അന്ന് ഗര്‍ബ ആഘോഷ രാത്രി, ഇന്ത്യ - പാക് ലോകകപ്പ് മത്സര തീയതി മാറ്റിയേക്കും

അന്ന് ഗര്‍ബ ആഘോഷ രാത്രി, ഇന്ത്യ - പാക് ലോകകപ്പ് മത്സര തീയതി മാറ്റിയേക്കും

നവരാത്രി ആഘോഷങ്ങളുടെ ആദ്യദിനമായതിനാല്‍ നഗരത്തിലെ തിരക്കും സുരക്ഷയും പരിഗണിച്ചാണ് സുരക്ഷാ ഏജൻസികള്‍ ബിസിസിഐക്ക് നിർദേശം നല്‍കിയത്

ഏകദിന ലോകകപ്പില്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തിന്റെ തീയതി മാറ്റാന്‍ സാധ്യത. ഒക്ടോബര്‍ 15 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വച്ച് നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ അന്ന് നവരാത്രി ആഘോഷങ്ങളുടെ ആദ്യദിനമായതിനാല്‍ നഗരത്തിലെ തിരക്കും സുരക്ഷയും പരിഗണിച്ച് തീയതി മാറ്റാന്‍ സുരക്ഷാ ഏജന്‍സികള്‍ ബിസിസിഐയോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

അന്ന് ഗര്‍ബ ആഘോഷ രാത്രി, ഇന്ത്യ - പാക് ലോകകപ്പ് മത്സര തീയതി മാറ്റിയേക്കും
ഏകദിന ക്രിക്കറ്റ് ലോകകപ്പ്; തീരുമാനമെടുക്കാൻ ഉന്നത സമിതിക്ക് രൂപംനല്‍കി പാക് പ്രധാനമന്ത്രി

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഗുജറാത്തിലുടനീളം ഗര്‍ബ രാത്രികള്‍ സംഘടിപ്പിക്കും. ആ സമയത്ത് അവിടേക്ക് ധാരാളംപേര്‍ എത്താന്‍ സാധ്യതയുണ്ട് അതിനാല്‍ മറ്റ് സാധ്യതകള്‍ പരിശോധിച്ചു വരികയാണെന്ന് ഒരു ബിസിസിഐ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 'മത്സരത്തിനായി മറ്റ് ഓപ്ഷനുകള്‍ പരിഗണിക്കുന്നുണ്ട്. തീരുമാനം ഉടനെയുണ്ടാകും. നവരാത്രി വരുന്നതിനാല്‍ ഇന്ത്യ-പാക് മത്സരം കാണാനെത്തുന്ന ആരാധകരെ നിയന്ത്രിക്കുക പ്രയാസമായിരിക്കും എന്ന് സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്' അദ്ദേഹം പറഞ്ഞു.

മത്സരത്തിന് മൂന്ന് മാസം മുന്‍പ് തന്നെ ഇന്ത്യ-പാക് ആവേശപ്പോരാട്ടം കാണാനായി ആരാധകര്‍ വിമാനവും ഹോട്ടലുകളുമൊക്കെ ബുക്ക് ചെയ്തു കഴിഞ്ഞു

എന്നാല്‍ തീയ്യതിയില്‍ മാറ്റം വരുത്തുന്നത് മത്സരം കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് വലിയ തിരിച്ചടിയാണ്. മത്സരത്തിന് മൂന്ന് മാസം മുന്‍പ് തന്നെ ഇന്ത്യ-പാക് ആവേശപ്പോരാട്ടം കാണാനായി ആരാധകര്‍ വിമാനവും ഹോട്ടലുകളുമൊക്കെ ബുക്ക് ചെയ്തു കഴിഞ്ഞു. നഗരത്തിലെ മിക്കവാറും ഹോട്ടലുകളും പൂര്‍ണമായും ബുക്കിങ് ആയി. വിമാനത്തിന്റെയും ഹോട്ടലിന്റെ നിരക്കുകള്‍ കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലും നിരവധിപേരാണ് നേരത്തേ ബുക്ക് ചെയ്യുന്നത്. മത്സരത്തിന്റെ തീയതി ബിസിസിഐ മാറ്റിയാല്‍ യാത്രാസൗകര്യത്തിനും താമസസൗകര്യത്തിനും ആളുകള്‍ ബുദ്ധിമുട്ടും.

ഒക്ടോബര്‍ അഞ്ചിന് നടക്കുന്ന ഇംഗ്ലണ്ട് ന്യൂസിലന്‍ഡ് മത്സരത്തോടെയാണ് ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്. നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ തന്നെയാണ് ഉദ്ഘാടന മത്സരം നടക്കുന്നത്. ഒരു ലക്ഷത്തിലേറെ ആളുകള്‍ക്ക് കളി കാണാനുള്ള സൗകര്യം നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in