ടി20 ലോകകപ്പ് 2024: അമേരിക്കയിലെ മൂന്ന് വേദികള്‍ പ്രഖ്യാപിച്ചു; ഇന്ത്യ-പാക് പോരാട്ടം ന്യൂയോർക്കില്‍

ടി20 ലോകകപ്പ് 2024: അമേരിക്കയിലെ മൂന്ന് വേദികള്‍ പ്രഖ്യാപിച്ചു; ഇന്ത്യ-പാക് പോരാട്ടം ന്യൂയോർക്കില്‍

ന്യൂയോര്‍ക്കില്‍ അന്താരാഷ്ട്ര സൗകര്യമുള്ള സ്‌റ്റേഡിയമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഐസിസി

അമേരിക്ക ആദ്യമായി ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുകയാണ്. അടുത്ത വര്‍ഷം വെസ്റ്റ് ഇന്‍ഡീസുമായി സഹകരിച്ച് നടത്തുന്ന നടത്തുന്ന ലോകകപ്പില്‍ അമേരിക്കയിലെ വേദികള്‍ ഐസിസി പ്രഖ്യാപിച്ചു. ഡാലസ്, ഫ്‌ളോറിഡ, ന്യൂയോര്‍ക്ക് എന്നീ വേദികളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് ന്യൂയോര്‍ക്ക് സിറ്റിയിലാണ് വേദിയൊരുങ്ങുന്നത്.

34000ത്തിലധികം സീറ്റിങ് കപ്പാസിറ്റിയുള്ള താത്കാലിക സ്റ്റേഡിയമാണ് ഒരുക്കുക.

ഡാലസിലും ഫ്‌ലോറിഡയിലും അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റ് സ്‌റ്റേഡിയങ്ങളുണ്ട്. ഇന്ത്യ-പാക് മത്സരം നടക്കുന്ന ന്യൂയോര്‍ക്കില്‍ അത്യാധുനിക സൗകര്യമുള്ള സ്‌റ്റേഡിയമൗരുക്കാനുള്ള തയ്യാറെടുപ്പിലാണ്. 34000ത്തിലധികം സീറ്റിങ് കപ്പാസിറ്റിയുള്ള താത്കാലിക സ്റ്റേഡിയമാണ് ഒരുക്കുക. മാന്‍ഹട്ടില്‍ നിന്ന് 30 മൈല്‍ അകലെ ലോങ് ഐലന്‍ഡിലെ ഈസ്റ്റ് മെഡോയില്‍ 930 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ഐസന്‍ഹോവര്‍ പാര്‍ക്കിലാണ് പുതിയ സ്റ്റേഡിയത്തിന്റെ നിര്‍മാണം.

ബ്രോങ്ക്‌സിലെ വാന്‍ കോര്‍ട്‌ലന്‍ഡ് പാര്‍ക്കില്‍ സമാനമായ ഒരു താത്കാലിക വേദിയുടെ നിര്‍മാണത്തിനായി ഐസിസുയും ന്യൂയോര്‍ക്ക് സിറ്റി അധികൃതരും തമ്മില്‍ ചര്‍ച്ചകള്‍ നടത്തി പരാജയപ്പെട്ടിരുന്നു. പാര്‍ക്കിന് ചുറ്റും താമസിക്കുന്ന ചില നാട്ടുകാരില്‍ നിന്നും പുറത്തുള്ള ക്രിക്കറ്റ് ലീഗുകളൊന്നില്‍ നിന്നുമുണ്ടായ കടുത്ത എതിര്‍പ്പിനെ തുര്‍ന്നാണ് പദ്ധതി ഉപേക്ഷിച്ചത്. അതിന് ശേഷം മാസങ്ങള്‍ക്കുള്ളിലാണ് പുതിയ പ്രഖ്യാപനം.

ടി20 ലോകകപ്പ് 2024: അമേരിക്കയിലെ മൂന്ന് വേദികള്‍ പ്രഖ്യാപിച്ചു; ഇന്ത്യ-പാക് പോരാട്ടം ന്യൂയോർക്കില്‍
ബൗണ്ടറിയുടെ നീളം കൂട്ടണം, അധികം പുല്ല് വിരിക്കണം; ഏകദിന ലോകകപ്പില്‍ മഞ്ഞുവീഴ്ചയെ പ്രതിരോധിക്കാൻ നിർദേശങ്ങളുമായി ഐസിസി

അമേരിക്കയില്‍ ക്രിക്കറ്റിന് മുന്നേറ്റം നല്‍കണമെന്ന് വലിയ ആവശ്യം ഉയര്‍ന്നുവന്നിരുന്നു. നിലവില്‍ ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ക്കു ശേഷം ഐസിസിയ്ക്ക് മീഡിയറൈറ്റ്‌സിലൂടെ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാകുന്ന രാജ്യമാണ് അമേരിക്ക. ഇതിന് ആക്കം കൂട്ടാനാണ് 2024 ടി20 ലോകകപ്പിന്റെ സഹ ആതിഥേയരായി ഐസിസി അമേരിക്കയെ തിരഞ്ഞെടുത്തത്. 20 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പ് ജൂണ്‍ 4 മുതല്‍ 30 വരെ നടത്താമെന്ന് ഐസിസി നേരത്തേ പ്രഖ്യാപിച്ചിരുന്നു.

logo
The Fourth
www.thefourthnews.in