ലോകകപ്പ് സന്നാഹ മത്സരം: കാര്യവട്ടം മാച്ചില്‍ ഓസ്ട്രേലിയ 167/5,  നെതർലൻഡ്സിന് ബാറ്റിങ് തകർച്ച

ലോകകപ്പ് സന്നാഹ മത്സരം: കാര്യവട്ടം മാച്ചില്‍ ഓസ്ട്രേലിയ 167/5, നെതർലൻഡ്സിന് ബാറ്റിങ് തകർച്ച

ഓസ്ട്രേലിയൻ ഓപ്പണർ സ്റ്റീവ് സ്മിത്തിന് അര്‍ധ സെഞ്ചുറി

കാര്യവട്ടം സ്റ്റേഡിയത്തിലെ ഓസ്‌ട്രേലിയ-നെതര്‍ലന്‍ഡ് മത്സരത്തില്‍ ഇന്ന് മഴ കളിമുടക്കിയായില്ല. മഴ മൂലം ടോസ് വൈകിയെങ്കിലും മത്സരം വൈകാതെ പുനരാരംഭിച്ചു. ടോസ് ജയിച്ച ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ബാറ്റിങ് തിരഞ്ഞെടുത്തു. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് ഓസ്‌ട്രേലിയ നെതര്‍ലന്‍ഡ്‌സിന്റെ മുന്നില്‍ വച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ് ബാറ്റിങ് തകര്‍ച്ചയിലാണ്.11 ഓവര്‍ അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സ് മാത്രമാണ് നെതര്‍ലന്‍ഡ്‌സിന് സ്‌കോര്‍ബോര്‍ഡില്‍ കയറ്റാനായത്.

42 പന്തില്‍ 55 റണ്‍സെടുത്ത സ്മിത്തിനെ മര്‍വെ തന്നെയാണ് പുറത്താക്കിയത്.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയക്ക് രണ്ടാമത്തെ ഓവറില്‍ തന്നെ റണ്‍സൊന്നുമെടുക്കാതെ ജോഷ് ഇന്‍ഗ്ലിസിനെ നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഓപ്പണര്‍ സ്റ്റീവ് സ്മിത്തും അലക്‌സ് കാരിയും ചേര്‍ന്ന് ഇന്നിങ്‌സിന് അടിത്തറയിട്ടു. എന്നാല്‍ ആ കൂട്ടുകെട്ട് വലിയ സ്‌കോറിങ്ങിലേക്ക് കടക്കുന്നതിന് മുന്‍പ് വാന്‍ ഡര്‍ മര്‍വെ (25 പന്തില്‍ 28) കാരിയെ മടക്കിയയച്ചു. പിന്നീട് കാമറൂണ്‍ ഗ്രീനാണ് സ്മിത്തിന് പിന്തുണയുമായി എത്തിയത്. അതിനിടെ സ്മിത്ത് അര്‍ധ സെഞ്ചുറി തികച്ചു. 42 പന്തില്‍ 55 റണ്‍സെടുത്ത സ്മിത്തിനെ മര്‍വെ തന്നെയാണ് പുറത്താക്കിയത്. 26 പന്തില്‍ 34 റണ്‍സെടുത്ത് കാമറൂണ്‍ ഗ്രീനും പുറത്തായി. 22 പന്തില്‍ 24 റണ്‍സെടുത്ത് നിന്ന മിച്ചല്‍ സ്റ്റാര്‍ക്കും മാര്‍നസ് ലബുഷാഗ്നെയുമാണ് (3) പുറത്താകാതെ ക്രീസില്‍ ഉണ്ടായിരുന്നത്. ഗ്ലെന്‍ മാക്‌സ്വെല്‍ (5), പാറ്റ് കമ്മിന്‍സ് (1), മാത്യു ഷോര്‍ട് (5) എന്നിവര്‍ നിരാശപ്പെടുത്തി.

ലോകകപ്പ് സന്നാഹ മത്സരം: കാര്യവട്ടം മാച്ചില്‍ ഓസ്ട്രേലിയ 167/5,  നെതർലൻഡ്സിന് ബാറ്റിങ് തകർച്ച
ഏഷ്യൻ ഗെയിംസ്: ബാഡ്മിൻ്റണില്‍ ചരിത്രം കുറിച്ച് ഇന്ത്യൻ പുരുഷ സംഘം; ആദ്യമായി ഫൈനലില്‍

നെതര്‍ലന്‍ഡ്‌സിന്റെ ടോപ് ഓര്‍ഡറിന് വന്‍ തകര്‍ച്ചയാണ് നേരിടേണ്ടി വന്നത്. മാക്‌സ് ഒ ഡൗഡ്, വെസ്ലി ബാരസി, ബാസ് ഡി ലീഡ് എന്നിവര്‍ സംപൂജ്യരായി പുറത്തായി. ആദ്യ ഓവറില്‍ രണ്ട് വിക്കറ്റാണ് വീണത്. സ്റ്റാര്‍ക് ആണ് ആദ്യ മൂന്ന് വിക്കറ്റും വീഴ്ത്തിയത്. നാലാം ഓവറില്‍ 14 പന്തില്‍ ഒന്‍പത് റണ്‍സെടുത്തു നിന്ന വിക്രംജിത് സിങ്ങിനെ ബൗള്‍ഡാക്കി മാര്‍ഷും നെതര്‍ലന്‍ഡിന്റെ പതനം ഉറപ്പാക്കി. സിബ്രാന്‍ഡ് എംഗല്‍ബ്രെക്റ്റ് (13 പന്തില്‍ 9) ആയിരുന്നു നെതര്‍ലന്‍ഡ്‌സിന്റെ അഞ്ചാം വിക്കറ്റ്. കോളിന്‍ അക്രമാനും (25 പന്തില്‍ 20) സ്‌കോട്ട് എഡ്വേര്‍ഡുമാണ് (5 പന്തില്‍ 9) ക്രീസിലുള്ളത്.

logo
The Fourth
www.thefourthnews.in