ഒരൊറ്റ പര്യടനം, മൂന്നു ഫോര്‍മാറ്റിലും അരങ്ങേറ്റം; അപൂര്‍വനേട്ടവുമായി മുകേഷ് കുമാര്‍

ഒരൊറ്റ പര്യടനം, മൂന്നു ഫോര്‍മാറ്റിലും അരങ്ങേറ്റം; അപൂര്‍വനേട്ടവുമായി മുകേഷ് കുമാര്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലും കളത്തിലിറങ്ങിയതോടെയാണ് താരം ചരിത്രമെഴുതിയത്
Updated on
1 min read

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരൊറ്റ പര്യടനത്തില്‍ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം കുറിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി പേസര്‍ മുകേഷ് കുമാര്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലും കളത്തിലിറങ്ങിയതോടെയാണ് താരം ചരിത്രമെഴുതിയത്. ഇടംകൈയ്യന്‍ പേസര്‍ ടി നടരാജനാണ് ഈ നേട്ടം സ്വന്തം പേരിലാക്കിയ ആദ്യ ഇന്ത്യന്‍ താരം. 2020-21 ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് നടരാജന്‍ തന്റെ അന്താരാഷ്ട്ര ടെസ്റ്റ്, ഏകദിന, ടി20 അരങ്ങേറ്റം നടത്തിയത്.

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ആദ്യം ടെസ്റ്റിലും പിന്നീട് ഏകദിനത്തിലും മുകേഷ് പന്തെറിഞ്ഞിരുന്നു, മികച്ച ലൈനും ലെങ്തും കണക്കുകൂട്ടി പന്തെറിയുന്ന മുകേഷ് പര്യടനത്തില്‍ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ ആക്രമണോത്സുക ബൗളിങ്ങാണ് മുകേഷിന് ദേശീയ ടീമിലേക്കുള്ള വഴിയൊരുക്കിയത്.

ഇടംകൈയ്യന്‍ പേസര്‍ ടി നടരാജനാണ് ഈ നേട്ടം സ്വന്തം പേരിലാക്കിയ ആദ്യ ഇന്ത്യന്‍ താരം

ജൂലൈ 20 നായിരുന്നു വിന്‍ഡീസിനെതിരെ മുകേഷിന്റെ ടെസ്റ്റ് അരങ്ങേറ്റം. ടെസ്റ്റ് അരങ്ങേറ്റത്തില്‍ രണ്ട് വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. വിജയകരമായ ടെസ്റ്റ് അരങ്ങേറ്റത്തിന് ശേഷം ജൂലൈ 27 ന് അവര്‍ക്കെതിരെ ഏകദിനത്തിലും ആദ്യമായി പന്തെറിഞ്ഞു. മൂന്ന് ഏകദിനത്തില്‍ നിന്ന് നാല് വിക്കറ്റുകളും മുകേഷ് എറിഞ്ഞിട്ടു. അവസാന ഏകദിനത്തില്‍ ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ മുകേഷ് 30 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു.

ഒരൊറ്റ പര്യടനം, മൂന്നു ഫോര്‍മാറ്റിലും അരങ്ങേറ്റം; അപൂര്‍വനേട്ടവുമായി മുകേഷ് കുമാര്‍
മൂന്നു ഫോര്‍മാറ്റിലും കളിക്കണോയെന്ന് ഇനി ബുംറ സ്വയം തീരുമാനിക്കണം: മഗ്രാത്ത്

ലൈനും ലെങ്തും നിയന്ത്രിച്ച് പന്തെറിയാനുള്ള മുകേഷിന്റെ കഴിവ് സഹകളിക്കാരില്‍ നിന്ന് അഭിനന്ദനങ്ങള്‍ നേടിക്കൊടുത്തിരുന്നു. ഏത് പിച്ചില്‍ നിന്നും തളരാതെ നീണ്ട സ്‌പെല്ലുകള്‍ എറിയാന്‍ സാധിക്കുമെന്നും വിന്‍ഡീസിനെതിരായ മത്സരത്തില്‍ മുകേഷ് തെളിയിച്ചു കഴിഞ്ഞു. മുകേഷിന്റെ പ്രകടനത്തെ കഴിഞ്ഞ ദിവസം ഹാര്‍ദിക് പാണ്ഡ്യ പ്രശംസിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയിലേക്കുള്ള കണ്ടെത്തലാണ് ഈ അഗ്രസീവ് പേസര്‍ എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

logo
The Fourth
www.thefourthnews.in