ജയിച്ചാല്‍ 13.22 കോടി; തോറ്റാല്‍ ആറരക്കോടി! ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി

ജയിച്ചാല്‍ 13.22 കോടി; തോറ്റാല്‍ ആറരക്കോടി! ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി

ജൂണ്‍ ഏഴ് മുതല്‍ ലണ്ടനിലെ ഓവലില്‍ നടക്കുന്ന ഡബ്ല്യൂടിസി ഫൈനലില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കള്‍ക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി. കഴിഞ്ഞ വര്‍ഷത്തെ സമ്മാനത്തുകയില്‍ നിന്ന് മാറ്റമൊന്നുമില്ല. 2021-23 സീസണ്‍ ഫൈനല്‍ വിജയികള്‍ക്ക് 13.22 കോടി ലഭിക്കുക. റണ്ണേഴ്‌സപ്പിന് 6.61 കോടി രൂപയാണ് സമ്മാനത്തുക. ജൂണ്‍ ഏഴ് മുതല്‍ ലണ്ടനിലെ ലോര്‍ഡ്‌സില്‍ നടക്കുന്ന ഡബ്ല്യൂടിസി ഫൈനലില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.

31.4 കോടിരൂപയാണ് ആകെ സമ്മാനത്തുക. ഒന്‍പത് ടീമുകള്‍ ഇതു പങ്കിടും. മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്ക് ഏകദേശം 3.72 കോടി രൂപ ലഭിക്കും. നാലാം സ്ഥാനത്തേക്ക് കുതിച്ച് കയറിയ ഇംഗ്ലണ്ട് ഏകദേശം 2.9 കോടി രൂപയാണ് നേടുക. അഞ്ചാം സ്ഥാനക്കാരായ ശ്രീലങ്കയ്ക്ക് ലഭിക്കുക ഏകദേശം 1.65 കോടി രൂപയാണ്. ശേഷിക്കുന്ന ടീമുകളായ ന്യൂസിലന്‍ഡ് (നമ്പര്‍.6), പാകിസ്താന്‍ (നമ്പര്‍ 7), വെസ്റ്റ് ഇന്‍ഡീസ് (നമ്പര്‍ 8), ബംഗ്ലാദേശ് (നമ്പര്‍ 9) എന്നിവര്‍ക്ക് ഏകദേശം 82.7 ലക്ഷം രൂപ വീതം പ്രതിഫലം നല്‍കും.

അക്സര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ് എന്നിവരുള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങളുടെ ആദ്യ ബാച്ച് ആരംഭിച്ചു

അതേസമയം ഫൈനലിനായി ഇന്ത്യ പരിശീലനം ആരംഭിച്ചു. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള സംഘം ഇംഗ്ലണ്ടില്‍ എത്തിയിട്ടുണ്ട്. വിരാട് കോഹ്ലി, മുഹമ്മദ് സിറാജ്‌, അക്സര്‍ പട്ടേല്‍, ഷാര്‍ദ്ദൂല്‍ താക്കൂര്‍, ഉമേഷ് യാദവ് എന്നിവരുള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങളുടെ ആദ്യ ബാച്ച് ആരംഭിച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഐപിഎല്‍ 2023 അവസാനിച്ചതിന് ശേഷം ഇംഗ്ലണ്ടിലേക്ക് പോകും. ചേതേശ്വര് പൂജാര കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റ് കളിക്കുന്നുണ്ട്.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, കെ എസ് ഭരത്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്ഖട്.

logo
The Fourth
www.thefourthnews.in