ചിന്നസ്വാമിയിലും മിന്നി ഇന്ത്യ; ഓസീസിനെ വീഴ്ത്തിയത് ആറ് റണ്‍സിന്

ചിന്നസ്വാമിയിലും മിന്നി ഇന്ത്യ; ഓസീസിനെ വീഴ്ത്തിയത് ആറ് റണ്‍സിന്

അഞ്ച് മത്സരങ്ങള്‍ നീണ്ട പരമ്പരയില്‍ നാലും ജയിക്കാന്‍ ഇന്ത്യയ്ക്കായി

ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തില്‍ ആറ് റണ്‍സിനായിരുന്നു ഇന്ത്യ ഓസീസിനെ പരാജയപ്പെടുത്തിയത്. ഇതോടെ അഞ്ച് മത്സരങ്ങള്‍ നീണ്ട പരമ്പരയില്‍ നാലും ജയിക്കാന്‍ ഇന്ത്യയ്ക്കായി.

സ്കോർ

ഇന്ത്യ 160-8

ഓസ്ട്രേലിയ 154-8

ഇന്ത്യ ഉയർത്തിയ 161 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയക്ക് ട്രാവിസ് ഹെഡ് ഉജ്വല തുടക്കമായിരുന്നു സമ്മാനിച്ചത്. ജോഷ് ഫിലിപ്പിനെ (4) മൂന്നാം ഓവറില്‍ വീഴ്ത്തി മുകേഷ് കുമാറാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. ചിന്നസ്വാമിയില്‍ 161 എന്ന സ്കോർ പ്രതിരോധിക്കാന്‍ നീലപ്പടയ്ക്ക് ആവശ്യമായിരുന്നത് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകളായിരുന്നു.

ചിന്നസ്വാമിയിലും മിന്നി ഇന്ത്യ; ഓസീസിനെ വീഴ്ത്തിയത് ആറ് റണ്‍സിന്
ആറ് മാസത്തിനപ്പുറം ടി20 ലോകകപ്പ്; ഇന്നിങ്‌സ് തുറക്കാന്‍ അഞ്ച് പേരില്‍ ആര്?

ബൗളർമാർ നായകന്‍ സൂര്യകുമാർ യാദവിന് വലിയ തലവേദന നല്‍കാതെ ഓസീസ് ബാറ്റർമാരെ കൂടാരം കയറ്റി. അർദ്ധ സെഞ്ചുറി നേടിയ ബെന്‍ മക്‌ഡെർമോട്ട് മാത്രമാണ് ഓസ്ട്രേലിയക്കായി തിളങ്ങിയത്. അഞ്ച് സിക്സറകടക്കം 36 പന്തില്‍ 54 റണ്‍സെടുത്ത താരത്തെ 15-ാം ഓവറില്‍ മടക്കി അർഷദീപ് തന്നെയാണ് ഇന്ത്യയുടെ മുന്നില്‍ വിജയത്തിലേക്കുള്ള വഴി തുറന്നത്.

ട്രാവിസ് ഹെഡ് (28), മാത്യു വേഡ് (22), ടിം ഡേവിഡ് (17), മാത്യു ഷോർട്ട് (16) എന്നിവരാണ് ഓസ്ട്രേലിയയുടെ മറ്റ് പ്രധാന സ്കോറർമാർ. ഇന്ത്യയ്ക്കായി മുകേഷ് കുമാർ മൂന്നും അർഷദീപ് രവി ബിഷ്‌ണോയ് എന്നിവർ രണ്ട് വീതം വിക്കറ്റും സ്വന്തമാക്കി. അക്സർ പട്ടേലാണ് മറ്റൊരു വിക്കറ്റ് ടേക്കർ.

നേരത്തെ, ശ്രേയസ് അയ്യരുടെ അർദ്ധ സെഞ്ചുറി (53) മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോറിലെത്തിയത്. അക്സർ പട്ടേല്‍ (31), ജിതേഷ് ശർമ (24) എന്നിവർ ശ്രേയസിന് മികച്ച പിന്തുണ നല്‍കി.

logo
The Fourth
www.thefourthnews.in