IPL 2024| ചെപ്പോക്കില്‍ ചെന്നൈ ആധിപത്യം; ഗുജറാത്തിനെ 63 റണ്‍സിന് വീഴ്ത്തി രണ്ടാം ജയം
Saikat

IPL 2024| ചെപ്പോക്കില്‍ ചെന്നൈ ആധിപത്യം; ഗുജറാത്തിനെ 63 റണ്‍സിന് വീഴ്ത്തി രണ്ടാം ജയം

രണ്ട് വിക്കറ്റ് വീതം നേടിയ ദീപക് ചഹർ, തുഷാർ ദേശ്‌പാണ്ഡെ, മുസ്തഫിസൂർ റഹ്മാന്‍ എന്നിവരാണ് ഗുജറാത്ത് ബാറ്റിങ് നിരയെ തകർത്തത്

ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിന് രണ്ടാം ജയം. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 63 റണ്‍സിനാണ് ചെന്നൈ കീഴടക്കിയത്. ആതിഥേയർ ഉയർത്തിയ 207 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന്റെ പോരാട്ടം നിശ്ചിത 20 ഓവറില്‍ 143-8 എന്ന നിലയില്‍ അവസാനിച്ചു. രണ്ട് വിക്കറ്റ് വീതം നേടിയ ദീപക് ചഹർ, തുഷാർ ദേശ്‌പാണ്ഡെ, മുസ്തഫിസൂർ റഹ്മാന്‍ എന്നിവരാണ് ഗുജറാത്ത് ബാറ്റിങ് നിരയെ തകർത്തത്.

207 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് ഒരു ഘട്ടത്തിലും മത്സരത്തില്‍ ആധിപത്യം പുലർത്താനായില്ല. തുടർച്ചയായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ചെന്നൈ ബൗളർമാർ ഗുജറാത്ത് ബാറ്റർമാരെ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. 37 റണ്‍സെടുത്ത സായ് സുദർശന്‍, വൃദ്ധിമാന്‍ സാഹ (21), ഡേവിഡ് മില്ലർ (21) എന്നിവർ മാത്രമാണ് അല്‍പ്പമെങ്കിലും ചെറുത്തുനിന്നത്. ചഹറിനും തുഷാറിനും മുസ്തഫിസൂറിനും പുറമെ ഡാരില്‍ മിച്ചലും മതീഷ പതിരാനയും ഓരോ വിക്കറ്റും നേടി.

IPL 2024| ചെപ്പോക്കില്‍ ചെന്നൈ ആധിപത്യം; ഗുജറാത്തിനെ 63 റണ്‍സിന് വീഴ്ത്തി രണ്ടാം ജയം
മാറുന്ന സീസണ്‍, സഞ്ജുവിന്റെ മാറാത്ത തുടക്കം

ചെന്നൈ മിന്നി

ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക് വാദിന്റേയും രച്ചിന്‍ രവീന്ദ്രയുടേയും മിന്നുന്ന തുടക്കമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. 20 പന്തില്‍ മൂന്നു സിക്‌സുകളും ആറു ഫോറുകളും നേടിയ രച്ചിന്‍ സ്വന്തമാക്കിയത് 46 റണ്‍സ്. റഷീദ് ഖാന്റെ പന്തില്‍ സാഹ സ്റ്റംപ് ചെയ്തു രച്ചിന്‍ പുറത്തായശേഷം എത്തിയ അജിങ്ക്യ രഹാനയെക്ക് നേടാനായത് 12 റണ്‍സ് മാത്രമാണ്. സായി കിഷോറിന്റെ പന്തില്‍ സാഹയുടെ സ്റ്റംപിങ്ങിലാണ് രഹാനെ മടങ്ങിയത്. അധികം വൈകാതെ 36 പന്തില്‍ 46 റണ്‍സുമായി ഋതുരാജും പുറത്തായി.

തുടര്‍ന്നെത്തിയ ശിവം ദുബെയും ഡാരിയല്‍ മിച്ചലും ചെന്നൈയ്ക്കായി സ്‌കോറിങ് വേഗം ഉയര്‍ത്തി. അര്‍ധസെഞ്ചുറി നേടിയ ശിവം ദുബെയെ 51 ണ്‍സില്‍ വിജയ് ശങ്കറുടെ കൈകളില്‍ എത്തിച്ച് റഷീദ് ഖാന്‍ പുറത്താക്കി. ആറു പന്തില്‍ 14 റണ്‍സെടുത്ത സമീര്‍ റിസ്വിയെ മോഹിത് ശര്‍മ പുറത്താക്കി. 24 റണ്‍സുമായി മിച്ചെലും ഏഴു റണ്‍സുമായി രവീന്ദ്ര ജഡേജയും പുറത്താകാതെ നിന്നു.

logo
The Fourth
www.thefourthnews.in