കുറഞ്ഞ ഓവര്‍ നിരക്ക്‌; ഇംഗ്ലണ്ടിനും ഓസീസിനും കനത്ത പിഴ, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് നഷ്ടം

കുറഞ്ഞ ഓവര്‍ നിരക്ക്‌; ഇംഗ്ലണ്ടിനും ഓസീസിനും കനത്ത പിഴ, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് നഷ്ടം

ഇംഗ്ലണ്ടിന് 19ഉം ഓസ്ട്രേലിയയ്ക്ക് 10 പോയിൻ്റുകള്‍ നഷ്ടമായി

ആഷസ് പരമ്പരയിലെ കുറഞ്ഞ ഓവര്‍ റേറ്റിന് ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയയ്ക്കും പിഴ ചുമത്തി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ ഇരു ടീമുകളുടെയും പോയിന്റുകള്‍ വെട്ടിക്കുറച്ചതായും ഐസിസി അറിയിച്ചു. അഞ്ച് മത്സര പരമ്പരയില്‍ ഓരോ ഓവറിനും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഒരു പോയിന്റ് വീതം കുറയ്ക്കുകയും മാച്ച് ഫീസിന്റെ അഞ്ച് ശതമാനം പിഴ ചുമത്തുകയും ചെയ്തു.

കുറഞ്ഞ ഓവര്‍ നിരക്ക്‌; ഇംഗ്ലണ്ടിനും ഓസീസിനും കനത്ത പിഴ, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് നഷ്ടം
വിക്കറ്റ് നേട്ടത്തോടെ ബ്രോഡ് അവസാനിപ്പിച്ചു; അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജയം

ഐസിസിയുടെ പിഴ ചുമത്തല്‍ ഏറ്റവും കൂടുതല്‍ വിനയായത് ആതിഥേയരായ ഇംഗ്ലണ്ടിനാണ്. അഞ്ച് ടെസ്റ്റുകളില്‍ നാലിലും കുറഞ്ഞ ഓവര്‍ നിരക്ക് പാലിച്ച ഇംഗ്ലണ്ടിന് 19 പോയിന്റാണ് നഷ്ടമായത്. എഡ്ജ്ബാസ്റ്റണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് രണ്ട് ഓവറുകളാണ് പിന്നിലായത്, ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ ഒമ്പത്, ഓള്‍ഡ് ട്രാഫോര്‍ഡിലെ നാലാം ടെസ്റ്റില്‍ മൂന്ന്, ഓവലിലെ അഞ്ചാമത്തേതും അവസാനത്തേതുമായ ടെസ്റ്റില്‍ അഞ്ച് ഓവറുകളും പുറകിലായതിനാലാണ് ഇംഗ്ലണ്ടിന് ഇത്രയും പോയിന്റുകള്‍ നഷ്ടമായതെന്ന് ഐസിസി പറഞ്ഞു. ഇതു കൂടാതെ ആദ്യ ടെസ്റ്റില്‍ മാച്ച് ഫീയുടെ 10% (ഓരോ ഓവറിന് അഞ്ച് ശതമാനം വീതം) രണ്ടാം ടെസ്റ്റില്‍ 45%, നാലാമത്തതില്‍ 15%, അഞ്ചാമത്തേതിന് 25% എന്നിങ്ങനെയാണ് ഇംഗ്ലണ്ടിന് ഐസിസി പിഴ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയില്‍ നടന്ന ഐസിസി വാര്‍ഷിക സമ്മേളനത്തില്‍ ഓവര്‍-റേറ്റുമായി ബന്ധപ്പെട്ട പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയിരുന്നു

ആഷസ് നിലനിര്‍ത്തിയ ഓസ്‌ട്രേലിയ നാലാം ടെസ്റ്റില്‍ സ്ലോ ഓവര്‍ നിലനിര്‍ത്തിയതോടെയാണ് 10 പോയിന്റ് വെട്ടിച്ചുരുക്കിയത്. മാത്രമല്ല, 10 ഓവറുകള്‍ പിന്നിലായ ഓസീസിന് അവരുടെ മാച്ച് ഫീയുടെ 50 ശതമാനമാണ് പിഴ.

കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയില്‍ നടന്ന ഐസിസി വാര്‍ഷിക സമ്മേളനത്തില്‍ ഓവര്‍-റേറ്റുമായി ബന്ധപ്പെട്ട പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയിരുന്നു. 2023-25 ഡബ്ലുടിസി സൈക്കിളില്‍ ഓരോ ടെസ്റ്റ് വിജയത്തിനും 12 പോയിന്റും സമനിലയ്ക്ക് നാല് പോയിന്റുകളുമാണ് നല്‍കുന്നത്. കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ ഓസീസ് അപ്പോള്‍ പോയിന്റ് ടേബിളില്‍ മൂന്നാമതും ഇംഗ്ലണ്ട് നാലാമതുമാണ്. ഇന്ത്യ രണ്ടാമതും പാകിസ്ഥാന്‍ ഒന്നാം സ്ഥാനത്തുമുണ്ട്.

logo
The Fourth
www.thefourthnews.in