IPL 2024| ചെപ്പോക്കില്‍ റുതുശതകം, വെടിക്കെട്ടുമായി ദുബെയും; ലഖ്നൗവിനെതിരെ ചെന്നൈക്ക് കൂറ്റന്‍ സ്കോർ

IPL 2024| ചെപ്പോക്കില്‍ റുതുശതകം, വെടിക്കെട്ടുമായി ദുബെയും; ലഖ്നൗവിനെതിരെ ചെന്നൈക്ക് കൂറ്റന്‍ സ്കോർ

ലഖ്നൗവിനായി മാറ്റ് ഹെന്‍റി, യാഷ് താക്കൂർ, മൊഹ്സിന്‍ ഖാന്‍ എന്നിവർ ഓരോ വിക്കറ്റ് നേടി

ഐപിഎല്ലില്‍ നായകന്‍ റുതുരാജ് ഗെയ്ക്വാദിന്റെ സെഞ്ചുറി മികവില്‍ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ കൂറ്റന്‍ സ്കോർ ഉയർത്തി ചെന്നൈ സൂപ്പർ കിങ്സ്. നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സാണ് ചെന്നൈ നേടിയത്. സെഞ്ചുറിയുമായി റുതുരാജ് പുറത്താകാതെ നിന്നപ്പോള്‍ 27 പന്തില്‍ 66 റൺസുമായി ശിവം ദുബെയും തിളങ്ങി. ലഖ്നൗവിനായി മാറ്റ് ഹെന്‍റി, യാഷ് താക്കൂർ, മൊഹ്സിന്‍ ഖാന്‍ എന്നിവർ ഓരോ വിക്കറ്റ് നേടി.

കൂട്ടാളികളെ കാഴ്ചക്കാരാക്കി ചെപ്പോക്കില്‍ ബാറ്റിങ് വിരുന്നൊരുക്കുകയായിരുന്നു റുതുരാജ് ഗെയ്ക്വാദ്. അജിങ്ക്യ രഹാനെ (1), ഡാരില്‍ മിച്ചല്‍ (11), രവീന്ദ്ര ജഡേജ (16) എന്നിവരെ വീഴ്ത്താന്‍ രാഹുലിനും സംഘത്തിനുമായി. 12 ഓവറില്‍ സ്കോർ 100 പിന്നിടുമ്പോള്‍ 71 റണ്‍സും റുതുരാജിന്റെ സംഭാവനയായിരുന്നു. ദുബെ ഒപ്പം ചേർന്നതോടെയാണ് ചെന്നൈയുടെ സ്കോറിങ് അതിവേഗത്തിലായത്. കളിയിലെ ആദ്യ സിക്സർ പിറന്നതും ദുബെയുടെ ബാറ്റില്‍ നിന്നായിരുന്നു.

IPL 2024| ചെപ്പോക്കില്‍ റുതുശതകം, വെടിക്കെട്ടുമായി ദുബെയും; ലഖ്നൗവിനെതിരെ ചെന്നൈക്ക് കൂറ്റന്‍ സ്കോർ
കളിയും കലയും: ഓർമകളുടെ ഒരപൂർവ ജുഗൽബന്ദി

56 പന്തിലായിരുന്നു റുതുരാജ് മൂന്നക്കം കടന്നത്. താരത്തിന്റെ ഐപിഎല്‍ കരിയറിലെ രണ്ടാം സെഞ്ചുറിയാണിത്. ചെന്നൈക്കായി ഏറ്റവുമധികം സെഞ്ചുറി നേടിയവരുടെ പട്ടികയില്‍ മുരളി വിജയ്ക്കും ഷെയിന്‍ വാട്ട്സണിനുമൊപ്പം ഇടം നേടാനും റുതുരാജിനായി. തൊട്ടുപിന്നാലെ തന്നെ ദുബെ തന്റെ അർധ ശതകവും തികച്ചു. 22 പന്തിലായിരുന്നു ഇടം കയ്യന്‍ ബാറ്ററുടെ നേട്ടം. 47 പന്തില്‍ 104 റണ്‍സാണ് നാലാം വിക്കറ്റില്‍ സഖ്യം ചേർത്തത്.

ഇന്നിങ്സ് അവസാനിക്കാന്‍ രണ്ട് പന്ത് മാത്രം ശേഷിക്കെയാണ് ദുബെ റണ്ണൗട്ടായത്. മൂന്ന് ഫോറും ഏഴ് സിക്സും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. നേരിട്ട ഒരു പന്തില്‍ ഫോർ നേടി ചിന്നസ്വാമിയിലെത്തിയ ആരാധകരെ തൃപ്തിപ്പെടുത്താന്‍ ധോണിക്കുമായി. 60 പന്തില്‍ 108 റണ്‍സെടുത്താണ് റുതുരാജ് പുറത്താകാതെ നിന്നത്. 12 ഫോറും മൂന്ന് സിക്സും താരം നേടി.

logo
The Fourth
www.thefourthnews.in