ബുംറ തിരികെയെത്തുന്നു; ഔദ്യോഗിക പ്രഖ്യാപനം മാത്രം ബാക്കി

ബുംറ തിരികെയെത്തുന്നു; ഔദ്യോഗിക പ്രഖ്യാപനം മാത്രം ബാക്കി

പരിക്കുമൂലം കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ താരത്തിന് കളിക്കളത്തിൽ നിന്നും പൂർണമായും വിട്ടുനിൽക്കേണ്ടി വന്നിരുന്നു.

ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയുടെ മടങ്ങി വരവ് ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന ഒന്നാണ്. ഇപ്പോഴിതാ, ഏഷ്യാ കപ്പും ഏകദിന ലോകകപ്പും തൊട്ടുമുന്നിലെത്തി നിൽക്കെ താരം കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ശസ്ത്രക്രിയക്ക് ശേഷം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള ബുംറ പരിശീലനം ആരംഭിച്ചതായാണ് വിവരം. അടുത്ത മാസം അയർലണ്ടിൽ നടക്കുന്ന ടി20 പരമ്പരയിലൂടെ താരം മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ​

നെറ്റ്‌സിൽ ബൗൾ ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ആരാധകർ പങ്കുവച്ചിരിക്കുകയാണ്. ബുംറയുടെ തിരിച്ചുവരവിൽ സുപ്രധാന തീരുമാനം എടുക്കാൻ ബിസിസിഐ ഒരുങ്ങുന്നുവെന്നാണ് വിവരം.

ദീർഘകാലമായുളള പുറംവേദനയെ തുടർന്ന് മാർച്ചിലായിരുന്നു ബുംറയുടെ പുറം ശസ്ത്രക്രിയ നടന്നിരുന്നത്. പിന്നാലെ തുടർ ചികിൽസയ്ക്കും പരിശീലനത്തിനുമായി ബാം​ഗ്ലൂരിലെ താരം ദേശീയ ക്രിക്കറ്റ് അക്കാഡമിയിലെത്തിയിരുന്നു. തുടർചികിത്സകൾക്ക് ശേഷം ബുംറ കഴിഞ്ഞ മാസം മുതൽ എൻസിയിൽ പരിശീലനം ആരഭിച്ചിരുന്നു. നിലവിൽ, നെറ്റ്സിൽ ബൗളിങ് പരിശീലനം നടത്തുന്ന താരം ഫിറ്റ്നസ് കൈവരിച്ച് വരികയാണ്.

പരിശീലനത്തിന് പിന്നാലെ ഘട്ടം ഘട്ടമായി തൻറെ വർക്ക് ലോഡ് ഉയർത്തിവരികയാണെന്നാണ് ഇന്ത്യൻ എക്സപ്രസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ ദിവസവും 8-10 ഓവറുകൾ താരത്തിന് എറിയാനാകുന്നുവെന്നാണ് വിവരം. എൻസിഎ തലവൻ വിവിഎസ് ലക്ഷ്മണിൻറെ മേൽനോട്ടത്തിലാണ് ബുംറയുടെ പരിശീലനം. ഫിറ്റ്നസ് പൂർണമായും വീണ്ടെടുക്കുകയാണെങ്കിൽ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ അയർലണ്ടിൽ നടക്കുന്ന ടി20 പരമ്പരയിൽ താരത്തെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനം എടുക്കും.

ബുംറ തിരികെയെത്തുന്നു; ഔദ്യോഗിക പ്രഖ്യാപനം മാത്രം ബാക്കി
പരുക്ക്; ജസ്പ്രീത് ബുംറ ഇക്കുറി ഐപിഎല്ലിനില്ല

പരിക്കുമൂലം കഴിഞ്ഞ സെപ്റ്റംബർ മുതൽ താരത്തിന് കളിക്കളത്തിൽ നിന്നും പൂർണമായും വിട്ടുനിൽക്കേണ്ടി വന്നിരുന്നു. തിരികെ എത്തുകയാണെങ്കിൽ ബുംറയെ ഏഷ്യാ കപ്പ് ടീമിൽ ഉൾപ്പെടുത്തുന്നതും പരിഗണിക്കുന്നുണ്ട്. ഇതിന് മുമ്പ് അയർലൻഡ് പര്യടത്തിൽ രണ്ടാംനിര ടീമിനൊപ്പം ബുംറയെ അയച്ചേക്കും. മത്സര ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നതിന് മുൻപ് എൻസിഎയിൽ ബുംറ ചില പരിശീലന മത്സരങ്ങൾ കളിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ വർഷം ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെയാണ് ബുംറ അവസാനമായി ഇന്ത്യയ്ക്കായി ഒരു ടെസ്റ്റ് കളിച്ചത്. ശസ്ത്രക്രിയക്ക് വിധേയനായ താരത്തിന് കഴിഞ്ഞ ഒരു വർഷത്തോളമായി നിർണായകമായ നിരവധി മത്സരങ്ങളാണ് നഷ്ടമായത്. ടി20 ലോകകപ്പും ബോർഡർ-ഗാവസ്‌കർ ട്രോഫി ഉൾപ്പടെ നിരവധി പരമ്പരകളും ഐപിഎൽ 2023 സീസണും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും വിൻഡീസ് പര്യടനവും താരത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല.

ബുംറ തിരികെയെത്തുന്നു; ഔദ്യോഗിക പ്രഖ്യാപനം മാത്രം ബാക്കി
ബുംറ വീണ്ടും പുറത്ത്; ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ കളിക്കില്ല

ബുംറയെ കൂടാതെ, ബാറ്റ്സ്മാൻമാരായ ശ്രേയസ് അയ്യരും കെ എൽ രാഹുലും ഋഷഭ് പന്തും പരിക്ക് മൂലം വിശ്രമത്തിലാണ്. ഇടുപ്പിലെ വേദനയെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ പ്രസിദ് കൃഷ്ണയും പരിശീലനം ആരംഭിച്ചിട്ടുണ്ട്. പ്രസിദ് കൃഷ്ണയ്ക്കും ഈ സീസണിലെ ഐപിഎൽ നഷ്ടമായിരുന്നു. 2022 ഓഗസ്റ്റിൽ സിംബാബ്‌വെയിൽ നടന്ന ഒരു മത്സര മത്സരത്തിലാണ് താരം അവസാനം കളിച്ചിരുന്നത്.

logo
The Fourth
www.thefourthnews.in