ഫൈനലിനിറങ്ങിയത് ഇന്ത്യൻ താരങ്ങളുടെ വീഡിയോകള്‍ കണ്ട് പഠിച്ചശേഷം: പാക് എ ടീം നായകൻ

ഫൈനലിനിറങ്ങിയത് ഇന്ത്യൻ താരങ്ങളുടെ വീഡിയോകള്‍ കണ്ട് പഠിച്ചശേഷം: പാക് എ ടീം നായകൻ

എമര്‍ജിങ് ഏഷ്യാകപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ എ ടീമിനെ 128 റണ്‍സിന് തോല്‍പ്പിച്ചാണ് പാകിസ്താന്‍ എ കിരീടീമുയര്‍ത്തിയത്

കൊളംബോയില്‍ നടന്ന എമര്‍ജിങ് ഏഷ്യാകപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടീമുയര്‍ത്തിയതിന് പിന്നിലെ മാസ്റ്റർ പ്ലാൻ വെളിപ്പെടുത്തി പാകിസ്താന്‍ എ ടീം ക്യാപ്റ്റന്‍ മുഹമ്മദ് ഹാരിസ്. ഇന്ത്യയുടെ പ്രധാന കളിക്കാരായ സായ് സുദര്‍ശനും അഭിഷേക് ശര്‍മയും ഉള്‍പ്പെടെയുള്ളവരുടെ മുന്‍കാല പ്രകടനങ്ങളുടെ വീഡിയോകള്‍ കണ്ടാണ് കിരീടപ്പോരാട്ടത്തിന് തയ്യാറെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്നലെ നടന്ന മത്സരത്തില്‍ ഇന്ത്യ എ ടീമിനെ 128 റണ്‍സിന് തോല്‍പ്പിച്ചാണ് പാകിസ്താന്‍ എ കിരീടീമുയര്‍ത്തിയത്.

ഫൈനലിനിറങ്ങിയത് ഇന്ത്യൻ താരങ്ങളുടെ വീഡിയോകള്‍ കണ്ട് പഠിച്ചശേഷം: പാക് എ ടീം നായകൻ
എമര്‍ജിങ് ഏഷ്യാ കപ്പ്: ഇന്ത്യന്‍ യുവനിര തോറ്റു, കിരീടം പാകിസ്താന്‍ എ ടീമിന്

''ഞങ്ങള്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ വീഡിയോകള്‍ കളിക്കാര്‍ക്ക് കാണിച്ചുകൊടുത്തു. അഭിഷേകും സായ് സുദര്‍ശനും അവരുടെ പ്രധാന കളിക്കാരാണ്, അവരെ നേരത്തെ പുറത്താക്കിയാല്‍ അത് ഞങ്ങളെ സഹായിക്കുമെന്ന് മനസ്സിലായി, അത് ഞങ്ങളുടെ താരങ്ങള്‍ക്ക് വളരെ പ്രചോദനമായി എന്നതില്‍ സന്തോഷമുണ്ട്'' ഹാരിസ് പറഞ്ഞു. തങ്ങള്‍ക്കിനി ഏഷ്യാകപ്പും ലോകകപ്പും മുന്നിലുണ്ട്, ശ്രീലങ്കയില്‍ സ്പിന്‍ കളിക്കാന്‍ ബുദ്ധിമുട്ടാണെന്നും അതിനാല്‍ ഇത് മികച്ച തയ്യാറെടുപ്പായിരുന്നു എന്നും അദ്ദേഹം പറയുന്നു.

അഭിഷേകും സായ് സുദര്‍ശനും അവരുടെ പ്രധാന കളിക്കാരാണ്, അവരെ നേരത്തെ പുറത്താക്കിയാല്‍ അത് ഞങ്ങളെ സഹായിക്കുമെന്ന് മനസ്സിലായി

''ഫൈനലില്‍ വലിയ റണ്‍സ് നേടുമ്പോള്‍ എതിരാളികള്‍ സമ്മര്‍ദ്ധത്തിലാകും, പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നേടിയാല്‍ അവര്‍ക്ക് പിന്നെ തിരിച്ചുവരാന്‍ ബുദ്ധിമുട്ടാണ്. കഴിഞ്ഞ നാലഞ്ച് മത്സരങ്ങളില്‍ ഞങ്ങള്‍ വ്യത്യസ്ത കോമ്പിനേഷനുകള്‍ പരീക്ഷിച്ചു, അത് ഞങ്ങള്‍ക്ക് വളരെ ഉപയോഗപ്രദമായി'' ഹാരിസ് കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ടീം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സാണ് നേടിയത്. സെഞ്ചുറി നേടിയ മധ്യനിര താരം തയ്യബ് താഹിറിന്റെയും അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍മാരായ സായിം അയൂബിന്റെയും സാഹിബ്സദ ഫര്‍ഹാന്റെയും പ്രകടന മികവിലാണ് പാകിസ്താന്‍ കൂറ്റന്‍ സ്‌കോര്‍ നേടിയത്. കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നു. ഓപ്പണര്‍മാരായ സായ് സുദര്‍ശനും അഭിഷേക് ശര്‍മയും വേഗത്തില്‍ സ്‌കോര്‍ ചെയ്ത് തുടക്കം ഗംഭീരമാക്കി. അഭിഷേക് മടങ്ങിയതോടെ ഇന്ത്യയുടെ തകര്‍ച്ച ആരംഭിച്ചു. വിക്കറ്റുകള്‍ വീണു തുടങ്ങിയതോടെ ഇന്ത്യയുടെ പോരാട്ടം 40 ഓവറില്‍ 224 റണ്‍സില്‍ അവസാനിച്ചു.

logo
The Fourth
www.thefourthnews.in