്ക. നിർണായക താരങ്ങളുടെ അസാന്നിധ്യവും പരുക്കുമെല്ലാം ലോകകപ്പിലെ ലങ്കയുടെ മോശം പ്രകടനത്തിന്റെ കാരണങ്ങളാണ്. കരുത്തരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ അഫ്ഗാനിസ്ഥാനോട് തോറ്റതിന്റെ ക്ഷീണത്തിലാണ് ലങ്കയെത്തുന്നത്.

CWC2023 | ലങ്ക കടന്നാല്‍ സെമി ഉറപ്പിക്കാം; ഏഴാം അങ്കത്തിന് രോഹിതും സംഘവും
'താലിബാനെ തോല്‍പ്പിച്ച് തുടക്കം'; ഇത് അട്ടിമറികളുടെ അഫ്ഗാനിസ്താന്‍

ബാറ്റിങ്ങില്‍ പാതും നിസങ്ക, സദീര സമരവിക്രമെ, കുശാല്‍ മെന്‍ഡിസ് എന്നിവർ ഫോമിലാണ്. പക്ഷേ മൂവർക്കും ടൂർണമെന്റില്‍ തങ്ങള്‍ക്ക് കിട്ടുന്ന മികച്ച തുടക്കങ്ങള്‍ വലിയ സ്കോറിലേക്ക് എത്തിക്കാനാകുന്നില്ല എന്നത് തിരിച്ചടിയാണ്. ദില്‍ഷന്‍ മധുഷനക മാത്രമാണ് പന്തുകൊണ്ട് ലങ്കയ്ക്കായി ഇതുവരെ സ്ഥിരതയോടെ തിളങ്ങിയിട്ടുള്ളത്.

വാങ്ക്ഡേയിലെ വിക്കറ്റില്‍ റണ്ണൊഴുകുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. ഇതുവരെ ലോകകപ്പില്‍ നടന്ന രണ്ട് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 400 റണ്‍സിനടുത്ത് സ്കോർ ചെയ്തിരുന്നു. അതിനാല്‍ തന്നെ ടോസ് നേടുന്ന ടീം ബാറ്റിങ് തിരഞ്ഞെടുത്തേക്കും.

logo
The Fourth
www.thefourthnews.in