'ഫിയർലെസ് & സെല്‍ഫ്‌ലെസ്'; സർഫറാസ് അണ്‍ലീഷ്‌ഡ്

'ഫിയർലെസ് & സെല്‍ഫ്‌ലെസ്'; സർഫറാസ് അണ്‍ലീഷ്‌ഡ്

ബാറ്റിങ് പരവതാനിയായ രാജ്കോട്ടിലെ വിക്കറ്റില്‍ അവസരം ലഭിക്കുമ്പോള്‍ എന്ത് ചെയ്യണമെന്ന് കൃത്യമായി തെളിയിച്ചു സർഫറാസ്. അത് ജഡേജയുമായുള്ള കൂട്ടുകെട്ടിലെ സർഫറാസിന്റെ സംഭാവന പരിശോധിച്ചാല്‍ തന്നെ വ്യക്തമാകും

''രാത്രി കടന്നുപോകാന്‍ ഒരുപാട് സമയമുണ്ട്, നേരമാകുമ്പോള്‍ മാത്രമായിരിക്കും സൂര്യന്‍ ഉദിക്കുക. കഠിനാധ്വാനം തുടരുക, ക്ഷമയോടെ കാത്തിരിക്കുക, പ്രതീക്ഷ കൈവിടരുത്,'' സർഫറാസ് ഖാന്റെ അരങ്ങേറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന് കമന്ററി ബോക്സിലിരുന്ന് പിതാവ് നൗഷാദ് ഖാന്‍ നല്‍കിയ മറുപടിയാണിത്. ഇന്ത്യന്‍ ടീമിലേക്കുള്ള സർഫറാസ് ഖാന്റെ യാത്ര എത്രത്തോളം കഠിനമായിരുന്നെന്ന് ആ വാക്കുകളില്‍ വ്യക്തമാണ്.

കാരണം, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 34 കളികളില്‍ നിന്ന് 84.42 ശരാശരിയില്‍ 3377 റണ്‍സ് നേടിയ ഒരു താരത്തിന് മുന്നില്‍ ഇന്ത്യന്‍ ടീമിന്റെ വാതിലുകള്‍ തുറക്കപ്പെടാന്‍ വർഷങ്ങള്‍ വേണ്ടി വന്നിരുന്നു. കണക്കുകളില്‍ സർഫറാസിനേക്കാള്‍ ബഹുദൂരം പിന്നിലായവർ പോലും ദേശീയ ടീമിന്റെ ഭാഗമായപ്പോള്‍ കാഴ്ചക്കാരന്റെ റോള്‍ മാത്രമായിരുന്നു സർഫറാസിന്.

മകനെ ദേശീയ ടീമില്‍ കാണണമെന്ന സ്വപ്നം നൗഷാദിന്റെ ഉള്ളില്‍ കയറിയത് സർഫറാസിന്റെ മികവ് കുഞ്ഞുനാളിലെ കണ്ടെത്തിയത് മുതലാണ്. ആ സ്വപ്നസാക്ഷാത്കാരത്തിന്റെ എല്ലാ സന്തോഷവും ഇന്ന് സർഫറാസിനെ വാരിപുണർന്നപ്പോള്‍ പൊടിഞ്ഞ കണ്ണീരിലുണ്ടായിരുന്നു. ക്രിക്കറ്റെന്ന മൂന്ന് വാക്കിലൊതുങ്ങുന്നതാണ് സർഫറാസിന്റെ കുടുബം, അടിമുടിയൊരു ക്രിക്കറ്റ് കുടുംബമെന്ന് തന്നെ പറയാം. നൗഷാദെന്ന പരിശീലകന്റെ ഉലയില്‍ ഊതിക്കാച്ചിയെടുത്ത രണ്ട് യുവപ്രതിഭകളിലൊന്നാണ്‌ സർഫറാസ്. മറ്റൊന്ന് സഹോദരന്‍ മുഷീർ ഖാന്‍.

സർഫറാസും മുഷീറും പിതാവ് നൗഷാദിനൊപ്പം
സർഫറാസും മുഷീറും പിതാവ് നൗഷാദിനൊപ്പം
'ഫിയർലെസ് & സെല്‍ഫ്‌ലെസ്'; സർഫറാസ് അണ്‍ലീഷ്‌ഡ്
രോഹിതിനും ജഡേജയ്ക്കും സെഞ്ചുറി, തിളങ്ങി സർഫറാസും; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍

കരുത്തനെന്ന പേര് തന്നെയാണ് സർഫറാസിന് അനുയോജ്യമായത്. എതിരാളികളെ ഒറ്റയ്ക്ക് 'വിഴുങ്ങാന്‍' പ്രാപ്തനാണ് താരം. ഫസ്റ്റ് ക്ലാസില്‍ നേടിയ 13 സെഞ്ചുറികളില്‍ എട്ടെണ്ണവും 150 റണ്‍സിന് മുകളില്‍ കടന്നു. പലപ്പോഴും സ്ട്രൈക്ക് റേറ്റ് 80-90 റേഞ്ചിലുമായിരുന്നു. അതിന്റെ ഗ്ലിംപ്സ് ഇന്ന് ഇംഗ്ലണ്ടിനെതിരെയും പ്രത്യക്ഷമായെന്ന് പറയാം. രോഹിതിനെ പുറത്താക്കി കളിയിലേക്ക് തിരിച്ചുവരാമെന്ന് ഇംഗ്ലണ്ട് പ്രതീക്ഷ വെച്ചിരുന്ന സമയത്താണ് ക്രീസിലേക്ക് സർഫറാസ് ലാന്‍ഡ് ചെയ്യുന്നത്.

സർഫറാസ് ഖാന്‍
സർഫറാസ് ഖാന്‍

ബാറ്റിങ് പരവതാനിയായ രാജ്കോട്ടിലെ വിക്കറ്റില്‍ അവസരം ലഭിക്കുമ്പോള്‍ എന്ത് ചെയ്യണമെന്ന് കൃത്യമായി തെളിയിച്ചു സർഫറാസ്. അത് ജഡേജയുമായുള്ള കൂട്ടുകെട്ടിലെ സർഫറാസിന്റെ സംഭാവന പരിശോധിച്ചാല്‍ തന്നെ വ്യക്തമാകും. 77 റണ്‍സ് കൂട്ടുകെട്ടില്‍ 62 റണ്‍സും പിറന്നത് സർഫറാസിന്റെ ബാറ്റില്‍ നിന്നായിരുന്നു, ഏകദേശം 80 ശതമാനത്തോളം. സ്ലോ വിക്കറ്റില്‍ സ്പിന്നർമാർക്ക് ആനുകൂല്യം ലഭിക്കാനാരംഭിച്ചപ്പോഴാണ് സർഫറാസിന്റെ റിസ്റ്റ് വർക്ക് പ്രകടമായത്.

'ഫിയർലെസ് & സെല്‍ഫ്‌ലെസ്'; സർഫറാസ് അണ്‍ലീഷ്‌ഡ്
ക്രിക്കറ്റെന്നൊരു കളിയും ഒരൊറ്റ ഓസ്ട്രേലിയയും

ടോം ഹാർട്ട്ലിയും റേഹാന്‍ അഹമ്മദും പലതവണ ബൗണ്ടറി വര കടന്നു. നല്ല പന്തുകളെ പ്രതിരോധിച്ചും മോശം പന്തുകളെ ശിക്ഷിച്ചുമായിരുന്നു ഇന്നിങ്സിന് സർഫറാസ് കരുത്തുപാകിയത്. മാർക്ക് വുഡിന്റെ പേസും ബൗണ്‍സും നിറഞ്ഞ പന്തുകളെ ക്ഷമയോടെ നേരിട്ടു, ലീവ് ചെയ്തും ഡിഫന്‍ഡ് ചെയ്തും അപകടം ഒഴിവാക്കി. അനായാസം മൂന്നക്കത്തിലേക്ക് കുതിക്കുന്നു എന്ന് തോന്നിച്ചപ്പോഴാണ് ജഡേജയുടെ സെഞ്ചുറി ശ്രമത്തിനിടെ സർഫറാസ് 'വഴിയില്‍ വീണത്'. 66 പന്തുകള്‍ നീണ്ടു നിന്ന ഇന്നിങ്സില്‍ നേടിയത് 62 റണ്‍സ്. ഒന്‍പത് ഫോറും ഒരു സിക്സുമായിരുന്നു സമ്പാദ്യം.

സർഫറാസ് ഖാന്‍
സർഫറാസ് ഖാന്‍

സർഫറാസ് പുറത്തായതിന് പിന്നാലെയുള്ള രോഹിതിന്റെ അമർഷം ഓരോ ക്രിക്കറ്റ് ആരാധകരുടെയും കൂടിയായിരുന്നു. 'നിർഭാഗ്യ'മെന്ന തലക്കെട്ട് അരങ്ങേറ്റ മത്സരത്തില്‍ തന്നെ സർഫറാസിന് ലഭിച്ചു. ഒരുപക്ഷേ, വിരാട് കോഹ്ലിയും കെ എല്‍ രാഹുലുമൊക്കെ മടങ്ങിയെത്തുമ്പോള്‍ അവർക്കുവേണ്ടി വഴിമാറിക്കൊടുക്കേണ്ടി വന്നേക്കാം 26കാരന്. പക്ഷേ, മധ്യനിരയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കെല്‍പ്പുള്ള താരമാണ് സർഫറാസ് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

'ഫിയർലെസ് & സെല്‍ഫ്‌ലെസ്'; സർഫറാസ് അണ്‍ലീഷ്‌ഡ്
'അത്ഭുത പന്ത്' എറിഞ്ഞു, ചരിത്രം തിരുത്തിയ പ്രകടനങ്ങളും! ബിസിസിഐ 'നോ ബോള്‍' വിളിച്ച കരിയർ

മുഷീർ വരുന്നു

സർഫറാസിന്റെ അതേ പാതയിലാണ് സഹോദരന്‍ മുഷീറും. സർഫറാസിന് ഇന്ത്യന്‍ ടീമിലേക്കുള്ള വിളി വരുമ്പോള്‍ അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ മുഷീർ ആറാടുകയായിരുന്നു. സെമി ഫൈനലിലും ഫൈനലിലും തിളങ്ങാതെ പോയെങ്കിലും ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യന്‍ വിജയങ്ങളുടെ അമരത്ത് മുഷീറുണ്ടായിരുന്നു.

മുഷീർ ഖാന്‍
മുഷീർ ഖാന്‍

ഏഴ് കളികളില്‍ നിന്ന് രണ്ട് സെഞ്ചുറിയും ഒരു അർധ സെഞ്ചുറിയും ഉള്‍പ്പെടെ 360 റണ്‍സാണ് താരം നേടിയത്. ഏഴ് വിക്കറ്റും മുഷീറിന്റെ പേരിനൊപ്പമുണ്ട്. ടൂർണമെന്റിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്ത് മുഷീറായിരുന്നു. ന്യൂസിലന്‍ഡിനും അയർലന്‍ഡിനും എതിരെയായിരുന്നു സെഞ്ചുറി പ്രകടനങ്ങള്‍. ന്യൂസിലന്‍ഡിനെതിരെ 126 പന്തില്‍ 131 റണ്‍സാണ് നേട്ടം. അയർലന്‍ഡിനെതിരെ 106 പന്തില്‍ 118 റണ്‍സും നേടി.

logo
The Fourth
www.thefourthnews.in