ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് 
ഐസിസി വിലക്ക്, നടപടി ബോര്‍ഡിലെ സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന്

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് ഐസിസി വിലക്ക്, നടപടി ബോര്‍ഡിലെ സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന്

അടിയന്തരപ്രാബല്യത്തോടെയാണ് ശ്രീലങ്കന്‍ ക്രിക്കറ്റിനെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ വിലക്കിയത്

ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ (എസ്എല്‍സി) അംഗത്വം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ബോര്‍ഡ് വിലക്കി. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് അടിയന്തരപ്രാബല്യത്തോടെ ശ്രീലങ്കന്‍ ക്രിക്കറ്റിനെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ വിലക്കിയത്.

ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ സര്‍ക്കാരിന്റെ ഇടപെടലുകള്‍ ചൂണ്ടിക്കാട്ടിയാണ് ഐസിസിയുടെ നടപടി. ക്രിക്കറ്റ് ബോര്‍ഡ് സ്വയംഭരണാധികാരത്തോടെ പ്രവര്‍ത്തിക്കണമെന്ന വ്യവസ്ഥയുടെ ഗുരുതരമായ ലംഘനമാണ് നടത്തുന്നതെന്ന് ആരോപിച്ചാണ് ഐസിസിയുടെ നടപടി. വിലക്കിന്റെ വ്യവസ്ഥകള്‍ ഐസിസി ബോര്‍ഡ് യഥാസമയം തീരുമാനിക്കുമെന്ന് ഐസിസി പ്രസ്താവനയില്‍ പറഞ്ഞു.

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് 
ഐസിസി വിലക്ക്, നടപടി ബോര്‍ഡിലെ സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന്
ലോകകപ്പില്‍ ലങ്കയുടെ കിതപ്പ്; നാട്ടില്‍ ജനരോഷം, സർക്കാർ ഇടപെടല്‍; ശ്രീലങ്കന്‍ ക്രിക്കറ്റില്‍ സംഭവിക്കുന്നതെന്ത്?

നേരത്തെ ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ കായിക മന്ത്രി റോഷന്‍ റണസിംഗെ ക്രിക്കറ്റ് ബോര്‍ഡ് പിരിച്ചുവിട്ടിരുന്നു. പിന്നീട് ഇടക്കാല ഭരണസമിതിക്ക് ചുമതല കൈമാറുകയും ചെയ്തിരുന്നു.

മുന്‍ ശ്രീലങ്കന്‍ നായകന്‍ അര്‍ജുന രണതുംഗയാണ് സമിതിയുടെ പുതിയ തലവന്‍. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ട്വന്റി 20 ലോകകപ്പ് സമയത്തെ ബോര്‍ഡ് അംഗങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള റിപ്പോര്‍ട്ടില്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ 358 റണ്‍സ് പിന്തുടരവെ കേവലം 55 റണ്‍സിന് ശ്രീലങ്ക പുറത്തായിരുന്നു. ഇതിന് പിന്നാലെ ലങ്കയില്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങുന്ന നിലയിലേക്ക് പ്രതിഷേധം നീങ്ങി. ശ്രീലങ്കന്‍ ടീമിനെതിരേ സമൂഹ മാധ്യമങ്ങളില്‍ ക്യാംപയിനും പ്രചരിച്ചിരുന്നു. ശ്രീലങ്കന്‍ ബോര്‍ഡിന്റെ രാജിയും തോല്‍വികളില്‍ കൃത്യമായ വിശദീകരണവുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍.

logo
The Fourth
www.thefourthnews.in