കാറൊഴിഞ്ഞു; ടൈറ്റന്‍സിനെതിരേ ബാംഗ്ലൂരിന് ബാറ്റിങ്

കാറൊഴിഞ്ഞു; ടൈറ്റന്‍സിനെതിരേ ബാംഗ്ലൂരിന് ബാറ്റിങ്

നിര്‍ണായക മത്സരത്തിന് ഒരു മാറ്റവുമായാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്. സ്പിന്നര്‍ കരണ്‍ ശര്‍മയ്ക്കു പകരം ഹിമാന്‍ഷു ശര്‍മയെ ഇംപാക്ട് പ്ലെയറായി സബ്‌സ്റ്റിറ്റിയൂട്ട് നിരയില്‍ ഉള്‍പ്പെടുത്തി.

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്കു മേല്‍ ഉരുണ്ടുകൂടിയ മഴമേഘങ്ങള്‍ താല്‍ക്കാലികമായി ഒഴിഞ്ഞു. മഴമാറി മാനം തെളിഞ്ഞപ്പോള്‍ ടോസ് ജയിച്ച ഗുജറാത്ത് ടൈറ്റന്‍സ് ബാംഗ്ലൂരിനെ ബാറ്റിങ്ങിന് അയച്ചു. മഴയെത്തുടര്‍ന്ന് അരമണിക്കൂറോളം വൈകിയെങ്കിലും മുഴുവന്‍ ഓവര്‍ മത്സരം തന്നെയാണ് അരങ്ങേറുക.

പ്ലേ ഓഫില്‍ കടക്കാന്‍ ബാംഗ്ലൂരിന് ഇന്ന് ജയം അനിവാര്യമാണ്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പിച്ച് മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു.

14 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായാണ് അവര്‍ ടോപ് ഫോറില്‍ ഇടംപിടിച്ചത്. 13 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റ് മാത്രമുള്ള ബാംഗ്ലൂര്‍ അഞ്ചാമതാണ്. മികച്ച റണ്‍റേറ്റുള്ളതിനാല്‍ ഇന്ന് ഗുജറാത്തിനെതിരായ കേവല ജയം പോലും മുംബൈയെ പിന്തള്ളി പ്ലേ ഓഫ് ഉറപ്പിക്കാന്‍ ബാംഗ്ലൂരിനെ സഹായിക്കും.

നിര്‍ണായക മത്സരത്തിന് ഒരു മാറ്റവുമായാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്. സ്പിന്നര്‍ കരണ്‍ ശര്‍മയ്ക്കു പകരം ഹിമാന്‍ഷു ശര്‍മയെ ഇംപാക്ട് പ്ലെയറായി സബ്‌സ്റ്റിറ്റിയൂട്ട് നിരയില്‍ ഉള്‍പ്പെടുത്തി. അതേസമയം നേരത്തെ തന്നെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ച ടൈറ്റന്‍സ് മാറ്റമില്ലാതെയാണ് അവസാന മത്സരം കളിക്കുന്നത്.

logo
The Fourth
www.thefourthnews.in