CWC2023 | മൂന്ന് സ്പിന്നര്‍മാര്‍; ചെപ്പോക്കില്‍ ഓസീസിനെ കറക്കി വീഴ്ത്താന്‍ ഇന്ത്യ; ടോസ് നഷ്ടം തിരിച്ചടി

CWC2023 | മൂന്ന് സ്പിന്നര്‍മാര്‍; ചെപ്പോക്കില്‍ ഓസീസിനെ കറക്കി വീഴ്ത്താന്‍ ഇന്ത്യ; ടോസ് നഷ്ടം തിരിച്ചടി

ചെപ്പോക്കിലെ പിച്ചിന്റെ വേഗത കളിയുടെ രണ്ടാം പകുതിയില്‍ കുറയുന്നതോടെ ബാറ്റിങ് ദുഷ്കരമായേക്കും

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ മൂന്ന് സ്പിന്നര്‍മാരുമായി ഇന്ത്യ. രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ് എന്നിവരിലാണ് രോഹിത് ശര്‍മ വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത്. നിര്‍ണായക മത്സരത്തില്‍ ടോസ് നഷ്ടമായത് തിരിച്ചടിയായാണ് വിലയിരുത്തല്‍. ചെപ്പോക്കിലെ പിച്ചിന്റെ വേഗത കളിയുടെ രണ്ടാം പകുതിയില്‍ കുറയുന്നതോടെ ബാറ്റിങ് ദുഷ്കരമായേക്കും.

ഓസ്ട്രേലിയയെ 250 റണ്‍സിന് താഴെ ഒതുക്കുക എന്ന ലക്ഷ്യമായിരിക്കും ഇന്ത്യയ്ക്ക്. 2023 മാര്‍ച്ചില്‍ നടന്ന ഏകദിന പരമ്പരയില്‍ ഓസീസിനെ ചെന്നൈയില്‍ 269 റണ്‍സിന് പുറത്താക്കിയിരുന്നെങ്കിലും ഇന്ത്യ പരാജയം രുചിച്ചിരുന്നു. അന്ന് ഇന്ത്യയ്ക്ക് തോല്‍വി സമ്മാനിച്ചത് ആദം സാമ്പയെന്ന സ്പിന്നറുടെ മികവായിരുന്നു. 10 ഓവറില്‍ 45 റണ്‍സ് വഴങ്ങി നാല് വിക്കറ്റായിരുന്നു അന്ന് സാമ്പ പിഴുതത്.

ഇത്തവണയും സാമ്പ ഫാക്ടര്‍ ഓസ്ട്രേലിയക്ക് ഒപ്പമുണ്ട്. ഗ്ലെന്‍ മാക്സ്വല്‍, മാര്‍നസ് ലെബുഷെയിന്‍ എന്നിവരെയായിരിക്കും പാര്‍ട്ട് ടൈം സ്പിന്നര്‍മാരായി ഓസ്ട്രേലിയ പരിഗണിക്കുക. പേസര്‍മാര്‍ക്ക് മുന്‍ഗണന നല്‍കിയാണ് ഓസ്ട്രേലിയ ബൗളിങ് നിര ഒരുക്കിയിരിക്കുന്നത്. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്സല്‍വഡ്, പാറ്റ് കമ്മിന്‍സ്, കാമറൂണ്‍ ഗ്രീന്‍ എന്നിവരാണ് ടീമിലിടം കണ്ടെത്തിയ പേസര്‍മാര്‍.

CWC2023 | മൂന്ന് സ്പിന്നര്‍മാര്‍; ചെപ്പോക്കില്‍ ഓസീസിനെ കറക്കി വീഴ്ത്താന്‍ ഇന്ത്യ; ടോസ് നഷ്ടം തിരിച്ചടി
CWC2023 | റണ്‍മല കയറാനാകാതെ ലങ്ക; ദക്ഷിണാഫ്രിക്കയ്ക്ക് 102 റണ്‍സ് ജയം

ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്, ഹാര്‍ദിക് പാണ്ഡ്യ ത്രയത്തെയാണ് ഇന്ത്യ കളത്തിലെത്തിച്ചിരിക്കുന്നത്. പക്ഷെ മികച്ച ഫോമിലുള്ള ശുഭ്മാന്‍ ഗില്ലിന്റെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. താരത്തിന് ഡങ്കിപ്പനി ബാധിച്ചതിനാലാണ് ആദ്യ മത്സരത്തില്‍ പുറത്തിരിക്കേണ്ടി വന്നത്. ഗില്ലിന് പകരം ഇഷാന്‍ കിഷന്‍ തനിക്കൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുമെന്ന് രോഹിത് അറിയിച്ചിട്ടുണ്ട്.

ടീം

ഓസ്ട്രേലിയ

ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത്, മാർനസ് ലാബുഷെയിന്‍, ഗ്ലെൻ മാക്‌സ്‌വെൽ, അലക്‌സ് ക്യാരി, കാമറൂൺ ഗ്രീൻ, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ആദം സാമ്പ, ജോഷ് ഹെയ്സല്‍വുഡ്

ഇന്ത്യ

രോഹിത് ശർമ, ഇഷാൻ കിഷൻ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

logo
The Fourth
www.thefourthnews.in