ഓസീസ് റെക്കോഡ് തകര്‍ത്ത്‌ ബാറ്റര്‍മാരുടെ വിളയാട്ടം; ഗില്ലിനും ശ്രേയസിനും സെഞ്ചുറി

ഓസീസ് റെക്കോഡ് തകര്‍ത്ത്‌ ബാറ്റര്‍മാരുടെ വിളയാട്ടം; ഗില്ലിനും ശ്രേയസിനും സെഞ്ചുറി

നിശ്ചിത ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ കയറ്റിയത്.

ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ റെക്കോഡ് സ്‌കോറുമായി ടീം ഇന്ത്യ. ഇന്ന് ഇന്‍ഡോറില്‍ ഇന്ത്യ-ഓസ്‌ട്രേലിയ മത്സരങ്ങളില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇന്ത്യ കുറിച്ചത്. നിശ്ചിത 50 ഓവറില്‍ അഞ്ചിന് 399 റണ്‍സ് നേടിയ ഇന്ത്യ 2020 നവംബര്‍ 29ന് സിഡ്‌നിയില്‍ ഓസ്‌ട്രേലിയ തങ്ങള്‍ക്കെതിരേ കുറിച്ച നാലിന് 389 എന്ന റെക്കോഡാണ് തകര്‍ത്തത്. നിശ്ചിത ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ കയറ്റിയത്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെയും മധ്യനിര താരം ശ്രേയസ് അയ്യരുടെയും തകര്‍പ്പന്‍ സെഞ്ചുറിയും പിന്നീട് വെടിക്കെട്ട് ബാറ്റിങ്ങിലൂടെ സൂര്യകുമാര്‍ യാദവ്, നായകന്‍ കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷാന്‍ എന്നിവരും ഇന്ത്യയെ റണ്‍മല കയറ്റി.

ഇരുവരും ചേര്‍ന്ന് 200 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ കയറ്റിയത്

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദ് നഷ്ടമായിരുന്നു. 12 പന്തില്‍ എട്ട് റണ്‍സെടുത്തായിരുന്നു ഗെയ്ക്വാദിന്റെ മടക്കം. എന്നാല്‍ ഇന്ത്യയെ അത് ഒട്ടും ബാധിച്ചില്ല. രണ്ടാം വിക്കറ്റിലെ ഗില്‍-ശ്രേയസ് കൂട്ടുകെട്ട് ഓസ്‌ട്രേലിയയ്ക്ക് നേരെ ആക്രമണം അഴിച്ചു വിട്ടു. ഫോമിലേക്ക് തിരിച്ചുവന്ന ശ്രേയസ് മൈതാനത്ത് ഗില്ലിന് മികച്ച പിന്തുണ നല്‍കുകയും അതിവേഗം സ്‌കോര്‍ബോര്‍ഡിനെ മുന്നോട്ട് കൊണ്ടുപോവുകയും ചെയ്തു. മൂന്ന് സിക്‌സും പത്ത് ഫോറുമടക്കം 86 പന്തുകളിലാണ് ശ്രേയസ് സെഞ്ചുറി തികച്ചു. ഇരുവരും ചേര്‍ന്ന് 200 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ കയറ്റിയത്. അതിനു പിന്നാലെ താരം പുറത്താവുകയും ചെയ്തു. അടുത്ത സെഞ്ചുറി ഊഴം ഗില്ലിനായിരുന്നു. നാല് സിക്‌സും ആറ് ബൗണ്ടറികളുമടക്കം  92 പന്തിലായിരുന്നു ഗില്ലിന്റെ സെഞ്ചുറി.

ഓസീസ് റെക്കോഡ് തകര്‍ത്ത്‌ ബാറ്റര്‍മാരുടെ വിളയാട്ടം; ഗില്ലിനും ശ്രേയസിനും സെഞ്ചുറി
ഇന്ത്യയ്ക്ക് 'ഇരട്ട സെഞ്ചുറി'; രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ആഞ്ഞടിച്ച് ഗില്ലും ശ്രേയസും

ഇവര്‍ തുടങ്ങിവച്ചത് പിന്നീട് രാഹുലും ഇഷാനും സൂര്യയും ഏറ്റെടുക്കുകയായിരുന്നു. 18 പന്തില്‍ 31 റണ്‍സുമായാണ് ഇഷാന്‍ പുറത്തായത്. പിന്നീട് സൂര്യകുമാര്‍ യാദവിനൊപ്പം രാഹുല്‍ ഇന്നിങ്‌സിന് നെടും തൂണായി. 38 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും സഹിതം രാഹുല്‍ 52 റണ്‍സ് നേടി. അവസാന ഓവറുകളില്‍ ഓസ്‌ട്രേലിയന്‍ ബൗളര്‍മാരെ അപ്രസക്തരാക്കിയ പ്രകടനമായിരുന്നു സൂര്യയുടേത്. ടി20 മത്സരത്തലേതുപോലെ ഓസീസ് ബൗളര്‍മാര്‍ക്കുമേല്‍ അഴിഞ്ഞാടുകയായിരുന്നു സ്‌കൈ. കേവലം 24 പന്തുകളില്‍ നിന്നായിരുന്നു സൂര്യയുടെ അര്‍ധസെഞ്ചുറി. ആറ് വീതം സിക്‌സും ബൗണ്ടറികളും പായിച്ച സൂര്യ 37 പന്തില്‍ 72 റണ്‍സ് നേടി.

logo
The Fourth
www.thefourthnews.in