ലോകകപ്പ് വിജയികളെ കാത്തിരിക്കുന്നത് 33 കോടി രൂപ; സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി

ലോകകപ്പ് വിജയികളെ കാത്തിരിക്കുന്നത് 33 കോടി രൂപ; സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി

ഫൈനലിൽ റണ്ണറപ്പാകുന്ന ടീമിന് 2 മില്യൺ യുഎസ് ഡോളർ (ഏകദേശം 16 കോടി രൂപ) സമ്മാനത്തുക ലഭിക്കും

ഈ വർഷത്തെ ലോകകപ്പ് സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി. ലോകകപ്പ് ജേതാക്കൾക്ക് നാല് മില്യൺ യുഎസ് ഡോളറാണ് (ഏകദേശം 33 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കുക. ഫൈനലിൽ റണ്ണറാപ്പാകുന്ന ടീമിന് 2 മില്യൺ യുഎസ് ഡോളർ (ഏകദേശം 16 കോടി രൂപ) ലഭിക്കും. ആകെ പത്ത് മില്യൺ ഡോളറാണ്(ഏകദേശം 84 കോടി രൂപ) ടൂര്‍ണമെന്റിലെ ആകെ സമ്മാനത്തുക.

പത്തു ടീമുകൾ കൊമ്പുകോർക്കുന്ന ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തിൽ വിജയികളാകുന്ന ഓരോ ടീമിനും ഏകദേശം 33 ലക്ഷം തുക സമ്മാനമായി ലഭിക്കും. പുറത്താവുന്ന ഓരോ ടീമിനും ഏകദേശം 83 ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും. സെമിയില്‍ പരാജയപ്പെടുന്ന ടീമിന് ഏകദേശം ആറുകോടി 63 ലക്ഷം രൂപയാണ് ലഭിക്കുക.

ലോകകപ്പ് വിജയികളെ കാത്തിരിക്കുന്നത് 33 കോടി രൂപ; സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി
'വിസ നിരസിച്ചിട്ടില്ല, ഇന്ത്യൻ താരങ്ങൾ സ്വീകരിക്കാത്തതാണ്'; വിശദീകരണവുമായി ഏഷ്യൻ ഒളിമ്പിക് കൗൺസിൽ

ഒക്ടോബർ 5 നു അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരത്തോടെയാണ് ലോകകപ്പ് ആരംഭം. ഒക്ടോബർ 14 നു ഇന്ത്യ-പാകിസ്താൻ മത്സരവും നവംബർ 19 നു ഫൈനൽ മത്സരത്തിനും ഈ വേദി ആതിഥേയത്വം വഹിക്കും.

Related Stories

No stories found.
logo
The Fourth
www.thefourthnews.in