സൂപ്പര്‍ കിങ്‌സിനെ എറിഞ്ഞുപിടിച്ച് പഞ്ചാബ് കിങ്‌സ്; 168 റണ്‍സ് വിജയലക്ഷ്യം

സൂപ്പര്‍ കിങ്‌സിനെ എറിഞ്ഞുപിടിച്ച് പഞ്ചാബ് കിങ്‌സ്; 168 റണ്‍സ് വിജയലക്ഷ്യം

മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ സ്പിന്നര്‍ രാഹുല്‍ ചഹാറും പേസര്‍ ഹര്‍ഷല്‍ പട്ടേലുമാണ് സൂപ്പര്‍ കിങ്‌സിനെ തകര്‍ത്തത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ പഞ്ചാബ് കിങ്‌സ് ഇലവന് 168 റണ്‍സ് വിജയലക്ഷ്യം. ഇന്ന് ധരംശാലയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ കിങ്‌സിന് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ സ്പിന്നര്‍ രാഹുല്‍ ചഹാറും പേസര്‍ ഹര്‍ഷല്‍ പട്ടേലുമാണ് സൂപ്പര്‍ കിങ്‌സിനെ തകര്‍ത്തത്.

നാലേവറില്‍ 23 റണ്‍സ് വഴങ്ങിയാണ് ചാഹര്‍ മൂന്നു വിക്കറ്റ് നേടിയതെങ്കില്‍ ഹര്‍ഷന്‍ 24 റണ്‍സാണ് വഴങ്ങിയത്. രണ്ടു വിക്കറ്റ് നേടിയ ഇടംകൈയ്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങും ഒരു വിക്കറ്റ് വീഴ്ത്തിയ സാം കറനും മികച്ച പിന്തുണ നല്‍കി.

സൂപ്പര്‍ കിങ്‌സ് നിരയില്‍ 26 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും രണ്ട് സിക്‌സറുകളും സഹിതം 43 റണ്‍സ് നേടിയ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ടോപ്‌സ്‌കോററായത്. 21 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 32 റണ്‍സ് നേടിയ നായകന്‍ ഋതുരാജ് ഗെയ്ക്ക്‌വാദ്, 19 പന്തുകളില്‍ നിന്ന് രണ്ട് ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 30 റണ്‍സ് നേടിയ ഡാരില്‍ മിച്ചല്‍ എന്നിവരാണ് മറ്റുപ്രധാന സ്‌കോറര്‍മാര്‍.

ഓപ്പണര്‍ അജിന്‍ക്യ രഹാനെ(9), ഓള്‍റൗണ്ടര്‍ ശിവം ദുബെ(0), മധ്യനിര താരങ്ങളായ മൊയീന്‍ അലി, ഷാര്‍ദ്ദൂല്‍ താക്കൂര്‍(17), മിച്ചല്‍ സാന്റ്‌നര്‍(11), മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി(0) എന്നിവര്‍ നിരാശപ്പെടുത്തി. ദുബെയും ധോണിയും ഗോള്‍ഡണ്‍ ഡക്കായാണ് പുറത്തായത്. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ പഞ്ചാബിന് ഇന്ന് ജയം അനിവാര്യമാണ്.

logo
The Fourth
www.thefourthnews.in