ആർ അശ്വിൻ
ആർ അശ്വിൻ

ടെസ്റ്റ് റാങ്കിങ്: ബൗളർമാരിൽ ഒന്നാമന്‍ ആർ അശ്വിൻ തന്നെ, ബാറ്റിങ്ങില്‍ ജോ റൂട്ട്

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ 12ാം സ്ഥാനം നിലനിർത്തിയപ്പോൾ വിരാട് കോഹ്ലി ഒരു സ്ഥാനം താഴ്ന്ന് 14 ലേക്ക് വീണു

ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ബൗളർമാരിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യയുടെ മുൻനിര ഓഫ്സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഇന്ത്യ- ഓസ്ട്രേലിയ ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ മത്സരത്തില്‍ നിന്ന് അശ്വിന്‍ ഒഴിവാക്കപ്പെട്ടത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചതിന് പിന്നാലെയാണ് 860 പോയിന്റുമായി അദ്ദേഹം ഒന്നാം നമ്പർ ബൗളർ എന്ന പദവി ഒരു ഇളക്കവും തട്ടതെ നിലനിർത്തുകയായിരുന്നു.

അതേസമയം ഓസ്ട്രേലിയയുടെ മാ​ഗ്നസ് ലബുഷാ​ഗ്നയെ മറികടന്ന് ഇം​ഗ്ലണ്ടിന്റെ ജോ റൂട്ട് ലോക ഒന്നാം നമ്പർ ടെസ്റ്റ് ബാറ്റർ സ്ഥാനം സ്വന്തമാക്കി. അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ജോ റൂട്ട് ഒന്നാം സ്ഥാനത്തെത്തിയത്.

ബൗളർമാരിൽ 829 പോയിന്റുമായി ഇം​ഗ്ലണ്ടിന്റെ ജെയിംസ് ആൻഡേഴ്സൺ ആണ് അശ്വിന് പിന്നില്‍ രണ്ടാമതുള്ളത്. ദക്ഷിണാഫ്രിക്കയുടെ കാ​ഗിസോ റബാഡ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ മറികടന്ന് 825 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി.

ആഷസ് ടെസ്റ്റ് പരമ്പരയിൽ ആ​ദ്യ മത്സരത്തിലെ മിന്നും പ്രകടനമാണ് റൂട്ടിനെ ഒന്നാമനാക്കിയത്

ഇന്ത്യൻ ബൗളർമാരിൽ 772 പോയിന്റുമായി ജസ്പ്രീത് ബുംറ എട്ടാം സ്ഥാനത്തും. രവീന്ദ്ര ജഡേജ 765 പോയിന്റുമായി ഒൻപതാം സ്ഥാനത്തുമാണ്. അവരുടെ റാങ്കിങ്ങിൽ മാറ്റം വന്നിട്ടില്ല. ബാറ്റിങ് റാങ്കിങ്ങിൽ വലിയ തരത്തിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ആഷസ് ടെസ്റ്റ് പരമ്പരയിൽ ആ​ദ്യ മത്സരത്തിലെ മിന്നും പ്രകടനമാണ് റൂട്ടിനെ ഒന്നാമനാക്കിയത്. ഓസീസിനെതിരെ ഇം​ഗ്ലണ്ട് പരാജയപ്പെട്ടെങ്കിലും 118*,46 എന്നിങ്ങനെ ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവച്ചു.

ജോ റൂട്ട്
ജോ റൂട്ട്

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ഋഷഭ് പന്ത് മാത്രമാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ പ്രതിനിധി. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ 12ാം സ്ഥാനം നിലനിർത്തിയപ്പോൾ വിരാട് കോഹ്ലി ഒരു സ്ഥാനം താഴ്ന്ന് 14 ലേക്ക് വീണു. ചേതേശ്വർ പൂജാര 25ാം സ്ഥാനത്താണ്. അജിങ്കയ രഹാനെയും ശ്രേയസ് അയ്യരും ഓരോ സ്ഥാനം മെച്ചപ്പെടുത്തി യഥാക്രമം 36,37 സ്ഥാനങ്ങളിലെത്തി.

ആഷസ് പരമ്പരയിൽ രണ്ട് ഇന്നിങ്സുകളിലും ലബുഷാ​ഗ്നയ്ക്ക് വലിയ സ്വാധീനം ചെലുത്താൻ സാധിച്ചില്ല. ഇം​ഗ്ലണ്ടിനെതിരെ ആദ്യ ഇന്നിങസിൽ റണ്ണെടുക്കാതെ പുറത്തായ അദ്ദേഹത്തിന് രണ്ടാം ഇന്നിങസിൽ 13 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു. അതോടെ അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് വീണു. ന്യൂസിലൻഡ് വെറ്ററൻ കെയ്ൻ വില്ല്യംസൺ രണ്ട് സ്ഥാനങ്ങൾ ഉയർന്ന് രണ്ടാമതെത്തി. ഓസീസ് താരങ്ങളായ ട്രാവിസ് ഹെഡും സ്റ്റീവൻ സ്മിത്തും വലിയ തിരിച്ചടി നേരിട്ടു. ഹെഡ് ഒരു സ്ഥാനം താഴന്ന് നാലാമതും സ്മിത്ത് നാല് സ്ഥാനങ്ങൾ താഴ്ന്ന് ആറാമതുമാണ് ഉള്ളത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in