ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഓസീസ് 469 ന് പുറത്ത്, നാല് വിക്കറ്റ് നേട്ടവുമായി സിറാജ്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഓസീസ് 469 ന് പുറത്ത്, നാല് വിക്കറ്റ് നേട്ടവുമായി സിറാജ്

ട്രാവിസ് ഹെഡിന്റെയും സ്റ്റീവന്‍ സ്മിത്തിന്റെയും തകര്‍പ്പന്‍ സെഞ്ചുറിയാണ് ഓസീസിനെ കൂറ്റന്‍ സ്‌കോറിലേക്കെത്തിച്ചത്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ രണ്ടാം ദിനം ഓസ്‌ട്രേലിയയെ എറിഞ്ഞിട്ട് ഇന്ത്യ. മുഹമ്മദ് സിറാജിന്‍രെ നാല് വിക്കറ്റ് നേട്ടത്തോടെ ഓസീസിനെ ഒന്നാം ഇന്നിങ്‌സില്‍ 469 റണ്‍സിന് പുറത്താക്കി. ട്രാവിസ് ഹെഡിന്റെയും സ്റ്റീവന്‍ സ്മിത്തിന്റെയും തകര്‍പ്പന്‍ സെഞ്ചുറിയാണ് ഓസീസിനെ കൂറ്റന്‍ സ്‌കോറിലേക്കെത്തിച്ചത്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ 406/7 എന്ന നിലയില്‍ നിന്ന ഓസീസിനെ നായകന്‍ പാറ്റ് കമ്മിന്‍സും അലക്‌സ് ക്യാരിയും ചേര്‍ന്നാണ് 150 കടത്തിയത്. ക്യാരിയെ ജഡേജയും കമ്മിന്‍സിനെയും ലിയോണിനെയും സിറാജും വീഴത്തിയതോടെ ഓസീസ് ഇന്നിങ്‌സ് അവസാനിച്ചു. ആദ്യദിനം തുടക്കത്തില്‍ ഇന്ത്യയ്ക്ക് മുന്‍തൂക്കമുണ്ടായെങ്കിലും ഹെഡിന്റെയും സ്റ്റീവന്‍ സ്മിത്തിന്‍രെയും കൂറ്റനടി ഇന്ത്യയ്ക്ക് തിരിച്ചടിയായി. ആദ്യ ദിനം ഹെഡും രണ്ടാം ദിനം സ്മിത്തും സെഞ്ചുറി തികച്ചു. വന്‍ ഫോമില്‍ നിന്ന ഹെഡിനെ പുറത്താക്കി സിറാജാണ് ഇന്ത്യയ്ക്ക് ആശ്വാസം പകര്‍ന്നത്. സിറാജിന്റെ ഷോര്‍ട്ട്‌ബോള്‍ വലയില്‍ കുരുങ്ങിയ ഹെഡ് വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത്തിന്റെ കൈകളില്‍ അവസാനിച്ചു. 174 പന്തില്‍ 163 റണ്‍സെടുത്താണ് ഹെഡ് മടങ്ങിയത്.

രണ്ടാം ദിനം പതിഞ്ഞ തുടക്കത്തില്‍ നിന്ന കളി വീണ്ടെടുത്ത ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്തിത്തുടങ്ങിയതോടെ ഓസീസിന് ആദ്യ ദിനം ആവര്‍ത്തിക്കാനായില്ല.

പിന്നാലെ ക്രീസിലെത്തിയ കാമറൂണ്‍ ഗ്രീനിനെ(6) ഷമി സ്ലിപ്പില്‍ ശുഭ്മാന്‍ ഗില്ലിന്റെ കൈകളിലെത്തിച്ചു. 31ാം സെഞ്ചുറിയുമായി പ്രതിരോധിച്ച് നിന്ന സ്മിത്തിനെ ബൗള്‍ഡാക്കി ഷാര്‍ദ്ദൂല്‍ ഠാക്കൂര്‍ ഇന്ത്യയ്ക്ക പ്രതീക്ഷ നല്‍കി. 268 പന്തില്‍ 121 റണ്‍സാണ് സ്മിത്തിന്‍രെ സമ്പാദ്യം. രണ്ടാം ദിനം പതിഞ്ഞ തുടക്കത്തില്‍ നിന്ന കളി വീണ്ടെടുത്ത ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്തിത്തുടങ്ങിയതോടെ ഓസീസിന് ആദ്യ ദിനം ആവര്‍ത്തിക്കാനായില്ല.

ഓസീസ് സ്‌കോര്‍ 400 കടന്നതിന് പിന്നാലെ മിച്ചല്‍ സ്റ്റാര്‍ക്കിനെ(5) പകരക്കാരനായി എത്തിയ അക്‌സര്‍ പട്ടേല്‍ റണ്ണൗട്ടാക്കി. എന്നാല്‍ പിന്നാലെ പാറ്റ് കമ്മിന്‍സും അലക്‌സ് ക്യാരിയും കൂട്ടുകെട്ട് തീര്‍ത്തതോടെ ഓസീസ് സ്‌കോറിങ് മുന്നോട്ട് നീങ്ങി. ഒടുവില്‍ ജഡേജയുടെ പന്തില്‍ ക്യാരി വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതോടെയാണ് ഇന്ത്യക്ക് ആശ്വാസമായത്. 69 പന്തില്‍ 48 റണ്‍സെടുത്താണ് ക്യാരി പുറത്തായത്. കമ്മിന്‍സിനെയും ലിയോണിനെയും സിറാജും കൂടാരം കയറ്റിയതോടെ ഓസീസ് ഓള്‍ ഔട്ടായി. ഇന്ത്യക്കായി സിറാജ് നാലു വിക്കറ്റെടുത്തപ്പോള്‍ ഷാര്‍ദ്ദുലും ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

logo
The Fourth
www.thefourthnews.in