ദ്രാവിഡ് മുഖ്യപരിശീലകസ്ഥാനം ഒഴിയുന്നു; പകരമെത്തുക വി വി എസ് ലക്ഷ്മണ്‍

ദ്രാവിഡ് മുഖ്യപരിശീലകസ്ഥാനം ഒഴിയുന്നു; പകരമെത്തുക വി വി എസ് ലക്ഷ്മണ്‍

നാഷണല്‍ ക്രിക്കറ്റ് അക്കാഡമി തലപ്പത്തു തുടരാനാണ് ദ്രാവിഡിന് താത്പര്യം. ആ സ്ഥാനത്താണെങ്കില്‍ അദ്ദേഹത്തിന് ബംഗളൂരുവില്‍ തുടരാനാകും

പത്തു മത്സരത്തിലെ വിജയത്തിനു ശേഷം ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് ഏറ്റ പരാജയത്തിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനത്തു നിന്ന് രാഹുല്‍ ദ്രാവിഡ് ഒഴിയുന്നു. പദവിയില്‍ നിന്ന് ഒഴിയാന്‍ ബിസിസിഐയോട് ദ്രാവിഡ് സന്നദ്ധത അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. രണ്ടുവര്‍ഷത്തെ കരാര്‍ ലോകകപ്പോടെ അവസാനിച്ചതിനു പിന്നാലെയാണ് ദ്രാവിഡ് സ്ഥാനമൊഴിയാനുള്ള സന്നദ്ധത അറിയിച്ചത്.

മുഖ്യപരിശീലകനായി തുടരാന്‍ താത്പര്യമില്ലെന്നും 20 വര്‍ഷമായി കളിക്കാരനായും രണ്ടു വര്‍ഷം പരിശീലകനായും ടീമിനൊപ്പമുണ്ട്. നിരവധി പ്രതിസന്ധികളിലൂടെയാണ് ഈ വര്‍ഷങ്ങളില്‍ കടന്നുപോയത്. ഇനിയും ഇത്തരം പ്രതിസന്ധികള്‍ നേരിടാന്‍ താത്പര്യമില്ലെന്ന് ദ്രാവിഡ് ബിസിസിഐ അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ദ്രാവിഡ് മുഖ്യപരിശീലകസ്ഥാനം ഒഴിയുന്നു; പകരമെത്തുക വി വി എസ് ലക്ഷ്മണ്‍
ട്രാന്‍സ് താരങ്ങളെ രാജ്യാന്തര വനിതാ ക്രിക്കറ്റില്‍ നിന്ന് വിലക്കി ഐസിസി

നാഷണല്‍ ക്രിക്കറ്റ് അക്കാഡമി തലപ്പത്തു തുടരാനാണ് ദ്രാവിഡിന് താത്പര്യം. ആ സ്ഥാനത്താണെങ്കില്‍ അദ്ദേഹത്തിന് ബംഗളൂരുവില്‍ തുടരാനാകും. ടീമിന് ആവശ്യമുള്ളപ്പോള്‍ തന്റെ സേവനം ലഭ്യമാകുമെന്നും എന്നാല്‍ മുഴുവന്‍ സമയ പരിശീലകനായി തുടരാന്‍ അദ്ദേഹത്തിന് താത്പര്യമില്ലെന്നുമാണ് നിലപാടെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അതേസമയം, ദ്രാവിഡിന് പകരം അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് വി വി എസ് ലക്ഷ്മണ്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനാകുമെന്നാണ് ബിസിസിഐ നല്‍കുന്ന സൂചന. പദവി ഏറ്റെടുക്കാന്‍ ലക്ഷ്ണ്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഓസ്‌ട്രേലിയയ്ക്ക് എതിരേ നടക്കുന്ന 20-20 പരമ്പരയില്‍ ടീമിന്റെ കോച്ചാണ് ലക്ഷ്മണ്‍. തുടര്‍ന്ന് ഡിസംബര്‍ പത്തു മുതല്‍ ആരംഭിക്കുന്ന സൗത്ത് ആഫ്രിക്കന്‍ പര്യടനം മുതല്‍ ലക്ഷ്മണ്‍ മുഴുവന്‍ സമയ മുഖ്യപരിശീലകനായി ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്. പരിശീലകസ്ഥാനം ഏറ്റെടുക്കാനായി ലക്ഷ്മണ്‍ ബിസിസിഐ ഉന്നതരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in