'ടീമിൽ ആരെ ഉൾപ്പെടുത്തണമെന്ന് ഞങ്ങൾക്ക് അറിയാം, വിദേശ ഉപദേശങ്ങൾ വേണ്ട': സുനിൽ ഗവാസ്കർ

'ടീമിൽ ആരെ ഉൾപ്പെടുത്തണമെന്ന് ഞങ്ങൾക്ക് അറിയാം, വിദേശ ഉപദേശങ്ങൾ വേണ്ട': സുനിൽ ഗവാസ്കർ

രാജ്യത്തിന് പുറത്ത് നിന്ന് പല അഭിപ്രായങ്ങളും വരും. അതിനെല്ലാം നമ്മുടെ മാധ്യമങ്ങൾ പ്രാധാന്യം നൽകുന്നതെന്തിനാണ്

ഇന്ത്യൻ ടീമിനെ കുറിച്ച് വിദേശത്തുള്ളവർ അഭിപ്രായം പറയേണ്ടെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. ഐസിസി 2023 ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ വിദേശ സെലക്ടർമാർ ടീം ഇന്ത്യയെ കുറിച്ച് അഭിപ്രായം പറഞ്ഞതാണ് ഗവാസ്കറിനെ ചൊടിപ്പിച്ചത്. ഇന്ത്യൻ മാധ്യമങ്ങൾ ഇത്തരം കാര്യങ്ങളിൽ വിദേശ അഭിപ്രായങ്ങൾക്ക് പ്രാധാന്യം നൽകുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. "രാജ്യത്തിന് പുറത്ത് നിന്ന് പല അഭിപ്രായങ്ങളും വരും. അതിനെല്ലാം നമ്മുടെ മാധ്യമങ്ങൾ പ്രാധാന്യം നൽകുന്നതെന്തിനാണെന്നും സുനിൽ ഗവാസ്‌കർ ചോദിച്ചു.

'ടീമിൽ ആരെ ഉൾപ്പെടുത്തണമെന്ന് ഞങ്ങൾക്ക് അറിയാം, വിദേശ ഉപദേശങ്ങൾ വേണ്ട': സുനിൽ ഗവാസ്കർ
ചരിത്രം കുറിക്കാനാകാതെ ബൊപ്പണ്ണ; യുഎസ് ഓപ്പണ്‍ ഫൈനലില്‍ റാം-സാലിസ്ബറി സഖ്യത്തോട് തോല്‍വി

എല്ലാ രാജ്യങ്ങള്‍ക്കും അവരവരുടെ കളിക്കാര്‍ തന്നെയാണ് വലുത്. വിരാട് കോഹ്‌ലിയെക്കാളും രോഹിത് ശർമ്മയെക്കാളും മുകളിലാണ് ബാബർ അസമിന് പാകിസ്താൻകാർ നൽകുന്ന സ്ഥാനമെന്നും ഷഹീൻ അഫ്രീദിയും അവർക്ക് അങ്ങനെ തന്നെയാണെന്നും ഗവാസ്കർ വ്യക്തമാക്കി. "സച്ചിൻ ടെന്‍ഡുല്‍ക്കറേക്കാൾ മികച്ചതാണ് അവർക്ക് ഇൻസമാം ഉൾ ഹഖ്. മറ്റുള്ള എല്ലാ കളിക്കാരേക്കാളും അവർക്ക് മികച്ചത് അവരുടെ കളിക്കാരാണ്. ഇപ്പോഴും അതങ്ങനെ തന്നെയാണ് അവർക്ക്. അവരുടെ ആരാധകരോടും അവർ അങ്ങനെ തന്നെയാണ് പറയുക" ഗവാസ്കർ പറഞ്ഞു.

'ടീമിൽ ആരെ ഉൾപ്പെടുത്തണമെന്ന് ഞങ്ങൾക്ക് അറിയാം, വിദേശ ഉപദേശങ്ങൾ വേണ്ട': സുനിൽ ഗവാസ്കർ
യുഎസിൽ മുൻ പ്രസിഡന്റ് ട്രംപിനൊപ്പം ഗോൾഫ് കളിച്ച് ധോണി; ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ

ഇന്ത്യൻ ടീമിൽ ആരെയൊക്കെ ഉൾപ്പെടുത്തണമെന്ന് വിദേശ രാജ്യങ്ങൾ തീരുമാനിച്ചത് പോലെയാണ് പറയുന്നതെന്നും ഇതിനൊന്നും ആരും ചെവി കൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞു. "ഇന്ത്യൻ ടീമിൽ ആരൊക്കെ വേണമെന്ന് ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയുമൊക്കെയാണ് അഭിപ്രായം പറയുന്നത്. മൂന്നാമതും നാലാമതും ആരൊക്കെ ബാറ്റിങിനിറങ്ങണമെന്നൊക്കെ അവർ പറയുകയാണ്. എന്നാൽ ഞങ്ങൾക്ക് നിങ്ങളുടെ ഒരുപദേശവും വേണ്ടെന്ന് ആദ്യം മനസിലാക്കൂ" സുനിൽ ഗവാസ്കർ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഐസിസി 2023 ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ നയിക്കുന്ന ടീമിൽ കെ എല്‍ രാഹുല്‍,ശ്രേയസ് അയ്യർ എന്നിവർ ഇടം നേടിയിട്ടുണ്ട്. ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. ക്യാപ്റ്റൻ രോഹിത് ശർമയും ചീഫ് സെലക്ടർ അജിത് അഗാര്‍ക്കറും ചേർന്നാണ് ടീമിനെ പ്രഖ്യാപിച്ചത്.

logo
The Fourth
www.thefourthnews.in