CWC2023 | അഫ്ഗാനിസ്ഥാനെതിരായ മത്സരവും ഗില്ലിന് നഷ്ടമാകും; സ്ഥിരീകരിച്ച് ബിസിസിഐ
Saikat

CWC2023 | അഫ്ഗാനിസ്ഥാനെതിരായ മത്സരവും ഗില്ലിന് നഷ്ടമാകും; സ്ഥിരീകരിച്ച് ബിസിസിഐ

താരം ടീമിനൊപ്പം ഡല്‍ഹിയിലേക്ക് യാത്ര ചെയ്യാതെ ചെന്നൈയില്‍ തുടരുമെന്ന് ബിസിസഐ അറിയിച്ചു

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് അഫ്ഗാനിസ്ഥാനെതിരായ മത്സരവും നഷ്ടമാകുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. താരം ടീമിനൊപ്പം ഡല്‍ഹിയിലേക്ക് യാത്ര ചെയ്യാതെ ചെന്നൈയില്‍ തുടരുമെന്ന് ബിസിസഐ പ്രസ്താവനയില്‍ പറയുന്നു.

ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഗില്ലിന് വിശ്രമം അനുവദിച്ചിരിക്കുന്നത്. താരത്തിന്റെ ആരോഗ്യനില മെഡിക്കല്‍ ടീം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ബിസിസിഐ അറിയിച്ചു. ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരവും ഗില്ലിന് നഷ്ടമായിരുന്നു.

CWC2023 | അഫ്ഗാനിസ്ഥാനെതിരായ മത്സരവും ഗില്ലിന് നഷ്ടമാകും; സ്ഥിരീകരിച്ച് ബിസിസിഐ
രാഹുലിന്റെ ഫോം ശുഭസൂചന, പക്ഷെ തുടക്കത്തിലെ തകര്‍ച്ച ശ്രദ്ധിക്കണം

ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ ഗില്ലിന് പകരം നായകന്‍ രോഹിത് ശര്‍മയ്ക്കൊപ്പം ഓപ്പണിങ്ങിനിറങ്ങിത് യുവതാരം ഇഷാന്‍ കിഷനായിരുന്നു. കിഷന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താവുകയും പിന്നാലെ രോഹിതും മടങ്ങുകയും ചെയ്തു. ഓപ്പണിങ് കൂട്ടുകെട്ടിന് ഒരു റണ്‍സ് മാത്രമായിരുന്നു ചേര്‍ക്കാനായിരുന്നത്. ഇത് തിരിച്ചടിയായിരുന്നെങ്കിലും പിന്നീട് വിരാട് കോഹ്ലി - കെ എല്‍ രാഹുല്‍ സഖ്യം കൂടുതല്‍ അപകടമില്ലാതെ ഇന്ത്യയെ വിജയത്തിലെത്തിച്ചു.

ഇന്ത്യന്‍ ടീമില്‍ തന്നെ ഏറ്റവും മികച്ച ഫോമിലുള്ള ബാറ്ററാണ് ഗില്‍. ഏകദിനത്തില്‍ 35 മത്സരങ്ങളില്‍ നിന്ന് 66.1 ശരാശരിയില്‍ 1917 റണ്‍സാണ് താരം നേടിയത്. ആറ് സെഞ്ചുറിയും ഒന്‍പത് അര്‍ദ്ധ സെഞ്ചുറിയുമാണ് ഇതുവരെ വലം കയ്യന്‍‍ ബാറ്റര്‍ സ്വന്തമാക്കിയിട്ടുള്ളത്. ന്യൂസിലന്‍ഡിനെതിരെ നേടിയ ഇരട്ട സെഞ്ചുറിയും ഗില്ലിന്റെ നേട്ടങ്ങളില്‍ ഉള്‍പ്പെടുന്നു.

പാക്കിസ്ഥാനെതിരെ ഒക്ടോബര്‍ 14ന് അഹമ്മദാബാദില്‍ വച്ച് നടക്കുന്ന മത്സരത്തിന് മുന്‍പ് ഗില്ലിന് ശാരീരികക്ഷമത വീണ്ടെടുക്കാനായില്ലെങ്കില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകും. പ്രത്യേകിച്ചും താരത്തിന് അഹമ്മദാബാദില്‍ മികച്ച റെക്കോഡുള്ള പശ്ചാത്തലത്തില്‍.

logo
The Fourth
www.thefourthnews.in