CWC2023 | ഇന്ത്യക്ക് ടോസ്; ന്യൂസിലന്‍ഡിനെതിരെ ബൗളിങ് തിരഞ്ഞെടുത്ത് രോഹിത്

CWC2023 | ഇന്ത്യക്ക് ടോസ്; ന്യൂസിലന്‍ഡിനെതിരെ ബൗളിങ് തിരഞ്ഞെടുത്ത് രോഹിത്

പരുക്കേറ്റ ഹാർദിക് പാണ്ഡ്യയ്ക്കും ശാർദൂല്‍ ഠാക്കൂറിനും പകരും സൂര്യകുമാർ യാദവും മുഹമ്മദ് ഷമിയും ടീമില്‍ ഇടം നേടി

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ന്യൂസില‍ന്‍ഡിനെതിരായ നിർണായക മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളുമായാണ് രോഹിതും സംഘവും ഇറങ്ങുന്നത്. പരുക്കേറ്റ ഹാർദിക് പാണ്ഡ്യയ്ക്കും ശാർദൂല്‍ ഠാക്കൂറിനും പകരും സൂര്യകുമാർ യാദവും മുഹമ്മദ് ഷമിയും ടീമില്‍ ഇടം നേടി.

CWC2023 | ഇന്ത്യക്ക് ടോസ്; ന്യൂസിലന്‍ഡിനെതിരെ ബൗളിങ് തിരഞ്ഞെടുത്ത് രോഹിത്
വംശീയതയുടെ ആക്രോശങ്ങൾ; ജയ് ശ്രീറാം വിളിയും പലസ്തീൻ വിരുദ്ധതയും

ടീം

ഇന്ത്യ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ജസ്പ്രിത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ന്യൂസിലൻഡ്: ഡെവൺ കോൺവേ, വിൽ യങ്, റാച്ചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, ടോം ലാഥം, ഗ്ലെൻ ഫിലിപ്‌സ്, മാർക്ക് ചാപ്മാൻ, മിച്ചൽ സാന്റ്നർ, മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൺ, ട്രെന്റ് ബോൾട്ട്.

CWC2023 | ഇന്ത്യക്ക് ടോസ്; ന്യൂസിലന്‍ഡിനെതിരെ ബൗളിങ് തിരഞ്ഞെടുത്ത് രോഹിത്
'ബാലൻസ്' തെറ്റിയിട്ടും മേൽ'കൈ' വിടാതെ

ലോകകപ്പില്‍ ഇതുവരെ മൂന്ന് മത്സരങ്ങള്‍ക്കാണ് ധരംശാല ആതിഥേയത്വം വഹിച്ചത്. കഴിഞ്ഞ രണ്ട് കളികളിലും ആദ്യം ബാറ്റ് ചെയ്തവർക്കൊപ്പമായിരുന്നു ജയം. വേഗത കുറഞ്ഞ വിക്കറ്റില്‍ ആദ്യം ബാറ്റ് ചെയ്യുന്നതിന് ഭയപ്പെടേണ്ടതില്ലെന്നായിരുന്നു പിച്ച് റിപ്പോർട്ടില്‍ രവി ശാസ്ത്രിയും സൈമണ്‍ ഡോളും ചൂണ്ടിക്കാണിച്ചത്.

logo
The Fourth
www.thefourthnews.in