''നന്നായി തുടങ്ങി, പിന്നെ കളി കൈവിട്ടു പോയി'' തോല്‍വിയില്‍ കുറ്റസമ്മതം നടത്തി ഇന്ത്യൻ ക്യാപ്റ്റൻ

''നന്നായി തുടങ്ങി, പിന്നെ കളി കൈവിട്ടു പോയി'' തോല്‍വിയില്‍ കുറ്റസമ്മതം നടത്തി ഇന്ത്യൻ ക്യാപ്റ്റൻ

ബാറ്റ് ചെയ്യാന്‍ അനുകൂല സാഹചര്യമുണ്ടായിട്ടും അത് പ്രയോജനപ്പെടുത്താന്‍ സാധിച്ചില്ലെന്ന് രോഹിത് പറഞ്ഞു

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ വീഴ്ച്ചകള്‍ ഏറ്റുപറഞ്ഞ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഓവലില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ലെന്നും ഫൈനലില്‍ വാഗ്ദ്ധാനം നിറവേറ്റുന്നതില്‍ ടീം പരാജയപ്പെട്ടു എന്നും രോഹിത് സമ്മതിച്ചു. ഓവലില്‍ നടന്ന മത്സരത്തില്‍ 209 റണ്‍സിനാണ് ഇന്ത്യ രണ്ടാം തവണയും കിരീടം കൈവിട്ടത്.

നന്നായി തുടങ്ങിയെങ്കിലും പിന്നീട് കളി കൈവിട്ട ഇന്ത്യയ്ക്ക് വലിയ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. ബൗളിങ്ങിലെ പിഴവുകളും ബാറ്റ്സ്മാൻമാരുടെ മോശം പ്രകടനവും ഇന്ത്യയെ പരാജയത്തിലേക്ക് നയിച്ചു, ഇതൊക്കെ ചൂണ്ടിക്കാണിച്ചായിരുന്നു ഫൈനലിലെ തോല്‍വിക്ക് ശേഷമുള്ള ക്യാപ്റ്റന്റെ പ്രതികരണം. 40 നും 49 നും ഇടയില്‍ സ്‌കോറുള്ള എട്ട് ബാറ്റ്‌സ്മാന്മാരാണ് ഇന്ത്യയ്ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ അതൊരു വലിയ ഇന്നിങ്‌സാക്കി മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞഇല്ല. അതുമൂലം ലോക ടെസ്റ്റ് കിരീടപ്പോരാട്ടത്തില്‍ രോഹിത്തിനും സംഘത്തിനും വലിയ വില കൊടുക്കേണ്ടി വന്നു.

ആദ്യ സെഷനില്‍ നന്നായി ബൗള്‍ ചെയ്തു. എന്നാല്‍ പിന്നീടുള്ള ബൗളിങ് നിരാശയുണ്ടാക്കുന്നതായിരുന്നു

സ്റ്റീവന്‍ സ്മിത്തിനെയും ട്രാവിസ് ഹെഡിനെയും ലക്ഷ്യമിടാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല, അതോടെ കാര്യങ്ങള്‍ കൈവിട്ടുപോയെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു. 'ടോസ് ലഭിച്ചപ്പോള്‍ മികച്ച തുടക്കമാണ് ലഭിച്ചതെന്ന് കരുതി, അവരെ ബാറ്റിങ്ങിന് അയച്ചു, ആദ്യ സെഷനില്‍ നന്നായി ബൗള്‍ ചെയ്തു. എന്നാല്‍ പിന്നീടുള്ള ബൗളിങ് നിരാശയുണ്ടാക്കുന്നതായിരുന്നു, അത് ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാര്‍ നന്നായി ഉപയോഗിച്ചു. പ്രത്യേകിച്ച് ട്രാവിസ് ഹെഡ് നന്നായി കളിച്ചു. അതോടെ ഞങ്ങള്‍ ലക്ഷ്യത്തില്‍ നിന്ന് വളരെ പിന്നിലായി, തിരിച്ചുവരവ് ബുദ്ധിമുട്ടാണെന്ന് അപ്പോള്‍ മനസ്സിലാക്കിയിരുന്നു. എങ്കിലും ഞങ്ങള്‍ കഠിനമായി പൊരുതി'' ക്യാപ്റ്റന്‍ വ്യക്തമാക്കി.

ബാറ്റ് ചെയ്യാന്‍ അനുകൂല സാഹചര്യമുണ്ടായിട്ടും അത് പ്രയോജനപ്പെടുത്താന്‍ സാധിച്ചില്ലെന്ന് രോഹിത് പറഞ്ഞു. ''നാല് വര്‍ഷത്തിനിടെ രണ്ട് ഫൈനല്‍ കളിച്ച് ടീം നന്നായി കഠിനാധ്വാനം ചെയ്തു. രണ്ട് ഫൈനലുകള്‍ കളിക്കുക അഭിമാനമാണ്. എന്നാല്‍ ഒരു മൈല്‍ ദൂരം കൂടി നമുക്ക് സഞ്ചരിക്കേണ്ടതുണ്ട്. ഇവിടെ വരെ എത്താന്‍ ടീം ഏറെ കഷ്ടപ്പെട്ടതിനെ തള്ളിക്കളയാനാവില്ല. എന്നാല്‍ നിര്‍ഭാഗ്യം കൊണ്ട് ഫൈനലില്‍ ജയിക്കാനായില്ല. എങ്കിലും തലയുയര്‍ത്തിപ്പിടിച്ച് ഞങ്ങള്‍ പോരാടും.'' മത്സര ശേഷം രോഹിത് പറഞ്ഞു. കിരീടം നേടിയ ഓസീസ് ടീമിനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ അഭിനന്ദിക്കുകയും ചെയ്തു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in