ഇന്‍സിയെ തിരിച്ചുവിളിച്ചു പാകിസ്താന്‍; ചീഫ് സെലക്ടറായി പുനര്‍നിയമനം

ഇന്‍സിയെ തിരിച്ചുവിളിച്ചു പാകിസ്താന്‍; ചീഫ് സെലക്ടറായി പുനര്‍നിയമനം

മുന്‍ നായകന്‍ കൂടിയായ ഇന്‍സി 2016 മുതല്‍ 2019 വരെ പാകിസ്താന്‍ ടീമിന്റെ മുഖ്യ സെലക്ടറായി സേവനം അനുഷ്ടിച്ചിരുന്നതാണ്. പിന്നീട് ബോര്‍ഡുമായുണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്ന് സ്ഥാനം നഷ്ടമാകുകയായിരുന്നു.

ഇതിഹാസ താരം ഇന്‍സമാം ഉള്‍ ഹഖിനെ മുഖ്യ സെലക്ടര്‍ സ്ഥാനത്തേക്ക് തിരിച്ചുവിളിച്ച് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. പാകിസ്താനും ശ്രീലങ്കയും സംയുക്തമായി ആതിഥ്യം വഹിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമിനെ തെരഞ്ഞെടുക്കുന്നതിനു മുന്നോടിയായാണ് സെലക്ഷന്‍ കമ്മിറ്റിയില്‍ അഴിച്ചുപണി നടത്തിയത്.

പാകിസ്താന്‍ മുന്‍ നായകന്‍ കൂടിയായ ഇന്‍സി 2016 മുതല്‍ 2019 വരെ പാകിസ്താന്‍ ടീമിന്റെ മുഖ്യ സെലക്ടറായി സേവനം അനുഷ്ടിച്ചിരുന്നതാണ്. പിന്നീട് പാക് ക്രിക്കറ്റ് ബോര്‍ഡുമായുണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്ന് സ്ഥാനം നഷ്ടമാകുകയായിരുന്നു.

2019 ക്രിക്കറ്റ് ലോകകപ്പിനുള്ള പാക് ടീമിനെ തരഞ്ഞെടുരത്തത് ഇന്‍സിയായിരുന്നു. അതിനു പിന്നാലെയായിരുന്നു സ്ഥാനചലനം. നിലവില്‍ മുഖ്യ സെലക്ടറായി പ്രവര്‍ത്തിച്ചുവന്ന ഹാറൂണ്‍ റഷീദിന്‍െ കാലാവധി അവസാനിച്ചതോടെയാണ് ഇന്‍സിയെ വീണ്ടും നിയമിക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചത്.

പാകിസ്താനു വേണ്ടി 120 ടെസ്റ്റു മത്സരങ്ങളും 378 ഏകദിനങ്ങളും കളിച്ച താരമാണ് ഇന്‍സമാം ഉള്‍ ഹഖ്. ടെസ്റ്റില്‍ 49.60 ശരാശരിയില്‍ 25 സെഞ്ചുറികളും 46 അര്‍ധസെഞ്ചുറികളും സഹിതം 8830 റണ്‍സ് നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 39.52 ശരാശരിയില്‍ 11739 റണ്‍സാണ് സമ്പാദ്യം. അതില്‍ 10 സെഞ്ചുറികളും 83 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടും. പാകിസ്താനു വേണ്ടി ഒരു ട്വന്റി 20 മത്സരത്തിലും ഇന്‍സമാം പാഡണിഞ്ഞിട്ടുണ്ട്.

logo
The Fourth
www.thefourthnews.in