അഫ്ഗാന്‍ ട്വന്റി20 പരമ്പര: രോഹിതും കോഹ്ലിയും മടങ്ങിയെത്തിയേക്കും; ഷമിക്കും ബുംറയ്ക്കും വിശ്രമം?

അഫ്ഗാന്‍ ട്വന്റി20 പരമ്പര: രോഹിതും കോഹ്ലിയും മടങ്ങിയെത്തിയേക്കും; ഷമിക്കും ബുംറയ്ക്കും വിശ്രമം?

മൂന്ന് മത്സരങ്ങളുള്ള പരമ്പരയ്ക്ക് ജനുവരി 11നാണ് തുടക്കമാകുന്നത്
Published on

അഫ്ഗാനിസ്താനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ പ്രഖ്യപനത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. അതിനുള്ള പ്രധാന കാരണം രോഹിത് ശർമയുടേയും വിരാട് കോഹ്ലിയുടേയും തിരിച്ചുവരവ് സംഭവിക്കുമൊ എന്ന ആകാംഷയാണ്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയ്ക്ക് ജനുവരി 11നാണ് തുടക്കമാകുന്നത്. കോഹ്ലിയും രോഹിതും സെലക്ഷന് ലഭ്യമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍.

രോഹിതും കോഹ്ലിയും ക്രിക്കറ്റിന്റെ ഏറ്റവും ചെറിയ ഫോർമാറ്റിലേക്ക് തിരികെ വരാന്‍ ആഗ്രഹിക്കുന്നതായാണ് ദേശീയ മാധ്യമമായ ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. 2022 ട്വന്റി20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടതിന് ശേഷം രോഹിതും കോഹ്ലിയും ഫോർമാറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇരുവരുടേയും അഭാവത്തില്‍ യശസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ എന്നിവർ ട്വന്റി20യില്‍ സ്ഥിരസാന്നിധ്യമായിരുന്നു.

അഫ്ഗാന്‍ ട്വന്റി20 പരമ്പര: രോഹിതും കോഹ്ലിയും മടങ്ങിയെത്തിയേക്കും; ഷമിക്കും ബുംറയ്ക്കും വിശ്രമം?
മൂന്ന് സുവർണ നിമിഷങ്ങള്‍; ഇന്ത്യന്‍ കായികപ്രേമികള്‍ കാത്തിരിക്കുന്നു

ബുംറയ്ക്കും സിറാജിനും വിശ്രമം

അഫ്ഗാനെതിരായ പരമ്പരയില്‍ പേസർമാരായ മുഹമ്മദ് സിറാജിനും ജസ്പ്രിത് ബുംറയ്ക്കും വിശ്രമം അനുവദിച്ചേക്കുമെന്നും റിപ്പോർട്ട് പറയുന്നു. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഇരുവരും നിർണായകമായിരുന്നു. ഇരുവർക്കും പുറമെ മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ് സംബന്ധിച്ചും വ്യക്തതയില്ല.

ഹാർദിക്കും സൂര്യകുമാറും പുറത്ത് തന്നെ

പരുക്കുമൂലം ഓള്‍ റൗണ്ടർ ഹാർദിക്ക് പാണ്ഡ്യയും ലോക ഒന്നാം നമ്പർ ട്വന്റി20 ബാറ്റർ സൂര്യകുമാർ യാദവും പരമ്പരയ്ക്കുണ്ടാകില്ല. 2023 ഏകദിന ലോകകപ്പിനിടെയായിരുന്നു ഹാർദിക്കിന് പരുക്കേറ്റത്. അടുത്ത മാസം വരെ താരം വിശ്രമത്തില്‍‍ തുടർന്നേക്കും.

logo
The Fourth
www.thefourthnews.in