ഏഷ്യാ കപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യന്‍  താരമായി രവീന്ദ്ര ജഡേജ; മറികടന്നത് പത്താന്റെ റെക്കോർഡ്

ഏഷ്യാ കപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമായി രവീന്ദ്ര ജഡേജ; മറികടന്നത് പത്താന്റെ റെക്കോർഡ്

ഇന്നലെ നടന്ന മത്സരത്തിൽ രണ്ടു വിക്കറ്റ് വീഴ്ത്തിയാണ് 18 മത്സരങ്ങളിൽ നിന്ന് 24 വിക്കറ്റെന്ന റെക്കോർഡ് ജഡേജ നേടിയത്

ഏഷ്യാ കപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ താരമായി രവീന്ദ്ര ജഡേജ. ആർ പ്രേമദാസ സ്റ്റേഡിയത്തിൽ ശ്രീലങ്കയ്‌ക്കെതിരായ സൂപ്പർ ഫോർ മത്സരത്തിലാണ് ജഡേജ സുവർണ നേട്ടം കൈവരിച്ചത്. ഇതോടെ ഏകദിന ഫോർമാറ്റുകളിൽ ഏഷ്യാ കപ്പിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമായി ജഡേജ മാറി.

ഏഷ്യാ കപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യന്‍  താരമായി രവീന്ദ്ര ജഡേജ; മറികടന്നത് പത്താന്റെ റെക്കോർഡ്
ഉത്തേജക മരുന്ന് ഉപയോഗം: റൊമാനിയൻ താരം സിമോണ ഹാലെപ്പിന് നാല് വർഷം വിലക്ക്

12 മത്സരത്തിൽ നിന്നായി 22 വിക്കറ്റ് വീഴ്ത്തിയ ഇർഫാൻ പത്താന്റെ റെക്കോർഡാണ് ഇന്നലെ രണ്ടു വിക്കറ്റ് വീഴ്ത്തി കൊണ്ട് 18 മത്സരങ്ങളിൽ നിന്നായി 24 വിക്കറ്റ് വീഴ്ത്തി ജഡേജ മറികടന്നത്. ഏഷ്യാ കപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന അഞ്ചാമത്തെ ബൗളറാണ് ജഡേജ. 24 മത്സരങ്ങളിൽ നിന്നായി 30 വിക്കറ്റ് വീഴ്ത്തിയ മുത്തയ്യ മുരളീധരനാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

ഏഷ്യാ കപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യന്‍  താരമായി രവീന്ദ്ര ജഡേജ; മറികടന്നത് പത്താന്റെ റെക്കോർഡ്
ഏകദിന ലോകകപ്പില്‍ റണ്‍മഴ പൊഴിക്കാന്‍ കശ്മീര്‍ വില്ലോ ബാറ്റുകള്‍; അരങ്ങേറ്റം മൂന്ന് ഏഷ്യന്‍ ടീമുകളിലൂടെ

ഒമ്പത് മത്സരങ്ങളിൽ നിന്ന് 19 വിക്കറ്റുമായി കുൽദീപ് യാദവും ജഡേജയ്ക്ക് പിന്നാലെയുണ്ട്. മുൻ പാക് താരം സഈദ് അജ്മലാണ് 25 വിക്കറ്റുമായി രവീന്ദ്ര ജഡേജക്ക് തൊട്ടു മുകളിലുള്ളത്. 14 മത്സരങ്ങളിൽ നിന്ന് 29 വിക്കറ്റെടുത്ത ശ്രീലങ്കൻ താരങ്ങളായ ലസിത് മല്ലിംഗയും എട്ട് മത്സരങ്ങളിൽ നിന്നായി 26 വിക്കറ്റെടുത്ത അജന്ത മെൻഡിസുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

logo
The Fourth
www.thefourthnews.in