തിരിച്ചുവരവ് താത്കാലികമോ? ചോദ്യങ്ങള്‍ അവശേഷിപ്പിച്ച് അഫ്ഗാനെതിരായ ടീം തിരഞ്ഞെടുപ്പ്

തിരിച്ചുവരവ് താത്കാലികമോ? ചോദ്യങ്ങള്‍ അവശേഷിപ്പിച്ച് അഫ്ഗാനെതിരായ ടീം തിരഞ്ഞെടുപ്പ്

ഒരു പതിറ്റാണ്ടിലധികമായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖങ്ങളാണ് രോഹിതും കോഹ്ലിയും

പ്രതീക്ഷച്ചതുപോലെ സംഭവിച്ചു, നീണ്ട ഇടവേളയ്ക്ക് ശേഷം രോഹിത് ശർമയും വിരാട് കോഹ്ലിയും അന്താരാഷ്ട്ര ട്വന്റി20യിലേക്ക് മടങ്ങിയെത്തി. അഫ്ഗാനിസ്താനെതിരായ മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെട്ട ട്വന്റി20 പരമ്പരയിലാണ് ഇരുവരും സ്ഥാനം കണ്ടെത്തിയത്. ദീർഘകാലമായി ഇന്ത്യയുടെ ട്വന്റി20 ടീം യുവതാരങ്ങളെ ആശ്രയിച്ചായിരുന്നു, അതിനാല്‍തന്നെ ഇരുവരുടേയും വരവ് എങ്ങനെ ലോകകപ്പ് പദ്ധതികളേയും ശൈലിയേയും ബാധിക്കുമെന്ന ചോദ്യം ഉയരുന്നുണ്ട്. കഴിഞ്ഞ ട്വന്റി20 ലോകകപ്പിന് ശേഷം ഫോർമാറ്റില്‍ ഇന്ത്യയെ നയിച്ചിട്ടുള്ള ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, റുതുരാജ് ഗെയ്ക്വാദ് എന്നിവർ പരുക്കുമൂലം പുറത്തിരിക്കേണ്ടിവന്ന സാഹചര്യത്തില്‍ കൂടെയാണ് ഇരുവരുടേയും തിരിച്ചുവരവ്.

യുവതാരങ്ങളുടെ പ്രകടനം തൃപ്തികരമല്ലേ?

ഒരു പതിറ്റാണ്ടിലധികമായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖങ്ങളാണ് രോഹിതും കോഹ്ലിയും. ട്വന്റി20യിലെ കണക്കുകളെടുത്താല്‍ റണ്‍വേട്ടക്കാരില്‍ മുന്നില്‍ ഇരുവരുമാണ്. 2007ല്‍ പ്രഥമ ട്വന്റി20 ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്നു രോഹിത്. കോഹ്ലിയാകട്ടെ ഇന്ത്യ 2011ല്‍ ഏകദിന ലോകകപ്പ് ജേതാക്കളായപ്പോള്‍ മധ്യനിരയിലെ സ്ഥിരസാന്നിധ്യവും. പക്ഷേ, ഇരുവരുടേയും അഭാവം ഇന്ത്യയുടെ പ്രകടനത്തെ ട്വന്റി20യില്‍ ബാധിച്ചിരുന്നില്ല. യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, തിലക് വർമ, റിങ്കു സിങ് തുടങ്ങിയവരുടെ വളർച്ചയ്ക്കും പോയവർഷം സാക്ഷ്യം വഹിച്ചു.

തിരിച്ചുവരവ് താത്കാലികമോ? ചോദ്യങ്ങള്‍ അവശേഷിപ്പിച്ച് അഫ്ഗാനെതിരായ ടീം തിരഞ്ഞെടുപ്പ്
പാരീസ് ഒളിമ്പിക്സിന് തിരിതെളിയാന്‍ ഇനി 200 നാള്‍; ഇന്ത്യയുടെ 10 മെഡല്‍ പ്രതീക്ഷകള്‍

അതിനാല്‍ തന്നെ രോഹിതും കോഹ്ലിയും ട്വന്റി20 ടീമില്‍ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമാണോയെന്നും സംശയം ഉയർന്നേക്കാം. ഹാർദിക്കും സൂര്യകുമാറും മടങ്ങിയെത്തിയാല്‍ കാര്യങ്ങള്‍ മാറിമറിയില്ലെന്നാണ് മറ്റൊരു ആകാംഷ. രോഹിതിനേയും കോഹ്ലിയേയും പോലെതന്നെയാണ് കെ എല്‍ രാഹുലിന്റെ കാര്യവും. താരത്തിന്റെ ട്വന്റി20 ടീമിലെ സ്ഥാനവും അകത്തും പുറത്തുമായി നിലനില്‍ക്കുകയാണ്.

ഇപ്പോള്‍ ജോലിഭാരമില്ലേ?

രോഹിതിനേയും കോഹ്ലിയേയും കഴിഞ്ഞ ഒരു വർഷത്തോളമായി ട്വന്റി20 ടീമില്‍ പരിഗണിക്കാത്തത് ഇരുവരുടേയും ജോലിഭാരം കണക്കിലാക്കിയാണെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കിയിരുന്ന വിശദീകരണം. എന്നാല്‍ ഇത്തവണ അത്തരമൊരു വാക്കുതന്നെ അപ്രത്യക്ഷമായിരിക്കുകയാണ്.

ജനുവരി 17നാണ് അഫ്ഗാനിസ്താനെതിരായ അവസാന ട്വന്റി20. 25-ാം തീയതി ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ഹൈദരാബാദില്‍ ആരംഭിക്കും. അഞ്ച് മത്സരങ്ങളുള്ള പരമ്പരയ്ക്ക് ട്വന്റി20യില്‍ നിന്ന് കളം മാറ്റി ചവിട്ടാന്‍ ലഭിക്കുന്ന ഇടവേള ഒരുവാരം മാത്രം.

തിരിച്ചുവരവ് താത്കാലികമോ? ചോദ്യങ്ങള്‍ അവശേഷിപ്പിച്ച് അഫ്ഗാനെതിരായ ടീം തിരഞ്ഞെടുപ്പ്
ഇന്ത്യൻ ടീമിൽ ഇടം പിടിച്ച് സഞ്ജു സാംസൺ, രോഹിത് ക്യാപ്റ്റൻ; അഫ്ഗാനിസ്ഥാന് എതിരായ ടി 20 ടീം പ്രഖ്യാപിച്ചു

സഞ്ജുവിന്റെ വരവ്

അഫ്ഗാനിസ്താനെതിരായ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സർപ്രൈസ് എന്‍ട്രിയായിരുന്നു മലയാളി താരം സഞ്ജു സാംസണ്‍. പ്രത്യേകിച്ചും ഇഷാന്‍ കിഷന്റെ അഭാവം എന്തുകൊണ്ടാണെന്ന് ബിസിസിഐ വ്യക്തമാക്കാത്ത സാഹചര്യത്തില്‍. സഞ്ജുവിന്റെ ട്വന്റി20 ശരാശരി 24 മത്സരങ്ങളില്‍ നിന്ന് കേവലം 19.68 മാത്രമാണ്.

ഒരു യുവനിര ആത്മവിശ്വാസത്തോടെ വിജയങ്ങളുമായി മുന്നോട്ട് പോകുമ്പോഴാണ് ബിസിസിഐയുടെ ഉടച്ചുവാർക്കല്‍ ഇപ്പോള്‍ വന്നിരിക്കുന്നത്.

logo
The Fourth
www.thefourthnews.in