ഹൈദരാബാദിലെ ബാറ്റിങ് പറുദീസയില്‍ പെയ്തത് റെക്കോഡുകളുടെ പെരുമഴ

ഹൈദരാബാദിലെ ബാറ്റിങ് പറുദീസയില്‍ പെയ്തത് റെക്കോഡുകളുടെ പെരുമഴ

സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 278 എന്ന പടുകൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ മുംബൈയുടെ പോരാട്ടം അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സില്‍ അവസാനിക്കുകയായിരുന്നു
Updated on
2 min read

ഹൈദരാബാദില്‍ ഇന്നലെ നടന്ന ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ്- മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ പിറന്നത് അഞ്ഞൂറ്റി ഇരുപത്തിമൂന്ന് റണ്‍സും എട്ടു വിക്കറ്റുകളും. മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ സണ്‍റൈസേഴ്സ് ഹൈദരാബാദ് നേടിയത് തകര്‍പ്പന്‍ ജയമാണ്. 31 റണ്‍സിനാണ് അവര്‍ അഞ്ചു തവണ ജേതാക്കളായ മുംബൈയെ തുരത്തിയത്.

സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 278 എന്ന പടുകൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ മുംബൈയുടെ പോരാട്ടം അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ബാറ്റിങ് പറുദീസയായിരുന്നു ഹൈദരാബാദിലെ പിച്ചില്‍ ഇന്നലെ പിറന്നത് റെക്കോഡുകളുടെ പെരുമഴയായിരുന്നു.

റെക്കോഡുകള്‍

1. ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍

സണ്‍റൈസ്‌ഴ്‌സ് 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 277 റണ്‍സ്. ഇത് ഇപ്പോള്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണ്. 2013ല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു സ്ഥാപിച്ച 263/5 എന്ന റെക്കോര്‍ഡാണ് അവര്‍ തകര്‍ത്തത്. എല്ലാ ടി20കളിലെയും നാലാമത്തെ ഉയര്‍ന്ന സ്‌കോര്‍ കൂടയാണിത്.

അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഹെന്ട്രിച്ച് ക്ലാസന്‍
അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഹെന്ട്രിച്ച് ക്ലാസന്‍

2. ഒരു ടി20 മത്സരത്തിലെ ഏറ്റവും കൂടുതല്‍ റണ്‍സ്

278 എന്ന വിജലക്ഷ്യം പിന്തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സ് നേടിയത് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ്. 523 റണ്‍സ് ആകെ പിറന്ന മത്സരം. ടി20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്നതാണ്.

3. സണ്‍റൈസേഴ്‌സിന്റെ മികച്ച പവര്‍പ്ലേ സ്‌കോര്‍

സണ്‍റൈസേഴ്സ് ആറ് ഓവറില്‍ 81/1 എന്ന നിലയിലായിരുന്നു. ഇത് പവര്‍പ്ലേയിലെ അവരുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ്. ഹൈദരാബാദില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നേടിയ 79/0 ആയിരുന്നു അവരുടെ മുമ്പത്തെ ഏറ്റവും മികച്ച പ്രകടനം.

4. സണ്‍റൈസേഴ്‌സ് ബാറ്ററുടെ വേഗമേറിയ ഫിഫ്റ്റി

അഭിഷേക് ശര്‍മ്മയുടെ 16 പന്തിലെ അര്‍ദ്ധസെഞ്ചുറി ഐപിഎല്‍ ചരിത്രത്തിലെ എസ്ആര്‍ച്ച് ബാറ്ററുടെ ഏറ്റവും വേഗതയേറിയതാണ്. ഇതേമത്സരത്തില്‍ മിനിറ്റുകള്‍ക്ക് മുമ്പ് 18 പന്തുകള്‍ നേരിട്ട് ട്രാവിസ് ഹെഡ് സ്ഥാപിച്ച റെക്കോര്‍ഡാണ് അഭിഷേക് തകര്‍ത്തത്.

5. പത്ത് ഓവറിലെ ഉയര്‍ന്ന സ്‌കോര്‍

സണ്‍റൈസേഴ്സ് 10 ഓവറുകള്‍ക്ക് ശേഷം 148/2 എന്ന നിലയിലാരുന്നു. ഐപിഎല്ലില്‍ ഈ ഘട്ടത്തില്‍ ഏതൊരു ടീമും നേടുന്ന ഏറ്റവും കൂടുതല്‍ സ്‌കോര്‍. 2021ല്‍ മുംബൈ ഇന്ത്യന്‍സ് സ്ഥാപിച്ച 131/3 എന്ന സ്‌കോര്‍ മുംബൈക്കെതിരേ അവര്‍ തിരുത്തി.

അഭിഷേക് ശര്‍മ
അഭിഷേക് ശര്‍മ

അഭിഷേക് ശര്‍6. ഐപിഎല്‍ മത്സരത്തിലെ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍

എസ്ആര്‍എച്ച് അവരുടെ ഇന്നിംഗ്‌സില്‍ 18 സിക്‌സറുകളാണ് നേടിയത്. അതേസമയം മുംബൈ ഇന്ത്യന്‍സ് ചേസിംഗില്‍ 20 സിക്‌സറുകള്‍ പറത്തി. ആകെ 38 സിക്സറുകളാണ് മത്സരത്തിലുണ്ടായത്. ഇത് ഒരു ഐപിഎല്‍ മത്സരത്തിലെ ഏറ്റവും കൂടുതല്‍ സിക്സറുകളാണ്.

7. ഏറ്റവും അധികം റണ്‍സ് വഴങ്ങിയുള്ള ബൗളിങ് അരങ്ങേറ്റം

17 വയസ്സുള്ള ദക്ഷിണാഫ്രിക്കന്‍ ഇടംകൈയ്യന്‍ പേസര്‍ ക്വേന മഫാക്കയ്ക്ക് മുംബൈ ഇന്ത്യന്‍സ് ഇന്നലെ അരങ്ങേറ്റം നല്‍കി. ക്വേന മഫാക്ക തന്റെ നാല് ഓവറില്‍ 66 റണ്‍സ് വഴങ്ങി. ഇത് ഒരു ഐപിഎല്‍ മത്സരത്തിലെ ഒരു അരങ്ങേറ്റക്കാരന്റെ ഏറ്റവും റണ്‍സ് വഴങ്ങുന്ന സ്‌പെല്ലാണ്. 2013ല്‍ പഞ്ചാബ് കിങ്സിനായി മൈക്കല്‍ നെസര്‍ സ്ഥാപിച്ച 62 റണ്‍സിന്റെ റെക്കോര്‍ഡാണ് അദ്ദേഹം മറികടന്നത്.

ക്വേന മഫാക്ക
ക്വേന മഫാക്ക
logo
The Fourth
www.thefourthnews.in