CWC 2023 | അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല, തോറ്റു മടങ്ങി പാകിസ്താന്‍; ഒന്നാം സെമിയില്‍ ഇന്ത്യ-ന്യൂസിലന്‍ഡ്

CWC 2023 | അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല, തോറ്റു മടങ്ങി പാകിസ്താന്‍; ഒന്നാം സെമിയില്‍ ഇന്ത്യ-ന്യൂസിലന്‍ഡ്

ഇംഗ്ലണ്ടിനെതിരേ ഈഡന്‍ ഗാര്‍ഡന്‍സില്‍ ... റണ്‍സിന്റെ പരാജയം ഏറ്റുവാങ്ങിയ അവര്‍ 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ സെമിഫൈനല്‍ കാണാതെ പുറത്തായി

അസംഭവ്യമായത് സംഭവിച്ചാല്‍ മാത്രം അവസാന നാലില്‍ ഇടംപിടിക്കാം എന്ന രീതിയില്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിനിറങ്ങിയ പാകിസ്താനെ ഭാഗ്യം തുണച്ചില്ല. ഇംഗ്ലണ്ടിനെതിരേ ഈഡന്‍ ഗാര്‍ഡന്‍സില്‍ 93 റണ്‍സിന്റെ പരാജയം ഏറ്റുവാങ്ങിയ അവര്‍ 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ സെമിഫൈനല്‍ കാണാതെ പുറത്തായി. ഇതോടെ ആദ്യ സെമിയില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍കൊമ്പുകോര്‍ക്കും.

കിവീസിനെ പിന്തള്ളി സെമിയിലെത്താന്‍ ഇന്ന് പാകിസ്താന് വേണ്ടിയിരുന്നത് വമ്പന്‍ ജയമായിരുന്നു. ആദ്യം ബാറ്റ് ചെയ്താല്‍ എതിരാളികളെ 287 റണ്‍സിനും രണ്ടാമത് ബാറ്റ് ചെയ്താല്‍ എതിരാളികളുടെ സ്‌കോര്‍ വെറും 2.4 ഓവറില്‍ മറകടക്കുകയും ചെയ്താല്‍ മാത്രമേ അവര്‍ക്ക് സെമി സാധ്യതയുണ്ടായിരുന്നുള്ളു. ഇത് രണ്ടും നടന്നില്ല. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തതോടെ തന്നെ പാകിസ്താന്റെ വഴിയടഞ്ഞിരുന്നു.

നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. അര്‍ധസെഞ്ചുറി നേടിയ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്, മുന്‍ നായകന്‍ ജോ റൂട്ട്, ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോ എന്നിവരുടെ മികച്ച ബാറ്റിങ്ങാണ് അവര്‍ക്ക് തുണയായത്. സ്‌റ്റോക്‌സ് 76 പന്തില്‍ നിന്ന് 11 ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 84 റണ്‍സ് നേടി ടോപ് സ്‌കോററായി. റൂട്ട് 72 പന്തില്‍ 60 റണ്‍സും ബെയര്‍സ്‌റ്റോ 61 പന്തില്‍ 59 റണ്‍സും നേടി.

ഓപ്പണര്‍ ഡേവിഡ് മാലന്‍(31), മധ്യനിര താരം ഹാരി ബ്രൂക്ക്(30), നായകന്‍ ജോസ് ബട്‌ലര്‍(27) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. പാകിസ്താന് വേണ്ടി ഹാരിസ് റൗഫ് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രണ്ടു വിക്കറ്റുകളുമായി ഷഹീന്‍ ഷാ അഫ്രീദി, മുഹമ്മദ് വാസിം എന്നിവര്‍ പിന്തുണച്ചു. ഇഫ്തിഖര്‍ അഹമ്മദിനാണ് ശേഷിച്ച ഒരു വിക്കറ്റ്.

തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച പാകിസ്താന്‍ 43.3 ഓവറില്‍ 244 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. സ്‌കോര്‍ബോര്‍ഡില്‍ 10 റണ്‍സ് എത്തുമ്പോഴേക്കും ഓപ്പണര്‍മാരായ അബ്ദുള്ള ഷഫീഖിനെ(0)യും ഫഖര്‍ സമാനെ(1)യും നഷ്ടമായ അവര്‍ക്ക് പിന്നീട് തകര്‍ച്ചയില്‍ നിന്നു കരകയറാനായില്ല. അര്‍ധസെഞ്ചുറി നേടിയ മധ്യനിര താരം ആഗാ സല്‍മാനാണ് അവരുടെ തോല്‍വിഭാരം കുറച്ചത്. 45 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 51 റണ്‍സാണ് സല്‍മാന്‍ നേടിയത്.

45 പന്തില്‍ നിന്ന് 38 റണ്‍സ് നേടിയ നായകന്‍ ബാബര്‍ അസം, 51 പന്തുകളില്‍ നിന്ന് 36 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാന്‍, 37 പന്തില്‍ 29 റണ്‍സ് നേടിയ സൗദ് ഷക്കീല്‍, 23 പന്തില്‍ 25 റണ്‍സ് നേടിയ ഷഹീന്‍ അഫ്രീദി എന്നിവരാണ് പാക് നിരയിലെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍.

5 പന്തില്‍ നിന്ന് 38 റണ്‍സ് നേടിയ നായകന്‍ ബാബര്‍ അസം, 51 പന്തുകളില്‍ നിന്ന് 36 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാന്‍, 37 പന്തില്‍ 29 റണ്‍സ് നേടിയ സൗദ് ഷക്കീല്‍, 23 പന്തില്‍ 25 റണ്‍സ് നേടിയ ഷഹീന്‍ അഫ്രീദി എന്നിവരാണ് പാക് നിരയിലെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ഇംഗ്ലണ്ടിനു വേണ്ടി മൂന്നു വിക്കറ്റ് വീഴ്ത്തിയ ഡേവിഡ് വില്ലിയാണ് മികച്ചു നിന്നത്. ആദില്‍ റഷീദ്, ഗസ് അറ്റ്കിന്‍സണ്‍, മോയീന്‍ അലി എന്നിവര്‍ രണ്ടും ക്രിസ് വോക്‌സ് ഒരു വിക്കറ്റും സ്വന്തമാക്കി.

logo
The Fourth
www.thefourthnews.in