ബിസിസിഐയുടെ 125 കോടി; ആർക്കൊക്കെ എത്ര?  സഞ്ജുവിനും ലഭിക്കും കോടികൾ

ബിസിസിഐയുടെ 125 കോടി; ആർക്കൊക്കെ എത്ര? സഞ്ജുവിനും ലഭിക്കും കോടികൾ

ബിസിസിഐ പ്രഖ്യാപിച്ച തുക എത്തരത്തിലാണ് വീതിച്ചു നല്‍കുന്നതെന്ന് നോക്കാം

ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് 125 കോടി രൂപയായിരുന്നു ബോർഡ് ഓഫ് കണ്‍ട്രോള്‍ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) പ്രഖ്യാപിച്ചത്. താരങ്ങളും സപ്പോർട്ട് സ്റ്റാഫും ഉള്‍പ്പെടെ 42 അംഗ സംഘമായിരുന്നു ഇന്ത്യൻ ടീമിലുണ്ടായിരുന്നത്. ബിസിസിഐ പ്രഖ്യാപിച്ച തുക എത്തരത്തിലാണ് വീതിച്ചു നല്‍കുന്നതെന്ന് നോക്കാം.

ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസില്‍ വന്ന റിപ്പോർട്ട് പ്രകാരം ഇന്ത്യൻ ടീമിലെ താരങ്ങള്‍ക്കെല്ലാം അഞ്ച് കോടി രൂപ വെച്ചായിരിക്കും ലഭിക്കുക. മത്സരങ്ങളുടെ ഭാഗമായവർക്കും അല്ലാത്തവർക്കും അഞ്ച് കോടി രൂപ ലഭിക്കും.

പരീശീലകരുടെ കാര്യത്തില്‍ ചെറിയ വ്യത്യാസങ്ങളുണ്ട്. മുഖ്യപരിശീലകനായ രാഹുല്‍ ദ്രാവിഡിന് അഞ്ച് കോടി രൂപയാണ് ലഭിക്കുക. ബാറ്റിങ് പരിശീലകൻ വിക്രം റാത്തോർ, ഫീല്‍ഡിങ് പരിശീലകൻ ടി ദിലിപ്, ബൗളിങ് കോച്ച് പരാസ് മാമ്പ്രെ എന്നിവർക്ക് 2.5 കോടി രൂപയാണ് നല്‍കുക.

ബിസിസിഐയുടെ 125 കോടി; ആർക്കൊക്കെ എത്ര?  സഞ്ജുവിനും ലഭിക്കും കോടികൾ
വരവറിയിച്ച് അഭിഷേക് ശർമ; സെഞ്ചുറിക്ക് പിന്നിലെ 'രഹസ്യം' വെളിപ്പെടുത്തി താരം

സെലക്ഷൻ കമ്മിറ്റി അംഗങ്ങള്‍ക്ക് ഒരു കോടി രൂപ വീതവും ലഭിക്കും. മുഖ്യ സെലക്ടർ അജിത് അഗാർക്കറിന് ഉള്‍പ്പെടെയാണിത്.

സപ്പോർട്ട് സ്റ്റാഫിലുള്ള മൂന്ന് ഫിസിയോതെറാപ്പിസ്റ്റുകള്‍, മൂന്ന് ത്രൊ ഡൗണ്‍ സ്പെഷ്യലിസ്റ്റുകള്‍, രണ്ട് മസാജർമാർ, സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് കോച്ച് എന്നിവർക്ക് രണ്ട് കോടി രൂപയും ലഭിക്കും.

റിസർവ് താരങ്ങളായ റിങ്കു സിങ്ങ്, ആവേശ് ഖാൻ, ഖലീല്‍ അഹമ്മദ്, ശുഭ്മാൻ ഗില്‍ എന്നിവർക്ക് ഒരുകോടി രൂപ വീതമാണ് ലഭിക്കുക.

സമ്മാനത്തുകയുടെ കാര്യം താരങ്ങളെ അറിയിച്ചിട്ടുണ്ടെന്നും ഇൻവോയിസ് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബിസിസിഐ വ്യത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് റിപ്പോർട്ടില്‍ പറയുന്നു.

ബിസിസിഐക്ക് പുറമെ മഹാരാഷ്ട്ര സർക്കാരും ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. 11 കോടി രൂപയാണ് ഇന്ത്യൻ ടീമിന് സർക്കാർ നല്‍കുക.

logo
The Fourth
www.thefourthnews.in