IPL 2024| രക്ഷകരായി ബഡോണിയും പൂരാനും; ലഖ്നൗവിനെതിരെ ഹൈദരാബാദിന് 166 റണ്‍സ് വിജയലക്ഷ്യം

IPL 2024| രക്ഷകരായി ബഡോണിയും പൂരാനും; ലഖ്നൗവിനെതിരെ ഹൈദരാബാദിന് 166 റണ്‍സ് വിജയലക്ഷ്യം

ഹൈദരാബാദിനായി ഭുവനേശ്വർ കുമാർ നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് നേടി

ഐപിഎല്ലിലെ നിർണായക മത്സരത്തില്‍ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 166 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 165 റണ്‍സെടുത്തത്. ആയുഷ് ബഡോണി (55*), നിക്കോളാസ് പൂരാന്‍ (48*) എന്നിവരുടെ ഇന്നിങ്സാണ് ലഖ്നൗവിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഹൈദരാബാദിനായി ഭുവനേശ്വർ കുമാർ നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് നേടി.

പവർപ്ലേയില്‍ ഹൈദരാബാദിന്റെ ടോപ് ക്ലാസ് ബൗളിങ്ങിനായിരുന്നു രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. വഴങ്ങിയത് ഒരു സിക്സർ മാത്രം. ഡി കോക്കിനേയും മാർക്കസ് സ്റ്റോയിനിസിനേയും പുറത്താക്കി ഭുവനേശ്വർ കുമാർ ഇരട്ടപ്രഹരവും നല്‍കിയ ആദ്യ ആറ് ഓവറുകളില്‍ ലഖ്നൗവിന് നേടാനായത് കേവലം 27 റണ്‍സ് മാത്രമായിരുന്നു. പിന്നീട് ക്രുണാല്‍ പാണ്ഡ്യയെ കൂട്ടുപിടിച്ച് കെ എല്‍ രാഹുല്‍ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

IPL 2024| രക്ഷകരായി ബഡോണിയും പൂരാനും; ലഖ്നൗവിനെതിരെ ഹൈദരാബാദിന് 166 റണ്‍സ് വിജയലക്ഷ്യം
IPL 2024| പുതിയ ഇര സഞ്ജു; തീരുമാനങ്ങളില്‍ എയറിലാകുന്ന തേർഡ് അമ്പയർ

ഇന്നിങ്സ് പാതി വഴിയെത്തിയപ്പോള്‍ കമ്മിന്‍സിന്റെ പന്തില്‍ രാഹുലും മടങ്ങി. 33 പന്ത് നീണ്ട ഇന്നിങ്സില്‍ 29 റണ്‍സ് മാത്രമായിരുന്നു രാഹുലിന് നേടാനായത്. വൈകാതെ ക്രുണാലും ഡഗ് ഔട്ടിലെത്തി. 24 റണ്‍സെടുത്ത ക്രുണാല്‍ റണ്ണൗട്ടാവുകയായിരുന്നു. പിന്നീടാണ് ലഖ്നൗവിനെ രക്ഷിച്ച ആയുഷ് ബഡോണി - നിക്കോളാസ് പൂരാന്‍ കൂട്ടുകെട്ടുണ്ടായത്. ലഖ്നൗവിന്റെ സ്കോറിങ്ങിന് ചലനം സംഭവിച്ചതും ഇരുവരും ഒന്നിച്ചപ്പോഴായിരുന്നു.

28 പന്തില്‍ നിന്നായിരുന്നു ബഡോണി അർധ സെഞ്ചുറി തികച്ചത്. അവസാന അഞ്ച് ഓവറില്‍ 63 റണ്‍സാണ് സഖ്യം നേടിയത്. ബഡോണി-പൂരാന്‍ കൂട്ടുകെട്ട് 99 റണ്‍സാണ് വേർപിരിയാതെ ചേർത്തത്. 30 പന്തില്‍ ഒന്‍പത് ഫോർ ഉള്‍പ്പടെ 55 റണ്‍സാണ് ബഡോണിയുടെ സമ്പാദ്യം. 26 പന്തില്‍ ആറ് ഫോറും ഒരു സിക്സുമടക്കം 48 റണ്‍സാണ് പൂരാന്‍ നേടിയത്.

logo
The Fourth
www.thefourthnews.in