ചെപ്പോക്ക് കീഴടക്കി പഞ്ചാബ് കിങ്‌സ്; സൂപ്പര്‍ കിങ്‌സിന് ഏഴു വിക്കറ്റിന്റെ തോല്‍വി

ചെപ്പോക്ക് കീഴടക്കി പഞ്ചാബ് കിങ്‌സ്; സൂപ്പര്‍ കിങ്‌സിന് ഏഴു വിക്കറ്റിന്റെ തോല്‍വി

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 13 പന്ത് ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

നിലവിലെ ചാമ്പ്യന്മാരെ അവരുടെ തട്ടകത്തില്‍ ചെന്നു കീഴടക്കി പഞ്ചാബ് കിങ്‌സ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഇന്നു നടന്ന മത്സരത്തില്‍ ഏഴു വിക്കറ്റിനാണ് പഞ്ചാബ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പിച്ചത്.

ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 13 പന്ത് ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

30 പന്തുകളില്‍ നിന്ന് 46(ഏഴ് ഫോര്‍, ഒരു സിക്‌സ്) റണ്‍സ് നേടിയ ജോണി ബെയര്‍സ്‌റ്റോയും 23 പന്തുകളില്‍ നിന്ന് 43(അഞ്ച് ഫോര്‍, രണ്ട് സിക്‌സ്) റന്‍സ് നേടിയ റിലി റൂസോയുമാണ് പഞ്ചാബിന്റെ ജയം അനായാസമാക്കിയത്.

പുറത്താകാതെ 26 റണ്‍സ് നേടിയ നായകന്‍ സാം കറന്‍, 25 റണ്‍സ് നേടിയ ശശാങ്ക് സിങ് എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍. റൂസോയ്ക്കും ബെയര്‍സ്‌റ്റോയ്ക്കും പുറമേ 13 റണ്‍സ് നേടിയ പ്രഭ്‌സിമ്രാന്‍ സിങ്ങിന്റെ വിക്കറ്റാണ് പഞ്ചാബിന് നഷ്ടമായത്.

നേരത്തെ അര്‍ധസെഞ്ചുറി നേടിയ നായകന്‍ ഋതുരാജ് ഗെയ്ക്ക്‌വാദിന്റെ പ്രകടനമാണ് ചെന്നൈയെ അല്‍പമെങ്കിലും മാന്യമായ സ്‌കോറില്‍ എത്തിച്ചത്. 48 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറികളും രണ്ട് സിക്‌സറുകളും സഹിതം 62 റണ്‍സാണ് ഗെയ്ക്ക്‌വാദ് നേടിയത്.

തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് ഗെയ്ക്ക്‌വാദ് 50-ന് മേല്‍ സ്‌കോര്‍ ചെയ്യുന്നത്. ഗെയ്ക്ക്‌വാദിനു പുറമേ 29 റണ്‍സ് നേടിയ ഓപ്പണര്‍ അജിന്‍ക്യ രഹാനെ, 21 റണ്‍സ് നേടിയ സമീര്‍ റിസ്‌വി എന്നിവരാണ് തിളങ്ങിയത്.

logo
The Fourth
www.thefourthnews.in