VIDEO|പവര്‍പ്ലേയില്‍ വീണത് ദക്ഷിണാഫ്രിക്കയുടെ അഞ്ച് വിക്കറ്റ്; നാലുപേര്‍ സംപൂജ്യര്‍!
BCCI

VIDEO|പവര്‍പ്ലേയില്‍ വീണത് ദക്ഷിണാഫ്രിക്കയുടെ അഞ്ച് വിക്കറ്റ്; നാലുപേര്‍ സംപൂജ്യര്‍!

പവര്‍പ്ലേയില്‍ അര്‍ഷ്ദീപ് വീഴ്ത്തിയത് മൂന്ന് വിക്കറ്റ്
Updated on
1 min read

ഇന്ത്യയ്‌ക്കെതിരായ ടി20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍ തന്നെ പ്രോട്ടീസ് ക്യാപ്റ്റന്‍ തെംബാ ബവ്മയുടെ വിക്കറ്റ് വീണു. ദീപക് ചഹറിന്റെ പന്തില്‍ റണ്‍സൊന്നുമെടുക്കാതെയാണ് ബവ്മ മടങ്ങിയത്. ഇന്ത്യക്കെതിരെ മികച്ച ബാറ്റിംഗ് റെക്കോഡുള്ള ഡി കോക്കിന്റേതായിരുന്നു അടുത്ത വിക്കറ്റ്. നാല് പന്തില്‍ ഒരു റണ്‍സെടുത്ത ഡി കോക്കിനെ അര്‍ഷ് ദീപ് സിങ് ക്ലീന്‍ ബൗള്‍ഡ് ആക്കുകയായിരുന്നു. പിന്നാലെ ഇറങ്ങിയ റിലീ റൂസോവിയുടെയും ഡേവിഡ് മില്ലറുടെയും സ്ഥിതിയും മറ്റൊന്നായിരുന്നില്ല. സ്കോര്‍ ബോര്‍ഡ് തുറക്കും മുന്‍പേ ഇരുവരെയും അര്‍ഷ്ദീപ് മടക്കി അയച്ചു. റൂസോയെ ഋഷഭ് പന്ത് ക്യാച്ച് എടുത്തപ്പോള്‍ ഡേവിഡ് മില്ലര്‍ ക്ലീന്‍ ബൗള്‍ഡ് ആയി ഇതോടെ പവര്‍പ്ലേയില്‍ അര്‍ഷ്ദീപിന്റെ വിക്കറ്റ് നേട്ടം മൂന്നായി.

logo
The Fourth
www.thefourthnews.in