ബുംറ-സഞ്ജന ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ്; ചിത്രം പങ്കുവച്ച് താരം

ബുംറ-സഞ്ജന ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ്; ചിത്രം പങ്കുവച്ച് താരം

ഇന്ന് നടക്കുന്ന ഇന്ത്യ നേപ്പാള്‍ ഏഷ്യാ കപ്പ് മത്സരം ബുംറയ്ക്ക് നഷ്ടമാകും.

ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കും ഭാര്യ സഞ്ജന ഗണേഷനും ആണ്‍കുഞ്ഞ് പിറന്നു. ഇന്ന് രാവിലെ ബുംറ തന്നെയാണ് ഈ സന്തോഷവാര്‍ത്ത സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. അംഗദ് ജസ്പ്രീത് ബുംറ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഭാര്യയുടെ ആദ്യ പ്രസവവുമായി ബന്ധപ്പെട്ട് ബുംറ ഇന്നലെ ഏഷ്യാകപ്പ് മത്സരത്തില്‍ നിന്ന് വിശ്രമമെടുത്ത് മുംബൈയിലേക്കെത്തിയിരുന്നു.

''ഞങ്ങളുടെ കൊച്ചുകുടുംബം വളര്‍ന്നു, ഞങ്ങളുടെ ഹൃദയം സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലുമധികം നിറഞ്ഞിരിക്കുന്നു. ഇന്ന് രാവിലെ ഞങ്ങളുടെ കുഞ്ഞ് അംഗദ് ജസ്പ്രീത് ബുംറയെ സ്വാഗതം ചെയ്തു. ഞങ്ങള്‍ അതീവ സന്തോഷത്തിലാണ്. ജീവിതത്തിലെ ഈ പുതിയ അധ്യായം ഞങ്ങളിലേക്ക് കൊണ്ടുവരുന്ന കാര്യങ്ങള്‍ക്കായി ഇനിയും കാത്തിരിക്കാനാകില്ല'' കുട്ടിയുടെ ചിത്രത്തിനൊപ്പം ബുംറയും സഞ്ജനയും കുറിച്ചു. 2021 മാര്‍ച്ചിലാണ് ബുംറ അവതാരികയായ സഞ്ജനയെ വിവാഹം കഴിക്കുന്നത്.

ബുംറ-സഞ്ജന ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ്; ചിത്രം പങ്കുവച്ച് താരം
ഐസിസി ഏകദിന പുരുഷ ലോകകപ്പ് 2023; ഇന്ത്യൻ സ്‌ക്വാഡിൽ സഞ്ജുവിന് ഇടമില്ല, കെ എൽ രാഹുൽ ടീമിൽ

ഇന്ന് നടക്കുന്ന ഇന്ത്യ നേപ്പാള്‍ ഏഷ്യാ കപ്പ് മത്സരം ബുംറയ്ക്ക് നഷ്ടമാകും. മത്സരത്തില്‍ ബുംറയ്ക്ക് പകരം മുഹമ്മദ് ഷമി ഇറങ്ങും. ഇന്ത്യ അവസാന നാലിലേക്ക് കടന്നാല്‍ മത്സരങ്ങള്‍ക്കായി ബുംറ ശ്രീലങ്കയില്‍ തിരിച്ചെത്തും. പരുക്കുമൂലം ദീര്‍ഘനാള്‍ പുറത്തായിരുന്ന ബുംറ കഴിഞ്ഞ അയര്‍ലന്‍ഡ് പര്യടനത്തിലാണ് ടീമിലേക്ക് മടങ്ങിയെത്തിയത്. കുറച്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം താന്‍ ത്രെയും വേഗം ടൂര്‍ണമെന്റിലേക്ക് തിരിച്ചെത്തുമെന്ന് ബുംറ ബിസിസിഐയെ അറിയിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in